വിജയ് സേതുപതിയെ ഞെക്കി കൊന്നില്ലന്നേയുള്ളു! ഇതാണോ ആരാധന? കേരളത്തിന് തന്നെ ഇതൊരു നാണക്കേടാണ്!!

സിനിമ താരങ്ങള്‍ക്ക് തലക്കനവും അഹങ്കാരവും കൂടുതലാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. ആരാധകര്‍ ഫോട്ടോ എടുക്കാന്‍ ഒപ്പമെത്തിയാല്‍ ഓടി രക്ഷപ്പെടുന്ന താരങ്ങളാണ് എല്ലാവരും തന്നെ. ചോദിക്കാതെ വന്ന് ഫോട്ടോ എടുക്കുന്ന ആരാധകരെ എതിര്‍ത്താല്‍ താരങ്ങള്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയരവാറുണ്ട്. അക്കാര്യത്തില്‍ മക്കള്‍ ശെല്‍വം എന്നറിയപ്പെടുന്ന വിജയ് സേതുപതി മാതൃകയാണ്. തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ വരുന്നവരെ നിരാശരാക്കുകയില്ലെന്ന് മാത്രമല്ല അവരെ കെട്ടിപിടിച്ചും ഉമ്മ കൊടുത്തുമൊക്കെയാണ് വിജയ് സേതുപതി വരവേല്‍ക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ സിനിമയുടെ ചിത്രീകരണത്തിനും മറ്റുമായി താരം കേരളത്തില്‍ എത്തിയിരുന്നു. നടന്‍ മണികണ്ഠന്‍ ആചാരിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. വിജയ് സേതുപതിയെ കാണാന്‍ ലൊക്കേഷനിലേക്ക് നൂറ് കണക്കിന് ആരാധകരാണ് ഒഴുകി എത്തിയത്. കഴിയുന്നവിധം എല്ലാവര്‍ക്കുമൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ താരം മടി കാണിച്ചിട്ടുമില്ല.

 viajy-sethupathi

എന്നാല്‍ ഒരു താരം ഇത്രത്തോളം താഴ്ന്ന് നില്‍ക്കുമ്പോഴും അദ്ദേഹത്തോട് ആരാധകര്‍ പെരുമാറുന്നത് എത്രത്തോളം മോശമായിട്ടാണെന്നുള്ളത് എല്ലാവരും അറിയണം. കേരളത്തിലെത്തിയ വിജയ് സേതുപതിയെ കാണാന്‍ വന്ന ആരാധകര്‍ അദ്ദേഹത്തിന് ചുറ്റും കൂട്ടം കൂടിയതോടെ കാറില്‍ കയറാനാകാത്ത വിധം താരം കുടുങ്ങി പോവുകയായിരുന്നു.

എല്ലാവരും കൂടി താരത്തെ ഞെക്കിയും ഞെരിക്കിയും ശ്വാസം മുട്ടുന്ന തരത്തില്‍ വേദനിപ്പിക്കുന്നതുമായ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. അതിനിടെ കാറില്‍ കയറരുതെന്ന് ചിലര്‍ താരത്തോട് വിളിച്ച് പറയുന്നതും കേള്‍ക്കാം. ഇന്നത്തെ കാലത്ത് ആരാധകരോട് ഇത്രയും സ്‌നേഹം കാണിക്കുന്ന മറ്റൊരു താരമില്ലെന്ന് ഉറപ്പിച്ച് പറയാം. എങ്കിലും വിജയ് സേതുപതിയ്ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് കേരളത്തിലെ പ്രേക്ഷക സമൂഹത്തിന് വലിയൊരു അപമാനമായി മാറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X