തെലങ്കാന സംഭവത്തിന് പിന്നാലെ ഫിലിം പ്രൊമോഷന്‍! അല്ലു അര്‍ജുനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

By Midhun Raj

തെലങ്കാനയില്‍ വനിതാ ഡോക്ടര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. വനിത വെറ്റിനറി ഡോക്ടറെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധം തുടരുകയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

തെലങ്കാന സംഭവത്തെ അപലപിച്ച് രാജ്യമൊട്ടാകെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സിനിമാ രംഗത്തുനിന്ന് ഉള്‍പ്പെടെയുളളവര്‍ അടക്കം പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഷംഷാബാദില്‍ നടന്ന സംഭവം അതിക്രൂരമാണെന്നും ഏറെ ഞെട്ടലുണ്ടാകുന്നതുമാണെന്നും ആയിരുന്നു താരങ്ങളെല്ലാം പറഞ്ഞത്.

തെലങ്കാന സംഭവത്തില്‍

അതേസമയം തെലങ്കാന സംഭവത്തില്‍ പ്രതിഷേധം ഇരമ്പുന്നതിനിടെ നടന്‍ അല്ലു അര്‍ജുന്റെതായി വന്ന പുതിയ ട്വീറ്റ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അല വൈകുന്തരപുരമലു എന്ന പുതിയ ചിത്രത്തിലെ പാട്ടിന് നല്‍കിയ സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ടായിരുന്നു നടന്‍ എത്തിയിരുന്നത്. അല വൈകുന്തപുരമലു എന്ന പുതിയ ചിത്രത്തിലെ പുതിയ പാട്ടിന് വലിയ സ്വീകരണമാണ് ലഭിച്ചത്. സ്‌നേഹത്തിന് നന്ദിയെന്നായിരുന്നു അല്ലു അര്‍ജുന്‍ തന്റെ ട്വിറ്ററര്‍ പേജില്‍ കുറിച്ചിരുന്നത്.

അതേസമയം

അതേസമയം നടന്റെ ട്വീറ്റ് വന്നതിന് ശേഷം താരത്തിന്റെ ആരാധകരാണ് ആദ്യം ഇതിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നത്. അനവസരത്തിലാണ് ട്വീറ്റെന്നും ചുറ്റിലും നടക്കുന്ന കാര്യങ്ങളൊന്നും നിങ്ങളെ അസ്വസ്ഥപ്പെടുത്താത്തതില്‍ അത്ഭുതം തോന്നുവെന്നും ഒരാള്‍ കുറിച്ചു. നാടിനെ ഒന്നടങ്കം നടുക്കിയൊരു ക്രൂര കൃത്യം നടന്നിട്ട് നിങ്ങളിങ്ങനെ ചെയ്യുന്നത് മോശമാണെന്ന് ആരാധകരില്‍ ഒരാള്‍ പറയുന്നു.

നിങ്ങളുടെ പാട്ട്

നിങ്ങളുടെ പാട്ട് ട്രെന്‍ഡിങ്ങിലായതും അത് ആഘോഷിക്കുന്നതിനും ഇപ്പോള്‍ സമയമില്ല. ആരാണ് താരം ആരാണ് ആരാധകന്‍ എന്ന് സംശയമുണ്ടെന്നും അല്ലു അര്‍ജുന്റെ ട്വീറ്റിന് താഴെയായി കമന്റുകള്‍ വരുന്നുണ്ട്. തെലുങ്കിലെ താരങ്ങള്‍ ഒന്നടങ്കം സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നേരത്തേ രംഗത്തെത്തിയിരുന്നു. രകുല്‍ പ്രീത്, വിജയ് ദേവരകൊണ്ട,രാം ഗോപാല്‍,അനുഷ്‌ക ഷെട്ടി തുടങ്ങിയവര്‍ ഉള്‍പ്പെടെയുളള സിനിമാ പ്രവര്‍ത്തകരാണ് സംഭവത്തില്‍ അപലപിച്ചുകൊണ്ടുളള ട്വീറ്റുമായി എത്തിയിരുന്നത്.

അല വൈകുന്ദപുരമലു

അല വൈകുന്ദപുരമലു എന്ന ചിത്രത്തിലെ പാട്ട് 100 മില്യണ്‍ വ്യൂസ് നേടിയെന്ന പോസ്റ്ററാണ് അല്ലു അര്‍ജുന്‍ തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇതാണ് നടനെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ വരാന്‍ കാരണമായത്. സിനിമയുടെ റിലീസ് ഡേറ്റ് അടുക്കവേയാണ് പുതിയ ട്വീറ്റുമായി അല്ലു അര്‍ജുന്‍ എത്തിയിരുന്നത്.

നേരത്തെ പ്രതികളെ

നേരത്തെ പ്രതികളെ കസ്റ്റഡിയില്‍ വെച്ച തെലങ്കാനയിലെ ഷാദ് നഗര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാര്‍ ചെരിപ്പേറ്‌ നടത്തിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവെടാന്‍ ഒടുവില്‍ പോലീസിന് ലാത്തിച്ചാര്‍ജ്ജ് നടത്തേണ്ടി വരികയും വന്നു. തെലങ്കാനയില്‍ വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തില്‍ ലോറി ജീവനക്കാരായ നാല് യുവാക്കളാണ് അറസ്റ്റിലായത്. കുറ്റവാളികളെ പൊതുജനത്തിന് വിട്ടുകൊടുക്കണമെന്നാണ് നടിയും സമാജ് വാദി പാര്‍ട്ടി എംപിയുമായ ജയ ബച്ചന്‍ അഭിപ്രായപ്പെട്ടിരുന്നത്.

ജനക്കൂട്ടം ശിക്ഷ നടപ്പാക്കികൊളളുമെന്നും

ജനക്കൂട്ടം ശിക്ഷ നടപ്പാക്കികൊളളുമെന്നും ഇവര്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു. ബാംഗളൂരു-ഹൈദരാബാദ് ദേശീയ പാതയ്ക്ക് സമീപം രംഗറെഡ്ഡി ജില്ലയിലെ ഷംഷാബാദിലുളള ടോള്‍ബുത്തിന് സമീപമാണ് ബുധനാഴ്ച രാത്രി 26കാരിയെ കൂട്ടബലാല്‍സംഘം ചെയ്തുകൊന്നത്. ടോള്‍ പ്ലാസയില്‍ നിന്ന് 25 കിലോ മീറ്റര്‍ മാറി യുവതിയുടെ കത്തിക്കരിഞ്ഞ നിലയിലുളള മൃതശരീരവും കണ്ടെടുത്തിരുന്നു. സാക്ഷിമൊഴികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ ഇവര്‍ പിടികൂടിയത്. പ്രതികള്‍ക്ക് പരാമവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X