കല്‍പറ്റയിലേക്ക് വരുന്നുവെന്ന് പൃഥ്വിരാജ്! അടപടലം ട്രോളുമായി സോഷ്യല്‍ മീഡിയ! വീഡിയോ വൈറല്‍!
യുവതാരനിരയിലെ പ്രധാനികളിലൊരാളായ പൃഥ്വിരാജ് സിനിമയില്‍ മാത്രമല്ല പരസ്യങ്ങളിലും സജീവമാണ്. അദ്ദേഹം മോഡലായി അഭിനയിച്ച നിരവധി പരസ്യങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. വിശേഷാവസരങ്ങളിലെല്ലാം ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പുറത്തുവരാറുണ്ട്. ആടി സെയിലുമായി ബന്ധപ്പെട്ട പരസ്യം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. പരസ്യം മാത്രമല്ല പൃഥ്വിയുടെ ഡയലോഗും ശ്രദ്ധേയമായിരുന്നു.

എന്തിനേയും ഏതിനേയും ട്രോളുന്ന ട്രോളര്‍മാരും സജീവമായിരുന്നു. രസകരമായ ട്രോള്‍ പങ്കുവെച്ച് സുപ്രിയയും എത്തിയിരുന്നു. ട്രോളര്‍മാരുടെ കഴിവിനെക്കുറിച്ച് നേരത്തെ പൃഥ്വിരാജ് വാചാലനായിരുന്നു. കല്യാണ്‍ സില്‍ക്‌സിന്റെ പുതിയ ഷോറൂം ഉദ്ഘാടനത്തിന് കല്‍പറ്റയിലേക്ക് വരികയാണ് താനെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം. പരസ്യത്തിന്റെ പ്രമോ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് രസകരമായ കമന്റുകളുമായി ആരാധകരും എത്തിയത്

ഇവിടെ ഇതും പറഞ്ഞ് നിന്നാല്‍ മതിയോ, ആടി സെയലിന് പോവണ്ടേയെന്നും കോട്ടയത്തും മലപ്പുറത്തുമൊക്കെ എന്നാണ് വരുന്നതെന്നുമൊക്കെയാണ് ചോദ്യങ്ങള്‍. താങ്കള്‍ക്ക് കിട്ടുന്ന പൈസ ഞങ്ങള്‍ക്കും കൂടി തരാമെങ്കില്‍ വരാമെന്നായിരുന്നു ഒരാളുടെ കമന്റ്. അടുത്ത ട്രോളിനുള്ള വകയുമായാണ് ഇത്തവണ രാജുവേട്ടന്‍ എത്തിയിട്ടുള്ളത്. ആകെക്കൂടി രാജുവേട്ടനില്‍ നിന്നുള്ള വെറുപ്പിക്കല്‍ ഇതാണെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.

അടുത്തിടെ അദ്ദേഹത്തിന്റെ ഗാനവീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സുപ്രിയയും ഈ വീഡിയോ പങ്കുവെച്ചിരുന്നു. മോഹന്‍ലാലിന്‍റെ വീട്ടില്‍ വെച്ചുള്ള ആഘോഷത്തിനിടയിലായിരുന്നു പൃഥ്വിയും പാടിയത്. ഇവരുടെ പാട്ടിനെ ആരാധകരും ഏറ്റെടുത്തിരുന്നു. നല്ലൊരു ഗായകനാണ് താനെന്ന് പൃഥ്വി നേരത്തെ തന്നെ തെളിയിച്ചതാണ്. പൃഥ്വി പങ്കുവെച്ച പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സിനിമയിലെത്തി അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ പൃഥ്വിരാജ് വിവാദ പുരുഷനായി മാറിയിരുന്നു. അഭിപ്രായം തുറന്നുപറയുന്നതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തെ പലരും വിമര്‍ശിച്ചത്. അഹങ്കാരി, തന്‍റേടി, ധിക്കാരി ഇത്തരത്തിലുള്ള വിളിപ്പേരുകളും ഈ താരപുത്രന് ചാര്‍ത്തി നല്‍കിയിരുന്നു. ഇതിനെല്ലാം പിന്നാലെയായാണ് ട്രോളര്‍മാരും എത്തിയത്. ഇംഗ്ലീഷിലുള്ള പോസ്റ്റുകളെ വിമര്‍ശിച്ചായിരുന്നു ട്രോളുകള്‍.

സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നവരാണ് സുപ്രിയയും പൃഥ്വിരാജും. സിനിമാവിശേഷങ്ങളും ജീവിതത്തിലെ മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെ ഇരുവരും തുറന്നുപറയാറുണ്ട്. നിമിഷനേരം കൊണ്ടാണ് പോസ്റ്റുകള്‍ തരംഗമായി മാറുന്നത്. രസകരമായ ട്രോളുകള്‍ തങ്ങളും ആസ്വദിക്കാറുണ്ടെന്നും അവ ഷെയര്‍ ചെയ്യാറുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു. പുതിയ പരസ്യവുമായി ബന്ധപ്പെട്ട ട്രോളുകള്‍ പങ്കുവെച്ച് സുപ്രിയ എത്തിയിരുന്നു.

പൃഥ്വിരാജിനോട് ആരാധകര്‍ ഇപ്പോള്‍ ആദ്യം പറയുന്ന കാര്യം ഇതാണ്. ആടി സെയിലിന്‍റെ പരസ്യം ഇറങ്ങിയതിന് പിന്നാലെയായാണ് ഇത്തരത്തിലുള്ള കമന്‍റുകളും വരാന്‍ തുടങ്ങിയത്. അവധിയാഘോഷത്തിനിടയിലെ ചിത്രം പങ്കുവെച്ചപ്പോള്‍ താന്‍ ഇവിടെ കുളിച്ചോണ്ടിരുന്നോ, ഇപ്പോ പോയാല്‍ ഇരട്ടിവിലയക്ക് വാങ്ങാമെന്നായിരുന്നു ട്രോളര്‍മാര്‍ പറഞ്ഞത്. അലംകൃതയുടെ സ്കൂളില്‍ പിടിഎ യോഗത്തിന് പോയപ്പോള്‍ സംഭവിച്ച കാര്യത്തെക്കുറിച്ചുള്ള ട്രോളും വൈറലായിരുന്നു.

അഭിനയത്തില്‍ മാത്രമല്ല സംവിധായകനായും തിളങ്ങിയിരിക്കുകയാണ് പൃഥ്വിരാജ്. മനസ്സിലെ സംവിധാന മോഹത്തെക്കുറിച്ച് നേരത്തെ തന്നെ തുറന്നുപറഞ്ഞിരുന്നുവെങ്കിലും ആ സ്വപ്നം ഇത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. ലൂസിഫറിലൂടെ എക്കാലത്തേയും മികച്ച വിജയമായിരുന്നു പൃഥ്വിരാജ് മലയാളത്തിലേക്ക് എത്തിച്ചത്. ആദ്യഭാഗം വന്‍വിജയമായി മാറിയതിന് പിന്നാലെയായാണ് രണ്ടാം ഭാഗവുമായി എത്തുന്നതിനെക്കുറിച്ച് അദ്ദേഹം പ്രഖ്യാപിച്ചത്.
നിമിഷനേരം കൊണ്ടാണ് പൃഥ്വിരാജിന്‍റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. കല്‍പറ്റയിലേക്കുള്ള വരവറിയിച്ചുള്ള പോസ്റ്റും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. തന്നെ വരവേല്‍ക്കാനായി ആരാധകര്‍ ഒപ്പമുണ്ടാവില്ലേയെന്നായിരുന്നു താരം ചോദിച്ചത്. പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications