മമ്മൂട്ടി വേണ്ടെന്ന് പറഞ്ഞു! മാമാങ്കത്തിനൊപ്പം ഷൈലോക്ക് ടീസറില്ല! ഒന്നൂടെ സംസാരിക്കൂയെന്ന് ആരാധകര്‍!

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന സിനിമകളിലൊന്നായ മാമാങ്കം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഡിസംബര്‍ 12ന് എത്തുന്ന ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയാണിത്. എല്ലാതരത്തിലുമുള്ള കഥാപാത്രത്തേയും അവതരിപ്പിച്ച് വിസ്മയിപ്പിച്ച മമ്മൂട്ടി ചാവേറായാണ് ഇത്തവണ എത്തുന്നത്. സ്ത്രണ ഭാവമടക്കം വ്യത്യസ്തമായ ഗെറ്റപ്പുകളിലും താരമെത്തുന്നുണ്ട്. അടുത്തിടെയായിരുന്നു മെഗാസ്റ്റാറിന്റെ സ്ത്രണ ഭാവത്തിലുള്ള ലുക്ക് വൈറലായി മാറിയത്. ആരാധകര്‍ മാത്രമല്ല സിനിമലോകത്ത് നിന്നുള്ളവരും ചിത്രത്തിന് ആശംസ നേര്‍ന്ന് എത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

എം പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയുടെ ടീസറും ട്രെയിലറും ഗാനങ്ങളുമൊക്കെ വൈറലായി മാറിയിരുന്നു. തിരുനാവായയിലെ മാമാങ്ക മഹോത്സവത്തെ സിനിമയ്ക്കായി പുനരാവിഷ്‌ക്കരിച്ചിരിക്കുകയാണ് സംവിധായകനും സംഘവും. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രമായി മാമാങ്കം മാറിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി നിരവധി രാജ്യങ്ങളിലാണ് ചിത്രം എത്തുന്നത്. ജര്‍മ്മനിയിലെ റിലീസില്‍ താനും സന്തോഷവാനാണെന്ന് വ്യക്തമാക്കിയും മമ്മൂട്ടി എത്തിയിരുന്നു. മാമാങ്കത്തിനൊപ്പമായി ഷൈലോക്ക് ടീസറും എത്തിയേക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.

ഷൈലോക്ക് ടീസര്‍

ഷൈലോക്ക് ടീസര്‍

കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത കഥാപാത്രങ്ങളാണ് മമ്മൂട്ടി മിക്കപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. കഴുത്തറപ്പന്‍ പലിശക്കാരനായാണ് അദ്ദേഹം ഷൈലോക്കില്‍ എത്തുന്നത്. അതിനാലാണ് ചിത്രത്തിന് ഇങ്ങനെയൊരു പേര് നല്‍കിയതെന്നും ഷേക്‌സ്പിയറിന്റെ നോവലുമായി യാതൊരു ബന്ധവുമില്ലെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.യ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീനയും രാജ്കിരണും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ ടീസര്‍ അധികം വൈകാതെ എത്തുമെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

മാമാങ്കത്തിനൊപ്പമില്ല?

മാമാങ്കത്തിനൊപ്പമില്ല?

ഷൈലോക്ക് ടീസറിന്റെ സെന്‍സര്‍ കഴിഞ്ഞുവെന്നും ക്ലീന്‍ യുവാണെന്നുമുള്ള വിവരങ്ങള്‍ പങ്കുവെച്ചായിരുന്നു ജോബി ജോര്‍ജ് എത്തിയത്. മമ്മൂട്ടിയുടെ ലേറ്റസ്റ്റ് റിലീസ് ചിത്രമായ മാമാങ്കത്തിനൊപ്പമായി ടീസറും പുറത്തുവിട്ടേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇതോടെ ആരാധകരുടെ ആവേശവും ഇരട്ടിച്ചിരുന്നു. മാമാങ്കത്തിനൊപ്പമായി ടീസര്‍ എത്തില്ലെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതേക്കുറിച്ച് ചോദിച്ച ആരാധകരോടായിരുന്നു ജോബി ജോര്‍ജ് ഈ മറുപടി നല്‍കിയത്.

മമ്മൂട്ടി വേണ്ടെന്ന് പറഞ്ഞു

മമ്മൂട്ടി വേണ്ടെന്ന് പറഞ്ഞു

സിനിമ തുടങ്ങുന്നതിന് മുന്‍പ് ടീസര്‍ ഇടൂയെന്നായിരുന്നു ആരാധകന്റെ കമന്റ്, ഇതിന് കീഴിലായാണ് മമ്മൂക്ക വേണ്ടെന്ന് പറഞ്ഞുവെന്ന മറുപടിയുമായി നിര്‍മ്മാതാവ് എത്തിയത്. മമ്മൂട്ടി അത്തരത്തിലൊരു തീരുമാനം പറഞ്ഞതിന് പിന്നിലെ കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ഫാന്‍സ് ഗ്രൂപ്പുകളില്‍ അരങ്ങേറുന്നുണ്ട്. മാമാങ്കത്തിനൊപ്പം ഇരട്ടിമധുരവുമായി ഷൈലോക്ക് ടീസറും എത്തിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. അതിനിടയിലാണ് അപ്രതീക്ഷിതമായി ഈ വാര്‍ത്തയെത്തിയത്.

ആരാധകരുടെ അഭ്യര്‍ത്ഥന

ആരാധകരുടെ അഭ്യര്‍ത്ഥന

മമ്മൂട്ടിയോട് വീണ്ടും സംസാരിച്ച് നോക്കിക്കൂടെയെന്ന ചോദ്യവുമായും ആരാധകര്‍ എത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് നിരാശപ്പെടാനാവില്ലെന്നും ടീസര്‍ എത്തുമെന്ന് തന്നെയാണ് വിശ്വാസമെന്നും അവര്‍ കുറിച്ചിട്ടുണ്ട്. മാമാങ്കത്തെ ഒരുതരത്തിലും ഇത് ബാധിക്കില്ലെന്നും അദ്ദേഹത്തോട് ഒന്നുകൂടി സംസാരിച്ച് നോക്കിക്കൂടേയെന്നും ആരാധകര്‍ ചോദിച്ചിട്ടുണ്ട്. നിര്‍മ്മാതാവില്‍ നിന്നും അന്തിമ മറുപടിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഷൈലോക്കിനായി കാത്തിരിക്കുന്നതിനിടയിലാണ് മൈ സാന്റയുടെ ട്രെയിലര്‍ എത്തിയിട്ടുള്ളത്.

വന്‍പ്രമോഷനായിരിക്കും

വന്‍പ്രമോഷനായിരിക്കും

മാമാങ്കത്തിനൊപ്പം ഷൈലോക്ക് ടീസറും എത്തുമ്പോള്‍ അത് ചിത്രത്തിന് ഗുണകരമായി മാറുമെന്നും വന്‍പ്രമോഷനായിരിക്കും ലഭിക്കാന്‍ പോവുന്നതെന്ന തരത്തിലുമുള്ള വിവരങ്ങളും പുരത്തുവന്നിട്ടുണ്ട്. പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ചിത്രമായിരിക്കും ഇതെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒരുമിക്കുകയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ത്തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു.

ആരാധകര്‍ക്ക് നിരാശ

ആരാധകര്‍ക്ക് നിരാശ

മമ്മൂട്ടിയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞ ആരാധകര്‍ നിരാശയിലാണ്. ആരാധകപിന്തുണയെക്കുരിച്ചും സ്‌നേഹത്തെക്കുറിച്ചുമൊക്കെ വാചാലനായെത്തുന്ന മെഗാസ്റ്റാര്‍ ഇക്കാര്യത്തിലും നിലപാട് മാറ്റുമെന്ന പ്രതീക്ഷയും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളായ രാജ് കിരണ്‍ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കുകയാണ്. മീനയേയും രാജ്കിരണിനേയും ഒരുമിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തവണ താനെത്തുന്നതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X