സുരേഷ് ഗോപിക്ക് പിന്നാലെ ദിലീപ്, സര്‍പ്രൈസായി പ്രഖ്യാപിക്കുന്നത് സി ഐഡി മൂസയുടെ രണ്ടാം ഭാഗമോ?
സിനിമാലോകത്തേയും പ്രേക്ഷകരേയും ഒന്നടങ്കം ത്രസിപ്പിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കൊവിഡ് കാലമായതിനാല്‍ തിയേറ്ററുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. പുത്തന്‍ റിലീസുകളില്ലാത്ത ഓണമായിരുന്നു കഴിഞ്ഞുപോയത്. താരങ്ങളും സംവിധായകരുമെല്ലാം ചിത്രീകരണം പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ്. നിയന്ത്രണങ്ങള്‍ പാലിച്ചാണ് ചിത്രീകരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.
മോഹന്‍ലാലും സുരേഷ് ഗോപിയുമെല്ലാം തങ്ങളുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളുമായെത്തിയിരുന്നു. ഇതിനിടയിലായിരുന്നു ദിലീപും പുതിയ സിനിമയെക്കുറിച്ചുള്ള സൂചനയുമായെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള പ്രഖ്യാപനമായിരിക്കും ഇതെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു ദിലീപ് പിറന്നാളാഘോഷിച്ചത്. ഇതിനിടയിലാണ് പുതിയ പ്രഖ്യാപനവും വരുന്നത്.
ഇത്തവണത്തെ പിറന്നാളാഘോഷത്തിന്‍റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അതിനിടയിലാണ് സര്‍പ്രൈസ് പ്രഖ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്. 6 മണിക്ക് തന്‍റെ ഫേസ്ബുക്കിലൂടെയായിരിക്കും പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിക്കുന്നതെന്നായിരുന്നു താരം പറഞ്ഞത്. ആരാധകരെല്ലാം ഇതെന്താണെന്നറിയാനായി കാത്തിരിക്കുകയാണ്. 17 വര്‍ഷത്തിന് അവന്‍ വരികയാണ്, ഇത്തവണത്തെ വരവ് വ്യത്യസ്തമാണെന്നുമുള്ള സൂചനയും ദിലീപ് നല്‍കിയിട്ടുണ്ട്.

Recommended Video
സി ഐഡി മൂസ റിലീസ് ചെയ്തത് 2003 ലാണ്, 17 വർഷം കഴിഞ്ഞ് സിനിമയുടെരണ്ടാം ഭാഗം വരുന്നതാണോയെന്നായിരുന്നു കൂടുതല്‍ പേരും ചോദിച്ചത്. ഈ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാനായി ആഗ്രഹിച്ചിരുന്നുവെന്ന് സംവിധായകന്‍ മുന്‍പ് തുറന്നുപറഞ്ഞിരുന്നു. എന്തായാലും ഈ ചിത്രമാവില്ല. അങ്ങനെയെങ്കില്‍ നായിക നാട് വിട്ട് പോയെന്ന് പറയേണ്ടി വരില്ലേയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്.

Click it and Unblock the Notifications