പൃഥ്വിരാജിന്‌റെ ടീഷര്‍ട്ട് വില കണ്ടെത്തി ആരാധകര്‍, സ്റ്റൈലിഷ് ലുക്കില്‍ സൂപ്പര്‍താരം
വസ്ത്രധാരണത്തിന്റെയും സ്‌റ്റെെലിന്റെയുമെല്ലാം കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മിക്ക സിനിമകളിലെയും നടന്റെ വേറിട്ട ലുക്കുകള്‍ ശ്രദ്ധേയമാവാറുണ്ട്. നാടന്‍ വേഷങ്ങളും മോഡേണ്‍ വസ്ത്രങ്ങളുമെല്ലാം ഒരേപോലെ പൃഥ്വിക്ക് ചേരാറുണ്ട്. കഴിഞ്ഞ ദിവസം നാദിര്‍ഷയുടെ മകളുടെ വിവാഹ റിസപ്ഷനില്‍ പൃഥ്വി ധരിച്ച ഒരു ടീഷര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ബ്രാന്‍ഡഡ് ടീഷര്‍ട്ടിന്റെ വിലകേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ബര്‍ബറി ഇംഗ്ലണ്ടിന്‌റെ ലോഗോ ടേപ്പ് പോളോ ഷര്‍ട്ട് ആണ് പൃഥ്വി അണിഞ്ഞിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

420 യൂറോ ആണ് ഈ ടീഷര്‍ട്ടിന്റെ വില. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 37000 വരും. ബ്രീട്ടിഷ് ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ബാര്‍ബെറി. ലോകത്തെ എറ്റവും മികച്ച പത്ത് ലക്ഷ്വറി ബ്രാന്‍ഡുകളില്‍ ഒന്നായി ഫാഷന്‍പ്രേമികള്‍ ഈ ബ്രാന്‍ഡിനെയും വിശേഷിപ്പിക്കാറുണ്ട്. മമ്മൂട്ടിയുടെ വാച്ചും, മോഹന്‍ലാലിന്‌റെ ഷൂസും ഇതേപോല മുന്‍പ് വൈറലായിരുന്നു.
അതേസമയം നാദിര്‍ഷയുടെ മകളുടെ വിവാഹ റിസപ്ഷനില്‍ നിന്നുളള ചിത്രങ്ങള്‍ പൃഥ്വിരാജും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സുപ്രിയ ഇല്ലാതെ തനിച്ചാണ് നടന്‍ ചടങ്ങിന് എത്തിയത്.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
Recommended Video
നാദിര്‍ഷയുടെ ആദ്യ സംവിധാന സംരംഭമായ അമര്‍ അക്ബര്‍ അന്തോണിയില്‍ പൃഥ്വിരാജായിരുന്നു നായകവേഷത്തില്‍ എത്തിയത്. പൃഥ്വിക്കൊപ്പം ജയസൂര്യയും ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. അതേസമയം മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. അടുത്തിടെ നിരവധി സിനിമകളാണ് നടന്റെതായി പ്രഖ്യാപിക്കപ്പെട്ടത്. കൂടാതെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമകള്‍ നടന്റെതായി റിലീസിങ്ങിനൊരുങ്ങുകയും ചെയ്യുന്നു.


Click it and Unblock the Notifications