twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൂസിഫറിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് തുടങ്ങി! അമ്പതാം ദിനത്തില്‍ ആമസോണ്‍ പ്രൈമില്‍

    By Midhun Raj
    |

    മോഹന്‍ലാലിന്റെ ലൂസിഫര്‍ അങ്ങനെ 200കോടി ക്ലബിലുമെത്തി മുന്നേറുകയാണ്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ ഇപ്പോഴും നിരവധി കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സിനിമയുടെ അമ്പതാം ദിനത്തിലായിരുന്നു ആമസോണ്‍ പ്രൈമില്‍ ലൈവ് സ്ട്രീമിംഗ് ആരംഭിച്ചിരുന്നത്. സ്ട്രീമിംഗ് തുടങ്ങിയതിന് പിന്നാലെ ചിത്രത്തിന്റെ എച്ച് ഡി നിലവാരമുളള പ്രിന്റുകള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

    ഗ്ലാമര്‍ ചിത്രം വീണ്ടും പങ്കുവെച്ച് മാളവിക! കമന്റ് ചെയ്തവന് കിടിലന്‍ മറുപടിയുമായി താരം! കാണൂഗ്ലാമര്‍ ചിത്രം വീണ്ടും പങ്കുവെച്ച് മാളവിക! കമന്റ് ചെയ്തവന് കിടിലന്‍ മറുപടിയുമായി താരം! കാണൂ

    വിവിധ ടോറന്റ് സൈറ്റുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലുമാണ് സിനിമ വന്നിരിക്കുന്നത്. വന്‍തോതില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുമുണ്ട്. അതേസമയം ലൂസിഫര്‍ പ്രിന്റ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ വിമര്‍ശനവുമായി ആരാധകര്‍ എത്തിയിരുന്നു. തിയ്യേറ്ററുകളില്‍ നൂറ് ദിവസമെങ്കിലും പ്രദര്‍ശിപ്പിക്കേണ്ട ചിത്രമാണ് ലൂസിഫറെന്നും പെട്ടെന്ന് സ്ട്രീമിംഗ് തുടങ്ങിയത് തിയ്യേറ്ററുകളില്‍നിന്നും നീക്കം ചെയ്യാന്‍ കാരണമാകുമെന്നാണ് കമന്റുകള്‍ വരുന്നത്.

    lucifer

    ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഇപ്പോള്‍ വേണ്ടായിരുന്നുവെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഇപ്പോഴും റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ ലൂസിഫര്‍ പ്രദര്‍ശനം തുടരുന്നുണ്ട്. പുലിമുരുകനു ശേഷമുളള മോഹന്‍ലാലിന്റെ വലിയ വിജയങ്ങളിലൊന്നായാണ് ലൂസിഫര്‍ മാറിയിരിക്കുന്നത്.

    സ്റ്റീഫന്‍ നെടുമ്പളളി എന്ന മോഹന്‍ലാലിന്റെ നായകവേഷമായിരുന്നു തിയ്യേറ്ററുകളില്‍ തരംഗമായി മാറിയിരുന്നത്. ലാലേട്ടന്റെ പ്രകടനത്തോടൊപ്പം പൃഥ്വിയുടെ മേക്കിങ്ങിനും പ്രേക്ഷക പ്രശംസകള്‍ ലഭിച്ചു. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായിട്ടാണ് ഇപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത്.

    മലയാളത്തിന്റെ താരരാജാക്കന്മാരില്‍നിന്നും ഉണ്ടയുടെ ടീസര്‍! ആകാംക്ഷയോടെ ആരാധകര്‍! കാണൂമലയാളത്തിന്റെ താരരാജാക്കന്മാരില്‍നിന്നും ഉണ്ടയുടെ ടീസര്‍! ആകാംക്ഷയോടെ ആരാധകര്‍! കാണൂ

    സുഡാനി ഫ്രം നൈജീരിയക്ക് വീണ്ടുമൊരു അവാര്‍ഡ്! മികച്ച സിനിമയ്ക്കുളള പത്മരാജന്‍ പുരസ്‌കാരം ചിത്രത്തിന് സുഡാനി ഫ്രം നൈജീരിയക്ക് വീണ്ടുമൊരു അവാര്‍ഡ്! മികച്ച സിനിമയ്ക്കുളള പത്മരാജന്‍ പുരസ്‌കാരം ചിത്രത്തിന്

    English summary
    fans reaction after lucifer streaming on internet
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X