twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇങ്ങനെ സസ്‌പെന്‍സിടാതെ ശരിക്ക് പറഞ്ഞൂടേ? മകന്റെ പേര് പുറത്തുവിട്ട കുഞ്ചാക്കോ ബോബനോട് ആരാധകര്‍!

    |

    മലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന് മകന്‍ പിറന്നത് അടുത്തിടെയായിരുന്നു. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കുഞ്ഞതിഥി എത്തിയത്. ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. കുഞ്ഞതിഥിയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ബേബി ഷവറിനിടയിലെ സര്‍പ്രൈസുകളെക്കുറിച്ചും സന്തോഷത്തെക്കുറിച്ചുമൊക്കെ താരം വാചാലനായിരുന്നു. കുഞ്ഞതിഥി വന്നതിന് ശേഷമായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. താരകുടുംബത്തിന് ആശംസ നേര്‍ന്ന് ആരാധകര്‍ മാത്രമല്ല താരങ്ങളുമെത്തിയിരുന്നു. പേരന്റ്ഹുഡിലേക്ക് കടന്നതിന്റെ സന്തോഷം പങ്കുവെച്ച് ചാക്കോച്ചനും സജീവമാണ്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം മകന്റെ പേരിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.

    പേളി വിളിച്ചില്ലെന്ന് ദിയ! മോഹന്‍ലാലും എത്തിയില്ലേ? പേളിഷ് വിവാഹത്തിന്റെ കിടിലന്‍ ട്രെയിലറെത്തി!പേളി വിളിച്ചില്ലെന്ന് ദിയ! മോഹന്‍ലാലും എത്തിയില്ലേ? പേളിഷ് വിവാഹത്തിന്റെ കിടിലന്‍ ട്രെയിലറെത്തി!

    മഴവില്‍ മനോരമയുടെ അവാര്‍ഡില്‍ ഇത്തവണ അവതാരകനായി രമേഷ് പിഷാരടിക്കൊപ്പം ചാക്കോച്ചനുമുണ്ടായിരുന്നു. അവാര്‍ഡ് സ്വീകരിക്കാനായി വേദിയിലെത്തിയ യേശുദാസായിരുന്നു മകന്റെ വിശേഷത്തെക്കുറിച്ച് ചാക്കോച്ചനോട് ചോദിച്ചത്. പേരിട്ടോ എന്ന് ചോദിച്ചപ്പോള്‍ തന്റെ പേര് തിരിച്ചിട്ടാല്‍ മതിയെന്നായിരുന്നു താരം മറുപടി നല്‍കിയത്. ഇതോടെയാണ് മകന്റെ പേര് ബോബന്‍ കുഞ്ചാക്കോ ആണെന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയിരുന്നു. തന്റെ കൈയ്യില്‍ പിടിച്ചിരിക്കുന്ന മകന്റെ കൈയ്യുടെ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു താരമെത്തിയത്. അതിനിടയിലാണ് പേരിനെക്കുറിച്ച് അദ്ദേഹം തന്നെ ചോദിച്ചത്.

     മകന്റെ പേര്

    മകന്റെ പേര്

    ബികെ/ഐബികെ ഇതായിരുന്നു ചാക്കോച്ചന്റെ പോസ്റ്റ്. ബോബന്‍ കുഞ്ചാക്കോ, ഇവാന്‍ ബോബന്‍ കുഞ്ചാക്കോ ഇവയില്‍ ഏതാണ് പേരെന്ന് സ്ഥിരീകരിക്കാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധായകന്‍ രഞ്ജിത്ത് ശങ്കറുള്‍പ്പടെ നിരവധി പേരാണ് താരത്തിന്‍രെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. തന്റെ അപ്പന്റെ പേര് തന്നെ മകനും നല്‍കിയോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. തന്‍റെ പേര് തിരിച്ചിട്ടാല്‍ മതിയെന്ന് പറഞ്ഞെങ്കിലും അതിന് മുന്‍പോ പിന്‍പോ മറ്റെന്തെങ്കിലുമുണ്ടോയെന്നും ആരാധകര്‍ ചോദിച്ചിരുന്നു.

    ഈ പരിപാടി നിര്‍ത്തിക്കൂടേ?

    ഈ പരിപാടി നിര്‍ത്തിക്കൂടേ?

    ഭാവിയില്‍ സൂപ്പര്‍ സ്റ്റാറായി വരുന്നയാളല്ലേ,കുഞ്ഞിന് നല്ല പേര് നല്‍കിക്കൂടേ, ഈ പേര് തിരിച്ചും മറിച്ചും ഇടുന്ന പരിപാടി ഇനിയെങ്കിലും നിര്‍ത്തിക്കൂടേയെന്നായിരുന്നു ഒരു ആരാധകന്‍രെ ചോദ്യം. ട്രെന്‍ഡിംഗായ വല്ല പേരുകളും ഇട്ടൂടേയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഭാവിയില്‍ കൊച്ച് ഓടിച്ചിട്ട് തല്ലുമെന്നുള്ള മുന്നറിയിപ്പുകളുമായും ആരാധകരെത്തിയിട്ടുണ്ട്. നിരവധി പേരാണ് താരകുടുംബത്തിന് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്.

    ബോബ് റയാനെന്ന് ഇട്ടൂടേ?

    ബോബ് റയാനെന്ന് ഇട്ടൂടേ?

    ഇതെന്താ വല്ല ഫാന്റം ഫാമിലിയാണോ, അപ്പൂപ്പന്റെ പേര് കുഞ്ചാക്കോ, അച്ഛന്റെ പേര് ബോബന്‍ കുഞ്ചാക്കോ , സ്വന്തം പേര് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ കുഞ്ഞിനും ബോബന്‍ കുഞ്ചാക്കോ എന്നിടാന്‍ ഇത് കേരളത്തിലെ ഫാന്റം ഫാമിലിയാണോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. പ്രിയയും ബോബനും ചേര്‍ത്ത് ബോബ് റയാനെന്ന് ഇട്ടൂടെയെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ബികെ എന്ന് പറഞ്ഞ് ബാക്കിയുള്ളവരെ ആശയക്കുഴപ്പത്തിലാക്കാതെ നല്‍കിയ പേര് കൃത്യമായി പറഞ്ഞൂടേയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

    പോസ്റ്റ് വൈറലായി മാറി

    പോസ്റ്റ് വൈറലായി മാറി

    സ്വീകാര്യതയുടെ കാര്യത്തിലും പിന്തുണയിലും ഏറെ മുന്നിലാണ് കുഞ്ചാക്കോ ബോബന്‍, അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയായിരുന്നു ഉദയ കുടുംബത്തിലെ ഇളംതലമുറക്കാരന്‍റെ രംഗപ്രവേശം. കുട്ടിക്കാലം മുതലേ തന്നെ സിനിമയെക്കുറിച്ച് കണ്ടറിഞ്ഞാണ് വളര്‍ന്നതെങ്കിലും അങ്ങനെയൊരു മോഹം ആദ്യമൊന്നും തനിക്കുണ്ടായിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. നവാഗതനായി തുടക്കം കുറിച്ചപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്. പ്രണയനായകനായും ചോക്ലേറ്റ് ഹീറോയായും നിറഞ്ഞാടുകയായിരുന്നു ഈ താരം. ഇടവേളയ്ക്ക് ശേഷമാണ് ഇത്തരം വേഷങ്ങളില്‍ നിന്നും മോചനം ലഭിച്ചത്. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ബ്രേക്കെടുത്ത് ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

    ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റ്

    ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റ്

    അരങ്ങേറ്റ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ താരമെന്ന റെക്കോര്‍ഡ് ഇന്നും ചാക്കോച്ചന്‍റെ പേരിലാണ്. കഴിഞ്ഞ 22 വര്‍ഷമായി ഈ റെക്കോര്‍ഡ് ചാക്കോച്ചന് സ്വന്തമാണ്. 1997ലായിരുന്നു സിനിമ റിലീസ് ചെയ്തത്. തുടക്കത്തില്‍ അത്ര സ്വീകരണമായിരുന്നില്ല അനിയത്തിപ്രാവിന് ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീട് സിനിമ കത്തിക്കയറുകയായിരുന്നു. അതിന് മുന്‍പ് ഇന്‍ഡസ്ട്രി ഹിറ്റായി വിശേഷിപ്പിച്ചിരുന്ന മണിച്ചിത്രത്താഴിന്‍രെ റെക്കോര്‍ഡായിരുന്നു സിനിമ തിരുത്തിയത്. കുഞ്ചാക്കോ ബോബന് പിന്നാലെയായി നിരവധി താരപുത്രന്‍മാരും താരപുത്രികളുമൊക്കെ അരങ്ങേറിയിരുന്നുവെങ്കിലും ഈ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ മറ്റൊരു താരത്തിനും കഴിഞ്ഞിരുന്നില്ല.

    പ്രിയയുടെ പിന്തുണ

    പ്രിയയുടെ പിന്തുണ

    റൊമാന്റിക് ഹീറോയായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു കുഞ്ചാക്കോ ബോബന്‍ വിവാഹിതനാവുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്.. പ്രണയവിവാഹമാണ് തന്റേതെന്നും പ്രണയകഥയെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. പ്രിയയുടെ പിന്തുണയെക്കുറിച്ച് താരം എപ്പോഴും വാചാലനാവാറുണ്ട്. ചാക്കോച്ചനോടൊപ്പം സെറ്റിലേക്കെത്തുന്ന പ്രിയ നല്ലൊരു കുക്കാണെന്നും ഭക്ഷണപ്രിയയാണെന്നും സഹതാരങ്ങളും പറഞ്ഞിട്ടുണ്ട്. 2005ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയായാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയും എത്തിയത്.

    ഇമേജ് മാറ്റി മറിച്ചു

    ഇമേജ് മാറ്റി മറിച്ചു

    സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളില്‍ നിന്നും മോചിതനാവണമെന്ന് താരം ആഗ്രഹിച്ചിരുന്നു. റൊമാന്റിക്, ചോക്ലേറ്റ് ഹീറോയ്ക്കുമപ്പുറത്ത് കോമഡിയും വില്ലത്തരവുമൊക്കെ തനിക്ക് വഴങ്ങുമെന്ന് താരം തെളിയിക്കുകയായിരുന്നു പിന്നീട്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചതോടെയാണ് സംവിധായകരില്‍ പലരും താരത്തെ കൃത്യമായി ഉപയോഗിച്ചതും. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തിനായാണ് തന്‍റെ കാത്തിരിപ്പെന്നായിരുന്നു താരം പറഞ്ഞത്.

    അവതാരകനായെത്തി

    അവതാരകനായെത്തി

    മഴവില്‍ മനോരമയുടെ പ്രഥമ അവാര്‍ഡ് നൈറ്റില്‍ അവതാരകന്‍റെ വേഷത്തിലായിരുന്നു കുഞ്ചാക്കോ ബോബനെത്തിയത്. ഇതാദ്യമായാണ് താന്‍ ഒരു മുഴുനീള പരിപാടി അവതരിപ്പിക്കുന്നതെന്ന് താരം പറഞ്ഞിരുന്നു. രമേഷ് പിഷാരടിക്കൊപ്പമായിരുന്നു താരമെത്തിയത്. നേരത്തെ ഇതേ ചാനലിലെ തന്നെ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി താരമെത്തിയിരുന്നു.
    അടുത്ത സുഹൃത്തുക്കളിലൊരാളാണ് ലാല്‍ ജോസിന്‍റെ സിനിമയിലേക്ക് പുതിയ നായകനേയും നായികയേയും കണ്ടെത്താനായി റിയാലിറ്റി ഷോ തുടങ്ങിയപ്പോള്‍ മെന്‍ററായാണ് താരമെത്തിയത്.. ബിഗ് സ്‌ക്രീനില്‍ സജീവമായി തുടരുന്നതിനിടയിലായിരുന്നു ചാക്കോച്ചന്‍ മിനിസ്‌ക്രീനിലേക്കെത്തിയത്. സിനിമാജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും രസകരമായ അനുഭവങ്ങളും താരം പങ്കുവെച്ചിരുന്നു.

    നൃത്തത്തിലെ മികവ്

    നൃത്തത്തിലെ മികവ്

    നല്ലൊരു നര്‍ത്തകനാണ് താനെന്ന് വളരെ മുന്‍പേ തന്നെ ചാക്കോച്ചന്‍ തെളിയിച്ചിരുന്നു. അഭിനയം മാത്രമല്ല നൃത്തത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ താരം. താരത്തിന്റെ സിനിമകളിലെ ഗാനങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നതിന് പിന്നില്‍ ഒരു കാരണം ഇതാണ്. സിനിമയ്‌ക്കൊപ്പം നൃത്ത പരിപാടികളിലും താരം പങ്കെടുക്കാറുണ്ട്, സ്റ്റേജ് ഷോകളില്‍ വേദിയെ ഹരം കൊള്ളിക്കുന്ന പ്രകടനവുമായാണ് താരമെത്താറുള്ളത്.

    പോസ്റ്റ് കാണാം

    കുഞ്ചാക്കോ ബോബന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

    English summary
    Fans' reaction about Kunchako Boban's latest facebook post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X