»   » ആരാധകരുടെ സൈബര്‍ ആക്രമണം കൂടി: പ്രശ്‌നം പരിഹരിക്കാന്‍ പോസ്റ്റില്‍ മാറ്റം വരുത്തി പാര്‍വ്വതി

ആരാധകരുടെ സൈബര്‍ ആക്രമണം കൂടി: പ്രശ്‌നം പരിഹരിക്കാന്‍ പോസ്റ്റില്‍ മാറ്റം വരുത്തി പാര്‍വ്വതി

Written By:
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്എഫ്‌കെയുടെ സമയത്താണ് നടി പാര്‍വ്വതി മമ്മൂട്ടി ചിത്രമായ കസബയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയിരുന്നത്. ഐഎഫ്എഫ്‌കെയിലെ ഓപ്പണ്‍ ഫോറത്തിനിടെ ഒരാള്‍ സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് ചോദിച്ചപ്പോഴാണ് നടി ചിത്രത്തിലെ ഒരു സീന്‍ മുന്‍ നിര്‍ത്തി പരാമര്‍ശം നടത്തിയത്. വിവാദ പരാമര്‍ശത്തിനു ശേഷം നടിക്കെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വന്‍ പ്രതിഷേധമാണുണ്ടായത്. സൈബര്‍ ആക്രമണം ഒരുപാടുണ്ടായെങ്കിലും നടി തന്റെ നിലപാടുകളില്‍ നിന്ന് പിന്നോട്ടു പോവാന്‍ തയ്യാറായിരുന്നില്ല.

ആക്ഷനില്‍ നിന്നും റൊമാന്‍സിലേക്ക്, പ്രണവിന്റെ നായികയാവാനുള്ള ഭാഗ്യം ആര്‍ക്കായിരിക്കും?

തുടര്‍ന്ന് പാര്‍വ്വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയുടെതായി പുറത്തിറങ്ങിയ പാട്ടിന് യൂട്യൂബിലും മറ്റും ലൈക്കുകളെക്കാള്‍ കൂടുതല്‍ ഡിസ് ലൈക്കുകളാണ് കിട്ടിയത്. ചിത്രത്തിന് ലഭിച്ച ഡിസ്ലൈക്കുകള്‍ പാര്‍വ്വതിയോടുളള രോഷം കൊണ്ടാണെന്ന് സമൂഹമാധ്യമങ്ങളില്‍ എല്ലാവരും കമന്റ് ഇടുകയുണ്ടായി.

mammootty parvathi

കഴിഞ്ഞ ദിവസം മൈസ്‌റ്റോറിയുടെതായി പുറത്തിറങ്ങിയ ട്രെയിലര്‍ മമ്മൂട്ടി ഷെയര്‍ ചെയ്തിരുന്നു. ട്രെയിലര്‍ മമ്മൂട്ടി ഷെയര്‍ ചെയ്തതിനു ശേഷം നന്ദി അറിയിച്ച് ചിത്രത്തിലെ നായകന്‍ പൃഥിരാജ് രംഗത്തെത്തിയിരുന്നു. നന്ദി മമ്മൂക്കയെന്ന് പറഞ്ഞ് പൃഥിരാജ് പോസ്റ്റിട്ടപ്പോള്‍ പാര്‍വ്വതിയും നന്ദിയറിയിച്ച് എത്തി.എന്നാല്‍ പാര്‍വ്വതി തന്റെ പോസ്റ്റില്‍ കുറിച്ച വാക്കുകള്‍ മമ്മൂട്ടി ആരാധകരെ ഒന്നടങ്കം പ്രകോപിതരാക്കി.

mammootty parvathi

ഞങ്ങളുടെ ചിത്രം മൈസ്റ്റോറിയുടെ ട്രെയിലര്‍ ഷെയര്‍ ചെയ്ത മമ്മൂട്ടിക്ക് നന്ദി എന്നായിരുന്നു പാര്‍വ്വതി ആദ്യം ഫേസബുക്കില്‍ കുറിച്ചിരുന്നത്. ഇത് ആരാധകര്‍ക്ക് ഇഷ്ടമാവാതെ വരികയും തുടര്‍ന്ന് പാര്‍വ്വതിക്കെതിരെ കമന്റുകള്‍ പ്രവഹിക്കുകയും ചെയ്തു. തനിക്കെതിരെ കമന്റുകള്‍ വര്‍ധിച്ചതോടെ പാര്‍വ്വതി പോസ്റ്റില്‍ ചെറിയൊരു മാറ്റം വരുത്തുകയുണ്ടായി. മമ്മൂട്ടിക്കൊപ്പം സര്‍ എന്നു കൂടി കൂട്ടിച്ചേര്‍ത്താണ് പോസ്റ്റില്‍ മാറ്റം വരുത്തിയത്. ഞങ്ങളുടെ ചിത്രം മൈ സ്‌റ്റോറിയുടെ ട്രെയിലര്‍ പങ്കുവെച്ചതിന് നന്ദി മമ്മൂട്ടി സര്‍ എന്നാണ് പാര്‍വ്വതി കുറിച്ചത്.

പരോള്‍ കണ്ടിറങ്ങിയാല്‍ മമ്മൂക്കയോട് ഇഷ്ടം കൂടും! കാരണം വെളിപ്പെടുത്തി സംവിധായകന്‍!

ടീന നൽകിയ സമ്മാനം ബോണി കപൂറിന്റെ കണ്ണ് നിറച്ചു! ഇതെന്റെ ഹൃദയത്തിൽ തൊട്ടു, നന്ദി മാത്രം...

English summary
fans cyber attack increased: parvathi edited her facebook post for solving the problem

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam