വേറെ പണിയൊന്നുമില്ലേ? ചൊറിയാനെത്തിയ ആളെ പഞ്ഞിക്കിട്ട് മീര നന്ദന്റെ മറുപടി! കിടുക്കിയെന്ന് ആരാധകരും

ലാല്‍ ജോസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നായികമാര്‍ ഏറെയാണ്. അവരിലൊരാളാണ് മീര നന്ദന്‍. മുല്ല എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. അഭിനയത്തിന് പുറമേ ആലാപനത്തിലും കഴിവുണ്ടെന്നും താരം തെളിയിച്ചിരുന്നു. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം മീരയ്ക്ക് ലഭിച്ചിരുന്നു. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും മീര അപ്രത്യക്ഷമാവുകയായിരുന്നു. വിദേശത്തേക്ക് ചേക്കേറിയ താരം ആര്‍ജെ ആയി മുന്നേറുകയാണ്. ഇതിനിടയില്‍ അമ്മയുടെ ആഗ്രഹപ്രകാരം നാട്ടില്‍ ചെറിയൊരു ബിസിനസ് സംരംഭവും തുടങ്ങിയിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് മീര എത്താറുണ്ട്. ഫോട്ടോയ്ക്ക് ലഭിക്കുന്ന കമന്റുകളും അതിന് താരം നല്‍കുന്ന മറുപടികളുമൊക്കെ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനമായിരുന്നു താരത്തിനെതിരെ ഉയര്‍ന്നുവന്നത്. ഇതിന് കൃത്യമായ മറുപടിയും മീര നല്‍കിയിരുന്നു. ഇതിന് പിന്നാലെയായാണ് വീണ്ടും വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുള്ളത്. സിനിമയില്‍ ചാന്‍സ് കിട്ടുന്നതിന് വേണ്ടിയാണ് താരം ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇടുന്നതെന്ന കണ്ടെത്തലുമായി എത്തിയ ആള്‍ക്ക് ചുട്ടമറുപടിയാണ് താരം നല്‍കിയിട്ടുള്ളത്.

Meera Nandan

മങ്ങി നില്‍ക്കുന്ന നായി ഇപ്പോള്‍ ആര്‍ ജെ ആയി ജോലി ചെയ്ത് വരികയാണെന്നും വിദേശത്താണെന്നുമൊക്കെയുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. ഇതിന് പിന്നാലെയായാണ് താങ്കള്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്ന് ചോദിച്ച് താരമെത്തിയത്. ഫോട്ടോയും മറുപടിയും കലക്കിയെന്നും ഇനിയും പ്രതികരിക്കണമെന്ന തരത്തിലുള്ള കമന്റുകളുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ മീരയുടെ മറുപടിയും ഫോട്ടോയും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X