പബ്ജി കളിക്കാന്‍ ടിപ്‌സ് ചോദിച്ച് ദുല്‍ഖര്‍! രസകരമായ മറുപടികളുമായി ആരാധകര്‍
ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. നടന്റെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം ദുല്‍ഖര്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെതായി കഴിഞ്ഞ ദിവസം വന്നൊരു വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

പബ്ജി കളിക്കാന്‍ ടിപ്പ്‌സ് ചോദിച്ചുകൊണ്ടുളള ഒരു വീഡിയോ ആണ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിരുന്നത്. ലോക് ഡൗണ്‍ സമയത്ത് പബ്ജി ആരാധകനായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. വീട്ടില്‍ ഇരിക്കാനുളള എറ്റവും നല്ല വഴി പബ്ജിയാണെന്ന് ദുല്‍ഖര്‍ പറയുന്നു. പബ്ജി വളരെ സൂപ്പറാണെന്നും സുഹൃത്തുക്കളെല്ലാവരും ഒരു റൂമിലാണെന്ന് തോന്നുമെന്നും ദുല്‍ഖര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
ദുല്‍ഖര്‍ പബ്ജി കളിക്കാന്‍ ടിപ്‌സ് ചോദിച്ചതിന് പിന്നാലെ രസകരമായ കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയത്. മമ്മൂട്ടിയുടെ പ്രശസ്തമായ സിനിമാ ഡയലോഗ് കടമെടുത്തായിരുന്നു ഒരു ആരാധകന്‍ ദുല്‍ഖറിന്റെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം എന്നാണ് ഇയാള്‍ കുറിച്ചത്.
സൗണ്ട് മുഖ്യം ബിഗിലേ എന്നായിരുന്നു മറ്റൊരാള്‍ ദുല്‍ഖറിന്റെ പോസ്റ്റിന് താഴെ കുറിച്ചത്. ഹെഡ്‌സെറ്റ് വെച്ച് കളിക്കാനാണ് ആരാധകര്‍ ദുല്‍ഖറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പിന്നാലെ മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചിരുന്ന് പബ്ജി കളിക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നുവെന്ന് മറ്റൊരാളും കുറിച്ചു. ഒരു ത്രില്ലര്‍ സിനിമയുടെ തലവാചകം പോലെയാണ് മറ്റൊരാള്‍ കമന്റുമായി എത്തിയത്. 'നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികള്‍ വരവായി' എന്നാണ് മറ്റൊരു ആരാധകന്‍ ദുല്‍ഖര്‍ സല്‍മാന്റെ പോസ്റ്റിന് താഴെ കുറിച്ചത്.
പബ്ജിക്ക് പുറമെ സിനിമകള്‍ കണ്ടും വര്‍ക്കൗട്ട് ചെയ്തുമൊക്കെയാണ് ദുല്‍ഖര്‍ ലോക് ഡൗണ്‍ തളളിനീക്കുന്നത്. നടന്റെ എറ്റവും പുതിയ ചിത്രമായ കുറുപ്പിന്റെ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പെരുന്നാള്‍ ദിനത്തിലായിരുന്നു കുറുപ്പ് പോസ്റ്റര്‍ ആരാധകര്‍ക്കായി ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ചത്.


Click it and Unblock the Notifications