മേക്കപ്പിടാതെ എളിമയോടെ മഞ്ജു വാര്യര്‍! ലേഡീ സൂപ്പര്‍സ്റ്റാറിനെ പുകഴ്ത്തി തമിഴ് ആരാധകര്‍! കാണൂ
നടി മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളത്തിലും തമിഴിലുമായി ഒന്നിലധികം ചിത്രങ്ങളുമായിട്ടാണ് നടി മുന്നേറികൊണ്ടിരിക്കുന്നത്. തമിഴിലെ മഞ്ജു വാര്യരുടെ അരങ്ങേറ്റ ചിത്രമായ അസുരന്‍ റിലീസിങ്ങിനൊരുങ്ങികൊണ്ടിരിക്കുകയാണ്. ധനുഷിന്റെ നായികയായി നടി അഭിനയിക്കുന്ന ചിത്രം പ്രശസ്ത സംവിധായകന്‍ വെട്രിമാരനാണ് ഒരുക്കിയിരിക്കുന്നത്.

റിലീസിങ്ങിനൊടനുബന്ധിച്ച് സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങ് അടുത്തിടെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നത്. ധനുഷും മഞ്ജു വാര്യരും തിളങ്ങിയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു. ഓഡിയോ ലോഞ്ചിന് ശേഷം ഒരു തമിഴ് മാധ്യമത്തിന് മഞ്ജു വാര്യര്‍ നല്‍കിയ അഭിമുഖവും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

അഭിമുഖത്തില്‍ മേക്കപ്പ് ഒന്നുമില്ലാതെ എത്തിയ നടിയെ അഭിനന്ദിച്ച് നിരവധി പേരായിരുന്നു എത്തിയിരുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കാനായി എത്തിയതായിരുന്നു മഞ്ജു. അഭിമുഖത്തില്‍ തമിഴും ഇംഗ്ലീഷും കലര്‍ന്ന നടിയുടെ സംസാരവും ശ്രദ്ധേയമായി മാറിയിരുന്നു. തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ ആണ് താന്‍ ജനിച്ചു വളര്‍ന്നതെന്ന് മുന്‍പ് ഒരു ചടങ്ങില്‍വെച്ച് മഞ്ജു തുറന്നുപറഞ്ഞിരുന്നു. തമിഴ് എഴുതാനും വായിക്കാനും സംസാരിക്കാനുമെല്ലാം അറിയാമെന്നാണ് നടി അന്ന് പറഞ്ഞത്.

ഇന്നത്തെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അനീതികളെക്കുറിച്ചാണ് ചിത്രം പറയുന്നതെന്ന് അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ തുറന്നുപറഞ്ഞിരുന്നു. അസുരനില്‍ നാലഞ്ച് ഗെറ്റപ്പിലാണ് ധനുഷ് എത്തുന്നത്. ചെറുപ്പം മുതല്‍ അറുപത്തിയഞ്ചു വയസുകാരനായി വരെ അദ്ദേഹം എത്തുന്നു. ഇതിന് മുന്‍പ് ഒരുപാട് അവസരങ്ങള്‍ തമിഴില്‍ നിന്നും വന്നിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. എന്നാല്‍ ചില കാരണങ്ങളാല്‍ അത് ചെയ്യാന്‍ സാധിച്ചില്ല.

പിന്നീട് ആ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു. ധനുഷുമായി വര്‍ഷങ്ങളുടെ പരിചയമുണ്ട്. ഇതിന് മുന്‍പ് ഞങ്ങള്‍ ചില പ്രോജക്ടുകളെ പറ്റി ചര്‍ച്ച ചെയ്തിരുന്നെങ്കിലും അത് നടന്നില്ല. ധനുഷ് തന്നെയാണ് അസുരന്റെ കാര്യം ആദ്യം എന്നോട് പറയുന്നത്. വെട്രിമാരന്‍ ചിത്രമാണെന്ന് കേട്ടതോടെ ആകാംക്ഷ വര്‍ധിച്ചു. വളരെക്കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് അദ്ദേഹം ചെയ്തിട്ടുളളത്. അതെല്ലാം ഗംഭീരവുമാണ്.
Recommended Video

മാത്രവുമല്ല അദ്ദേഹത്തിന്റെ സിനിമകളിലെ നായികാ കഥാപാത്രങ്ങളെല്ലാം ശക്തരാണ്, ഇതൊക്കെയാണ് ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്, മഞ്ജു പറയുന്നു. ആദ്യ ദിവസങ്ങളില്‍ സെറ്റില്‍ അല്‍പം പരിചയക്കുറവ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ധനുഷുമായുളള പരിചയം ഗുണകരമായി. അത് ഓണ്‍സ്‌ക്രീനിലും ഏറെ സഹായകരമായി. അഭിമുഖത്തില്‍ സംസാരിക്കവേ മഞ്ജു വാര്യര്‍ പറഞ്ഞു.


Click it and Unblock the Notifications











