രണ്ടാമൂഴം യാഥാര്‍ത്ഥ്യമാവുമെന്ന് ആവര്‍ത്തിച്ച് സംവിധായകന്‍! മോഹന്‍ലാലിന്റെ പ്രതികരണം തേടി ആരാധകര്‍!
Recommended Video
പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്റെ ആദ്യ സിനിമയായിരുന്നു ഒടിയന്‍. ഈ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ അടുത്ത സിനിമയായ രണ്ടാമൂഴത്തെക്കുറിച്ച് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാലും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തുന്ന രണ്ടാമൂഴത്തിന് തിരക്കഥ തയ്യാറാക്കിയത് എംടി വാസുദേവന്‍ നായരായിരുന്നു. ഇടയ്ക്ക് വെച്ച് സിനിമയുമായി ബന്ധപ്പെട്ട് അത്ര നല്ല കാര്യങ്ങളായിരുന്നില്ല പ്രചരിച്ചത്. സിനിമയില്‍ നിന്നും പിന്‍വാങ്ങുകയാണെന്നും തിരക്കഥ തിരികെ ലഭിക്കണമെന്നുമാവശ്യപ്പെട്ടാണ് എംടി കോടതിയെ സമീപിച്ചത്. ഭീമനായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നും നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. സംവിധായകനും സംഘവും ഔദ്യോഗികമായി ഇതേക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു.
വ്യവസായ പ്രമുഖനായ ബി ആര്‍ ഷെട്ടിയായിരിക്കും ചിത്രം നിര്‍മ്മിക്കുന്നതെന്നും അറിയിച്ചിരുന്നു. മലയാളം കൂടാതെ മറ്റ് ഭാഷകളിലുമായി ഒരുക്കുന്ന ചിത്രത്തിന് മഹാഭാരതമെന്ന പേരുമുണ്ട്. മലയാള പതിപ്പിനാണ് രണ്ടാമൂഴമെന്ന പേര് നല്‍കിയത്. ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ അടുത്ത ചിത്രത്തിന്‍രെ തിരക്കഥ തന്നെ ഏല്‍പ്പിച്ച എംടി വാസുദേവന്‍ നായരോട് നന്ദി പറയുന്നുവെന്നും അദ്ദേഹത്തിന് തൃപ്തി വരുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നുമൊക്കെയായിരുന്നു സംവിധായകന്‍ പറഞ്ഞത്. ഇടയ്ക്ക് വെച്ചാണ് തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് എംടി രംഗത്തെത്തിയത്. പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിക്കുമെന്നും സിനിമ യാഥാര്‍ത്ഥ്യമാവുമെന്നും ആവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍.

കുറച്ച് വൈകിയാലും സിനിമ യാഥാര്‍ത്ഥ്യമാവുമെന്നാണ് അദ്ദേഹം പറയുന്നത്. ചില തടസ്സങ്ങള്‍ നേരിട്ടുവെന്നത് ശരിയാണ്. എന്നാല്‍ അതെല്ലാം താല്‍ക്കാലികമാണ്. തര്‍ക്കമല്ല തെറ്റിദ്ധാരണ കാരണമാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് കഴിഞ്ഞാല്‍ ബിആര്‍ ഷെട്ടി തിരികയെത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് സംവിധായകന്‍. മോഹന്‍ലാലിന്റേയും എംടി വാസുദേവന്‍ നായരുടേയും പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











