twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെ മത്സരിപ്പിക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യം? പ്രതിഷേധിക്കുമെന്ന് ഫാന്‍സ്! കാണൂ!

    |

    മോഹന്‍ലാലിന്‍രെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി തുടരുകയാണ്. താരത്തെ ഗോദയിലേക്ക് ഇറക്കാനുള്ള അണിയറ നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി താരം മത്സരിച്ചെക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും അരങ്ങേറുന്നുണ്ട്. മോഹന്‍ലാലുമായി ഇതേക്കുറിച്ച് സംസാപിച്ചുവെന്നും അദ്ദേഹത്തില്‍ നിന്നും അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഒ രാജഗോപാല്‍ വ്യക്തമാക്കിയത്. ഇതോടെ ഈ വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

    ലൂസിഫറിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു മോഹന്‍ലാല്‍ പ്രതികരിച്ചത്. അത്തരത്തില്‍ ആരും തന്നെ സമീപിച്ചിരുന്നില്ലെന്നും താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നുമായിരുന്നു അന്ന് പറഞ്ഞത്. തനിക്ക് അറിയാവുന്ന മേഖലയാണ് സിനിമ, അത് വിട്ട് അറിയാത്ത മേഖലയിലേക്ക് പോവേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. സുരേഷ് ഗോപിക്കും ഇന്നസെന്റിനും ഗണേഷിനും പിന്നാലെ മോഹന്‍ലാലും രാഷ്ട്രീയത്തില്‍ ഇറങ്ങുമോയെന്നും സിനിമയ്ക്ക് അദ്ദേഹത്തെ നഷ്ടമാവുമോയെന്നുമൊക്കെയായിരുന്നു ആരാധകരുടെ ആശങ്ക. അദ്ദേഹം മത്സരിക്കുന്നതിനോട് താല്‍പര്യമില്ലെന്ന നിലപാടുമായാണ് ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയ്ക്കിടയില്‍ സംസാരിക്കവയൊണ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹിയായ വിമല്‍കുമാര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

    മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം

    മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം

    സിനിമാലോകവും ആരാധകരും എല്ലാം ഉറ്റുനോക്കുന്ന കാര്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം. താന്‍ മത്സരിക്കില്ലെന്ന് താരം വ്യക്തമാക്കിയിരുന്നുവെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മര്‍ദ്ദം തുടരുകയാണ്. ബിജെപിയിലേക്ക് താരത്തെ സ്വാഗതം ചെയ്തും കേരളത്തില്‍ എവിടെ വേണമെങ്കിലും അദ്ദേഹത്തിന് മത്സരിക്കാമെന്നുമൊക്കെയാണ് അവരുടെ വാഗ്ദാനം. താരത്തിന്റെ വരവിനെ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

    ബിജെപിക്കെതിരെ വിമര്‍ശനം

    ബിജെപിക്കെതിരെ വിമര്‍ശനം

    മോഹന്‍ലാല്‍ ഒരു പ്രമുഖ ചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പോസ്റ്ററുകളില്‍ കരിഓയില്‍ ഒഴിച്ചവരാണ് ഇപ്പോള്‍ അദ്ദേഹത്തെ മത്സരിപ്പിക്കാനായി ശ്രമിക്കുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹിയായ വിമല്‍കുമാറാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ചാനല്‍ ചര്‍ച്ചയ്ക്കിടയിലാണ് അദ്ദേഹം ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചത്. കരിയറിലെ ഇതുവരെ കേള്‍ക്കാത്ത തരത്തിലുള്ള ആരോപണങ്ങള്‍ കേള്‍പ്പിക്കാന്‍ കൂടി വേണ്ടിയാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

    ആരാധകര്‍ പ്രതിഷേധിക്കും

    ആരാധകര്‍ പ്രതിഷേധിക്കും

    മോഹന്‍ലാല്‍ മത്സരിക്കാനിറങ്ങിയാല്‍ ആരാധകര്‍ പ്രതിഷേധിക്കും. നാടിന്റെ പൊതുസ്വത്താണ് അദ്ദേഹം. താരങ്ങളെക്കണ്ടല്ല തിരഞ്ഞെടുപ്പിനെ അഭിമുഖീരിക്കേണ്ടത്. അവരവരുടേതായ നയങ്ങളും മാര്‍ഗങ്ങളും വേണമെന്നും വിമല്‍ പറഞ്ഞു. മോഹന്‍ലാല്‍ മത്സരിച്ചാല്‍ ആരാധകര്‍ ശക്തമായി പ്രതിഷേധിക്കും. സ്വന്തം താല്‍പര്യത്തോടെ ഒരു വ്യക്തി രാഷ്ട്രീയത്തിലേക്കിറങ്ങുന്നതും കെട്ടിത്തൂക്കി ഇറക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

    അദ്ദേഹം സമ്മതിക്കില്ല

    അദ്ദേഹം സമ്മതിക്കില്ല

    മത്സരിക്കാനൊന്നും മോഹന്‍ലാല്‍ സമ്മതിക്കില്ലെന്നാണ് തങ്ങള്‍ കരുതുന്നത്. ഇനി സിനിമയില്‍ വേണ്ട പാര്‍ലമെന്റില്‍ പോയിരുന്നോ എന്ന് പറഞ്ഞാല്‍ അത് തങ്ങള്‍ സമ്മതിക്കില്ല. മോഹന്‍ലാല്‍ ഇങ്ങനെയൊരു കാര്യത്തിന് നില്‍ക്കില്ലെന്നും തങ്ങളെ നിരാശപ്പെടുത്തില്ലെന്നും വിമല്‍ പറഞ്ഞു. നാല് പതിറ്റാണ്ടായി തുടരുന്ന സിനിമാജീവിതത്തില്‍ നിന്നും അദ്ദേഹം മാറുമെന്ന് തോന്നുന്നില്ലെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസമെന്നും വിമല്‍ വ്യക്തമാക്കിയിരുന്നു.

    മത്സരിക്കില്ലെന്ന് സുരേഷ് കുമാര്‍

    മത്സരിക്കില്ലെന്ന് സുരേഷ് കുമാര്‍

    മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്നാണ് നിര്‍മ്മാതാവും അടുത്ത സുഹൃത്തുമായ സുരേഷ് കുമാറും പറഞ്ഞത്. അദ്ദേഹം മത്സരിച്ചേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നുണ്ടെന്ന് ബിജെപി നേതാക്കളും വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന് അത്തരമൊരു താല്‍പര്യമില്ലെന്നും മത്സരിക്കാനിറങ്ങില്ലെന്നും സുരേഷ് കുമാര്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    അമ്മയിലെ ഭാരവാഹികളെ ലക്ഷ്യമാക്കുന്നു

    അമ്മയിലെ ഭാരവാഹികളെ ലക്ഷ്യമാക്കുന്നു

    സിനിമയില്‍ നിന്നും ലഭിക്കുന്ന പ്രേക്ഷക പിന്തുണയല്ല മറിച്ച് താരസംഘടനയായ അമ്മയുടെ നേതൃനിരയിലെ അനുഭവസമ്പത്തും കൂടി പരിഗണിച്ചാണ് പല താരങ്ങളെയും മത്സരിപ്പിക്കാനുള്ള ശ്രമങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള താരങ്ങള്‍ പോലും അതേക്കുറിച്ച് വ്യക്തമാക്കാനോ മത്സരിക്കാനോ സമ്മതം മൂളാറില്ല. ഇന്നസെന്റിന് പിന്നാലെ അമ്മയില്‍ നിന്നും മോഹന്‍ലാല്‍ കൂടി രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന കണക്ക് കൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം.

    മമ്മൂട്ടിയുടെ നിലപാട്

    മമ്മൂട്ടിയുടെ നിലപാട്

    തന്റെ രാഷ്ട്രീയം സിനിമയാണെന്നും മത്സരിക്കാനൊന്നും താനില്ലെന്നുമുള്ള നിലപാടിലാണ് മമ്മൂട്ടി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയായി എത്തിയേക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും ശക്തമായിരുന്നു. താരരാജാക്കന്‍മാര്‍ സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്ന തരത്തിലുള്ള ആശങ്കയിലായിരുന്നു പലരും.

    മഞ്ജു വാര്യരും നിഷേധിച്ചു

    മഞ്ജു വാര്യരും നിഷേധിച്ചു

    മഞ്ജു വാര്യരും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും പുറത്തുവന്നിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി താരമെത്തിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പതിവ് പോലെ തന്നെ ഇത്തവണയും വ്യാജ പ്രചാരണമായിരുന്നുവെന്നും കലയോടാണ് തന്റെ ആഭിമുഖ്യമെന്നുമായിരുന്നു താരം പറഞ്ഞത്.

    English summary
    Fans treaction about Mohnalal's political entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X