ദുല്‍ഖര്‍ സല്‍മാന്‍റെ അവധിയാഘോഷത്തിന് മാറ്റ് കൂട്ടി പിറന്നാളും! ആദ്യ സര്‍പ്രൈസ് തമിഴില്‍ നിന്ന്?

മമ്മൂട്ടിക്ക് പിന്നാലെയായാണ് ദുല്‍ഖര്‍ സല്‍മാനും സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമയിലെ ആദ്യകാലത്ത് താരപദവി ഇമേജ് സഹായകമായിരുന്നുവെങ്കിലും അതില്‍ നിന്നും മാറി സഞ്ചരിക്കുകയാണ് അദ്ദേഹം. ഇത്തരത്തിലുള്ള പദവിക്കും അപ്പുറത്ത് സ്വന്തം കഴിവുമായി മുന്നേറാനാണ് അദ്ദേഹം തീരുമാനിച്ചത്. ഇടയ്ക്ക് ആവര്‍ത്തനവിരസതയുളവാക്കുന്ന തരത്തിലുള്ള ചില കഥാപാത്രങ്ങളുമായി എത്തിയിരുന്നുവെങ്കിലും അതില്‍ നിന്നെല്ലാം മാറി സഞ്ചരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കഥാപാത്രത്തിന്‍രെ പ്രത്യേകതകളെക്കുറിച്ചും അതിന് പൂര്‍ണ്ണത നല്‍കുന്നതിനായി അങ്ങേയറ്റത്തെ തയ്യാറെടുപ്പുകളുമാണ് ഈ താരപുത്രന്‍ നടത്തുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം.

ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനമാണ് വരാന്‍ പോവുന്നത്. ജൂലൈ 28 ന് ആരാധകര്‍ക്കും സര്‍പ്രൈസുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മലയാലത്തില്‍ മാത്രമല്ല തമിഴകത്തിന്റേയും പ്രിയതാരങ്ങളിലൊരാളാണ് അദ്ദേഹം. കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്ന ചിത്രമാമ് ഇനി താരത്തിന്റേതായി തിയേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ ട്രെയിലര്‍ ജൂലൈ 28ന് എത്തിയേക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കരിയറിലെ 25ാമത്തെ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ദേസിങ് പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രത്തില്‍ റിതുവര്‍മ്മയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. സിനിമയുടെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

Dulquer Salmaan

സെലക്റ്റീവായാണ് ദുല്‍ഖര്‍ സിനിമകള്‍ സ്വീകരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമയും തമിഴ് ചിത്രവുമാമ് ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനുള്ളത്. കൃത്യമായ റിലീസ് തീയതി ലഭ്യമായിട്ടില്ല. പിറന്നാള്‍ ദിനത്തില്‍ പുറത്തുവരുന്ന സര്‍പ്രൈസുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ പ്രഖ്യാപനങ്ങളും ട്രെയിലറുമൊക്കെയായി പിറന്നാള്‍ ശരിക്കും ആഘോഷമാവുമെന്നാണ് ആരാധകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X