Just In
- 17 min ago
പാടാത്ത പൈങ്കിളിയിലെ ദേവ പവർഫുളാണ്, സ്ട്രോങ്ങാണ്, സൂരജിനെ അഭിനന്ദിച്ച് ആരാധകന്, കുറിപ്പ് വൈറല്‍
- 13 hrs ago
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
- 14 hrs ago
സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്, നടൻ പ്രേം നസീറിന്റെ പഴയ അഭിമുഖം വൈറലാകുന്നു
- 14 hrs ago
സാന്ത്വനത്തില്‍ കിടിലന്‍ ട്വിസ്റ്റ്, ശിവനെ അപമാനിച്ചവരോട് തിരിച്ചടിച്ച് അഞ്ജലി, അപ്രതീക്ഷിത നീക്കം കിടുക്കി
Don't Miss!
- News
നിഷ്പക്ഷരെ ഉള്‍പ്പെടുത്തൂ; സുപ്രീംകോടതിയില്‍ കര്‍ഷകരുടെ ആവശ്യം, നാലംഗ സമിതിയെ മാറ്റണം
- Sports
ഒന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിന് വമ്പന്‍ സ്കോര്‍, രണ്ടാം ഇന്നിങ്സില്‍ ശ്രീലങ്ക പൊരുതുന്നു
- Automobiles
ആൾട്രോസ് ഐടർബോയെ വ്യത്യസ്തമാക്കുന്ന ബെസ്റ്റ് ഇൻ സെഗമെന്റ് ഫീച്ചറുകൾ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Finance
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ബിഐ!!
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നസ്രിയയേക്കാള്‍ സുന്ദരി അമാല്‍, പുതിയ ചിത്രത്തിന് പിന്നാലെ ആരാധകര്‍ പറഞ്ഞത് കാണാം
ബാലതാരമായി വന്ന സമയം മുതല്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നസ്രിയ. തുടര്‍ന്ന് അവതാരകയായും നായികാനടിയായുമെല്ലാം നസ്രിയ തിളങ്ങിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ച നടിയ്ക്ക് ആരാധകരും ഏറെയാണ്. ഫഹദ് ഫാസിലുമായുളള വിവാഹ ശേഷം സിനിമയില്‍ ഒരിടവേളയുണ്ടായെങ്കിലും പിന്നീട് വീണ്ടും തിരിച്ചെത്തിയിരുന്നു താരം. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും നസ്രിയ തിളങ്ങി. കഴിഞ്ഞ ദിവസം നടിയുടെ പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്.
സഹതാരങ്ങള്‍ക്കൊപ്പം ആരാധകരും നസ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. കൂട്ടത്തില്‍ നസ്രിയയുടെ അടുത്ത സുഹൃത്തുക്കളായ ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങിയവരുടെ ആശംസാ കുറിപ്പുകളും ശ്രദ്ധേയമായി. അതേസമയം കഴിഞ്ഞ ദിവസം നസ്രിയയ്ക്ക് ആശംസകള്‍ അറിയിച്ച് സെലിബ്രിറ്റി ഫോട്ടോഗ്രാഫറും നടനുമായ ഷാനി ഷാകി പങ്കുവെച്ചൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുല്‍ഖര്‍, ഭാര്യ അമാല്‍, ഫഹദ്, നസ്രിയ എന്നിവര്‍ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചാണ് ഷാനി ഷാകിയുടെ പോസ്റ്റ് വന്നത്.
പിന്നാലെ നിരവധി പേരാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയത്. ചിത്രം കണ്ട് നസ്രിയയേക്കാള്‍ സുന്ദരി അമാല്‍ ആണല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്. നസ്രിയയുടെ അടുത്ത കൂട്ടുകാരിയാണ് ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയ. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങള്‍ മുന്‍പും സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായിരുന്നു. വിവാഹ ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് നസ്രിയ വീണ്ടും സിനിമയില്‍ സജീവമായത്. അഞ്ജലി മേനോന് സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ തിരിച്ചുവരവ്.
പിന്നാലെ ട്രാന്‍സ്, മണിയറയിലെ അശോകന് തുടങ്ങിയ സിനിമകളിലും നസ്രിയ അഭിനയിച്ചു. തെലുങ്കിലാണ് നസ്രിയ ഫഹദിന്റെ പുതിയ ചിത്രം വരുന്നത്. നാനി നായകനാവുന്ന തെലുങ്ക് സിനിമയുടെ പ്രഖ്യാപനം അടുത്തിടെയാണ് നടന്നത്. അണ്ടെ സുന്ദരാനികി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളത്തിലും തമിഴിലും തിളങ്ങിയ നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്.