'ഒരു സിനിമാ നടന്റെ അച്ഛന്‍ ആണെന്ന് പറയില്ല', അച്ഛന് മെയ് ദിനാശംസകള്‍ നേര്‍ന്ന വിഷ്ണുവിനോട് ആരാധകര്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിലെത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്‍ ബാലതാരമായി ആദ്യം അഭിനയിച്ചത് എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിലാണ്. ഇപ്പോള്‍ നിരവധി സിനിമകള്‍ ചെയ്യുന്ന നടന്‍ ഇന്ന് അച്ഛന് മെയ്ദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.

വിഷ്ണുവിന്റെ മെയ്ദിന ആശംസ പോസ്റ്റ് ഏറെ വൈറല്‍ ആയിരിക്കുകയാണ്. മക്കള്‍ എല്ലാം സെറ്റില്‍ഡ് ആയിട്ടും അച്ഛന്‍ ഇപ്പോഴും എറണാകുളം മാര്‍ക്കറ്റില്‍ ജോലിക്ക് പോകുന്നുണ്ടെന്നാണ് വിഷ്ണു അച്ഛനെക്കുറിച്ച് പറഞ്ഞുകൊണ്ട് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മാര്‍ക്കറ്റില്‍ ജോലിക്ക് പോകുന്ന അച്ഛനെക്കുറിച്ച് നേരത്തെയും വിഷ്ണു പറഞ്ഞിട്ടുണ്ട്.

vishnu

'ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആത്മാര്‍ത്ഥതയുള്ള തൊഴിലാളി, എന്റെ അച്ഛന്‍..! മക്കള്‍ക്ക് ഒക്കെ ജോലിയും കുടുംബവും വീടും ആയി, മകന്‍ ആണെങ്കില്‍ സൂപ്പര്‍ സ്റ്റാറും.. എന്നിട്ടും അച്ഛന്‍ ഇപ്പോഴും എറണാകുളം മാര്‍ക്കറ്റില്‍ ജോലിക്ക് പോവുന്നുണ്ട്..!, തൊഴിലാളി ദിനാശംസകള്‍,' എന്നാണ് അച്ഛനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്.

പോസ്റ്റിനെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് വിഷ്ണുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്. ഞാന്‍ ഒരു മാര്‍ക്കറ്റിംഗ് സ്റ്റാഫ് ആണ്. ഫീല്‍ഡില്‍ പോകുമ്പോള്‍ ചേട്ടന്റെ അച്ഛന്‍ നിക്കുന്ന ഷോപ്പില്‍ പോകാറുണ്ട്. ഒരു സിനിമാ നടന്റെ അച്ഛന്‍ ആണെന്ന് പറയില്ല. ഒരു സാധാ സിംപിള്‍ ചേട്ടന്‍, എന്നാണ് ഒരു കമന്റ്.

നിങ്ങള്‍ രണ്ട് പേരും സൂപ്പര്‍ സ്റ്റാറുകളാണ്, ഇതാണോ കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഞങ്ങള്‍ക്ക് നിങ്ങള്‍ സൂപ്പര്‍ സ്റ്റാര്‍ ആണ് എന്നിങ്ങനെ നീളുന്നു കമന്റുകള്‍. മുമ്പ്് നടന്‍ ആന്റണി പെപ്പേയും സമാനമായി തന്റെ ഓട്ടോ തൊഴിലാളിയായ അച്ഛന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആശംസകള്‍ അറിയിച്ചിരുന്നു. ഇതിനും വലിയ പിന്തുണയാണ് നടന് ലഭിച്ചത്.

രാപ്പകല്‍, അമൃതം, പളുങ്ക്, കഥ പറയുമ്പോള്‍, മായാവി, അസുരവിത്ത്, മാറ്റിനീ, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങളിലും ബാല താരമായും നടന്മാരുടെ ചെറുപ്പകാലവും അഭിനയിച്ച വിഷ്ണുവിന് കരിയറില്‍ ബ്രേക്ക് കിട്ടിയത് കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെയാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ സ്‌ക്രിപ്റ്റും വിഷ്ണു തന്നെയാണ് നിര്‍വഹിച്ചത്.

രണ്ട് ചിത്രങ്ങളും ഹിറ്റായിരുന്നു. ഒരു യമണ്ടന്‍ പ്രേമകഥ, നിത്യഹരിത നായകന്‍, ഒരു പഴയ ബോംബ് കഥ, ബിഗ് ബ്രദര്‍, വികത കുമാരന്‍, മാര്‍ഗംകളി, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും വീണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രം കൃഷ്ണന്‍ കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലെ കഥാപാത്രമാണ്.

vishnu

അടുത്തിടെ നടന്റെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തിരുന്നു. ഇതിനെക്കുറിച്ചും നടന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ഹാക്കേഴ്‌സ് അയച്ച നോട്ടിഫിക്കേഷന്‍ എന്താണെന്ന് നോക്കിയപ്പോള്‍ അതിലുള്ള ലിങ്ക് തുറന്നപ്പോഴാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടതെന്നും നടന്‍ പറഞ്ഞു.

തന്റെ ഫാന്‍സ് പറഞ്ഞതുകൊണ്ടാണ് താന്‍ വിശദീകരിച്ച് ഒരു വീഡിയോ തന്നെ പങ്കുവെച്ചതെന്നും നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ തമാശ രൂപേണ പറഞ്ഞിരുന്നു. കമ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് ലംഘിച്ചു എന്ന് കാണിച്ച് വരുന്ന ലിങ്കുകളോ നോട്ടിഫിക്കേഷനുകളോ ഒന്നും തന്നെ തുറന്നു നോക്കരുതെന്നും നടന്‍ വീഡിയോയില്‍ പറഞ്ഞു.

More from Filmibeat

Read more about: vishnu unnikrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X