twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദി റിലീസ് ചെയ്യുമ്പോള്‍ പ്രണവ് ഹിമാലയത്തിലായിരുന്നു! രണ്ടാമത്തെ സിനിമ എത്തിയപ്പോഴോ? കാണൂ!

    |

    Recommended Video

    പ്രണവ് എവിടെയെന്ന ചോദ്യവുമായി ആരാധകര്‍ | filmibeat Malayalam

    പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ലാത പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ സിനിമ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. ആദ്യ സിനിമ റിലീസ് ചെയ്ത് കൃത്യം ഒരു വര്‍ഷം പിന്നിടുന്നതിനിടയിലാണ് അടുത്ത ചിത്രവുമായി അപ്പുവെത്തിയത്. പ്രഖ്യാപനം മുതലേ തന്നെ ഈ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ആക്ഷന്‍ മാത്രമല്ല ഡ്രാമയും പ്രണയവുമൊക്കെ കലര്‍ന്ന സിനിമയുമായാണ് ഇത്തവണത്തെ വരവെന്ന് അരുണ്‍ ഗോപി വ്യക്തമാക്കിയിരുന്നു. നവാഗതയായ സയ ഡേവിഡാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. താരപുത്രനെന്ന ജാഡയില്ലാതെ വളരെ ലളിതമായാണ് അപ്പു പെരുമാറുന്നതെന്ന് സയയും സാക്ഷ്യപ്പെടുത്തിയിരുന്നു. തന്റെ മലയാളം കേട്ട് കണ്ണ് തള്ളിയ അപ്പുവിനെക്കുറിച്ച് താരം വാചാലയായിരുന്നു. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാനോ സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കാനോയെന്നും താനില്ലെന്ന് താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ നിര്‍ബന്ധിച്ചപ്പോള്‍ പോലും ഈ തീരുമാനം മാറ്റിയിരുന്നില്ല.

    മോഹന്‍ലാലിന്റെ മകനെന്ന ലേബലിലല്ല! ഇരുത്തം വന്ന താരമായാണ് ഇത്തവണ പ്രണവിന്റെ വരവ്! കാണൂ!മോഹന്‍ലാലിന്റെ മകനെന്ന ലേബലിലല്ല! ഇരുത്തം വന്ന താരമായാണ് ഇത്തവണ പ്രണവിന്റെ വരവ്! കാണൂ!

    യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് പ്രണവ്. പ്ലസ് ടു പഠനത്തിന് ശേഷം തനിക്ക് ലോകം കറങ്ങണമെന്ന് അപ്പു പറഞ്ഞപ്പോള്‍ താരകുടുംബം അതിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ സിനിമയായ ആദി റിലീസ് ചെയ്യുന്നതിനിടയില്‍ അപ്പു ഹിമാലയന്‍ യാത്രയ്ക്കിടയിലായിരുന്നു. സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം താന്‍ ഹിമാലയത്തിലേക്ക് പോവുമെന്ന് താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. എല്ലാവരും ആകാംക്ഷയോടെ ആദിയെ കാണാനെത്തിയപ്പോള്‍ ഇതേക്കുറിച്ചൊന്നുമറിയാതെ യാത്രയിലായിരുന്നു താരപുത്രന്‍. സിനിമയുടെ പ്രതികരണത്തെക്കുറിച്ച് അറിയിക്കുന്നതിനായി ബന്ധപ്പെട്ടപ്പോള്‍ ഫോണില്‍ പോലും അദ്ദേഹത്തെ കിട്ടിയില്ലെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞിരുന്നു. നേരത്തെ തീരുമാനിച്ചുറപ്പിച്ച യാത്രയായിരുന്നു അത്. യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

    Pranav Mohanlal

    ആദ്യ സിനിമ പുറത്തിറങ്ങി ഒരു വര്‍ഷം തികയുന്നതിനിടയിലാണ് രണ്ടാമത്തെ സിനിമയെത്തിയത്. ആദി റിലീസില്‍ അപ്പു ഹിമാലയത്തിലായിരുന്നു. ഇപ്പോഴെവിടെയാണെന്നാണ് ആരാധകരുടെ ചോദ്യം. മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ വിമുഖതയുള്ള താരപുത്രനാണ് പ്രണവ്. തന്റെ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നതില്‍ നിന്നും അവര്‍ക്കെന്ത് ലഭിക്കാനാണെന്നായിരുന്നു അദ്ദേഹം മുന്‍പ് ചോദിച്ചത്. വീണ്ടും അപ്പുവായി അവതരിപ്പിച്ചിരിക്കുകയാണ് പ്രണവ്. രണ്ടാമത്തെ സിനിമ മുന്നേറുകയാണ്. അതിനിടയിലാണ് ആരാധകര്‍ അപ്പുവെവിടേയെന്ന ചോദ്യവുമായി എത്തിയിട്ടുള്ളത്.

    English summary
    Irupathiyoannam Noottandu released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X