ആദിയിലൂടെ ഈ റെക്കോര്‍ഡ് പ്രണവിന് സ്വന്തം, മറ്റൊരു താരത്തിനും അവകാശപ്പെടാനാവാത്ത അപൂര്‍വ്വ നേട്ടം!

By Nimisha

Recommended Video

ആര്‍ക്കും അവകാശപ്പെടാനില്ലാത്ത ആ റെക്കോഡ് ഇനി പ്രണവ് മോഹന്‍ലാലിന് | filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരങ്ങളിലൊരാളായ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായെത്തുന്ന ആദിയുടെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. ചിത്രത്തിന്റെ ടീസറും പോസ്റ്ററുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ജനുവരി 26നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. മലയാള സിനിമയില്‍ ഒരു താരപുത്രനും ലഭിക്കാത്ത റെക്കോര്‍ഡ് ഇതിനോടകം തന്നെ പ്രണവിന് സ്വന്തമായിക്കഴിഞ്ഞു.

ലോകത്ത് അധികമാര്‍ക്കും ലഭിച്ചിട്ടില്ലാത്ത ഒരു ഭാഗ്യം കൂടി പ്രണവിന് ലഭിച്ചിട്ടുണ്ട്. നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രത്തിന് തന്നെ ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡ് പ്രണവിന് ഇതിനോടകം തന്നെ സ്വന്തമായിക്കഴിഞ്ഞിട്ടുണ്ട്. മറ്റൊരു താരപുത്രനും ലഭിച്ചിട്ടില്ലാത്ത സ്വീകാര്യതയാണ് പ്രണവിന് ലഭിക്കുന്നത്.

ആദ്യ ചിത്രത്തിന് ഫാന്‍സ് ഷോ

ആദ്യ ചിത്രത്തിന് ഫാന്‍സ് ഷോ

ലോകത്ത് അധിമാര്‍ക്കും ലഭിക്കാത്ത നേട്ടവും ആദിയിലൂടെ പ്രണവിന് സ്വന്തമായിക്കഴിഞ്ഞു. നായകനായി അരങ്ങേറുന്ന ആദ്യ ചിത്രത്തിന് തന്നെ പ്രണവിന് സ്വന്തമാണ്. ആദിയുടെ റിലീസുമായി ബന്ധപ്പെട്ട് ഫാന്‍സ് ഷോ ഒരുക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.

ടീസര്‍ വൈറലായിരുന്നു

കടല്‍ത്തീരത്ത് കൂടി നടന്നുപോകുന്ന ആദിയുടെ ആദ്യ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ജിത്തു ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

താരപുത്രനെന്ന ഇമേജ് ആവശ്യമില്ല

താരപുത്രനെന്ന ഇമേജ് ആവശ്യമില്ല

താരപുത്രനെന്ന ഇമേജിനും അപ്പുറത്തേക്ക് സ്വന്തമായ ഇടം നേടിയാണ് പ്രണവ് മുന്നേറുന്നത്. ഫാന്‍സിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരപുത്രന്‍. മറ്റൊരു താരപുത്രനും അവകാശപ്പെടാനില്ലാത്ത തരത്തിലുള്ള പിന്തുണയാണ് പ്രണവിന് ലഭിക്കുന്നത്.

സംഗീതത്തിനും ആക്ഷനും പ്രാധാന്യം

സംഗീതത്തിനും ആക്ഷനും പ്രാധാന്യം

സംഗീതത്തിന് മാത്രമല്ല ആക്ഷനും കൂടി പ്രാധാന്യം നല്‍കിയാണ് ആദി ഒരുക്കുന്നത്. സംഗീത്ഞ്ജനായ ആദി ആക്ഷന്‍ ഹീറോയായി മാറുന്നതിലൂടെയാണ് ചിത്രത്തിന്റ കഥ പുരോഗമിക്കുന്നത്.

 അപ്രതീക്ഷിതമായുണ്ടാകുന്ന ട്വിസ്റ്റ്

അപ്രതീക്ഷിതമായുണ്ടാകുന്ന ട്വിസ്റ്റ്

സംഗീതത്തിന് മാത്രമല്ല ആക്ഷനും കൂടി പ്രാധാന്യം നല്‍കിയാണ് ആദി ഒരുക്കുന്നത്. സംഗീത്ഞ്ജനായ ആദി ആക്ഷന്‍ ഹീറോയായി മാറുന്നതിലൂടെയാണ് ചിത്രത്തിന്റ കഥ പുരോഗമിക്കുന്നത്.

പാര്‍ക്കര്‍ പരിശീലനം സഹായിച്ചു

പാര്‍ക്കര്‍ പരിശീലനം സഹായിച്ചു

വിദേശിയായ സ്റ്റണ്ട് മാസ്റ്ററാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ നിയന്ത്രിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചത് ശരിക്കും പ്രയോജനമായെന്ന് അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഈ പരിശീലനം സഹായകമായിരുന്നുവെന്ന് പ്രണവും സാക്ഷ്യപ്പെടുത്തിയിരുന്നു.

ഹോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍

ഹോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് വേണ്ടിയാണ് പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചത് പ്രണവിന്റെ ശരീരഭാഷയ്ക്ക് ചേര്‍ന്ന തരത്തിലുള്ള സംഘട്ടന രംഗങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മര്‍മ്മപ്രധാനമായ രംഗം

മര്‍മ്മപ്രധാനമായ രംഗം

പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലെ മര്‍മ്മ പ്രധാനമായ രംഗങ്ങളെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ആദിയെ അങ്ങേയറ്റം മനോഹരമാക്കിയാണ് പ്രണവ് അവതരിപ്പിച്ചിട്ടുള്ളതെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ക്യാമറയ്ക്ക് പിന്നിലെ അനുഭവം മുതല്‍ക്കൂട്ട്

ക്യാമറയ്ക്ക് പിന്നിലെ അനുഭവം മുതല്‍ക്കൂട്ട്

ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ പല കാര്യങ്ങളും പറഞ്ഞു കൊടുക്കാതെ തന്നെ പ്രണവിന് മനസ്സിലാകുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ചില കള്ളത്തരങ്ങള്‍ മാരകമായേക്കും

ചില കള്ളത്തരങ്ങള്‍ മാരകമായേക്കും

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ആദി ചില കള്ളത്തരങ്ങള്‍ മാരകമായേക്കാം എന്ന ടാഗ് ലൈനോടെയാണ് ഇറങ്ങുന്നത്. അനുശ്രീ, അദിതി രവി, ലെന, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

താരജാഡയില്ലാത്ത പെരുമാറ്റം

താരജാഡയില്ലാത്ത പെരുമാറ്റം

സിനിമയില്‍ അഭിനയിക്കുന്നതിനും മുന്‍പേ തന്നെ താരമായി മാറിയ താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. ലോകമറിയുന്ന നടന്റെ മകനാണ് താനെന്ന ജാഡയില്ലാതെയാണ് ഈ താരപുത്രന്‍ എല്ലാവരോടും ഇടപഴകുന്നത്.

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌ സ്വന്തമാക്കി

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌ സ്വന്തമാക്കി

പ്രണവ് ബാലതാരമായി എത്തിയ പുനര്‍ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും താരപുത്രന് ലഭിച്ചിരുന്നു. നായകനായി പ്രണവ് സിനിമയില്‍ തിരിച്ചെത്തുമെന്ന് അന്ന് തന്ന പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നു.

അഭിമുഖങ്ങളോട് താല്‍പര്യമില്ലാത്തതിന് പിന്നില്‍

അഭിമുഖങ്ങളോട് താല്‍പര്യമില്ലാത്തതിന് പിന്നില്‍

സ്വന്തം ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ വാചാലനാവുന്നതിനോട് തീരെ താല്‍പര്യമില്ലാത്ത വ്യക്തിയാണ് താനെന്ന് പ്രണവ് പറയുന്നു. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിനോട് അത്ര താല്‍പര്യമില്ല.

ജിമ്മിക്കി കമ്മലിനൊപ്പം ചുവടുവെച്ചു

ജിമ്മിക്കി കമ്മലിനൊപ്പം ചുവടുവെച്ചു

ആദിയുടെ ചിത്രീകരണത്തിനിടയില്‍ അനുശ്രീയും സംഘവും ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഡാന്‍സ് പുരോഗമിക്കുന്നതിനിടയില്‍ അപ്രതീക്ഷിത എന്‍ട്രി നടത്തി പ്രണവും പങ്കുചേരുന്നുണ്ട്. മോഹന്‍ലാലിന്റെ സിനിമയിലെ ഗാനമായ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിനൊപ്പമായിരുന്നു ഇവര്‍ ചുവടുവെച്ചത്.

സാങ്കേതിക കാര്യങ്ങളിലുള്ള അറിവ്

സാങ്കേതിക കാര്യങ്ങളിലുള്ള അറിവ്

കേവലം അഭിനേതാവ് എന്നതിനു അപ്പുറത്ത് സിനിമയെക്കുറിച്ച് കൂടുതല്‍ പരിജ്ഞാനമുള്ള താരപുത്രനാണ് പ്രണവ്. ജിത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചതിന്റെ ഗുണം സിനിമയില്‍ കാണാന്‍ കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

പ്രണവിന്റെ വരികള്‍

പ്രണവിന്റെ വരികള്‍

ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നപ്പോഴാണ് ആ സര്‍പ്രൈസ് പുറത്തായത്. പോസ്റ്ററില്‍ ലറിക്സ് പ്രണവ് മോഹന്‍ലാല്‍ എന്നുണ്ടായിരുന്നു. ഇതോടെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിച്ചത്.

ഗാനരചനയും ആലാപനവും

ഗാനരചനയും ആലാപനവും

ചിത്രത്തില്‍ ഒരു ലൈവ് പെര്‍ഫോമന്‍സിന് വേണ്ടിയുള്ള ഇംഗ്ലീഷ് ഗാനം എഴുതി ആലപിച്ചത് പ്രണവാണ്. ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രണവ് തന്നെയാണ് ഇത് താന്‍ ചെയ്യാമെന്ന് പറഞ്ഞ് സംവിധായകനെ സമീപിച്ചത്.

മോഹന്‍ലാല്‍ ഇല്ലാത്ത ആദ്യ ചിത്രം

മോഹന്‍ലാല്‍ ഇല്ലാത്ത ആദ്യ ചിത്രം

ആശീര്‍വാസ് സിനിമാസിന്‍റെ ബാനറില്‍ മോഹന്‍ലാല്‍ നായകനായല്ലാതെ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ആദി. അപ്പു സ്വന്തം കുട്ടിയല്ലേയെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആന്‍റണി പെരുന്പാവൂര്‍ നല്‍കിയ മറുപടി.

വെല്ലുവിളികളേറെയാണ്

വെല്ലുവിളികളേറെയാണ്

പ്രണവിന്‍റെ ആദി റീലീസ് ചെയ്യുന്ന അതേ ദിവസം തന്നെയാണ് മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍പീസും തിയേറ്ററുകളിലേക്കെത്തുന്നത്. അതുകൊണ്ട് തന്നെ താരപുത്രന് വെല്ലുവിളികള്‍ ഏറെയാണ്.

നിരവധി അവസരങ്ങള്‍

നിരവധി അവസരങ്ങള്‍

ആദ്യ ചിത്രത്തിന് ശേഷം അഭിനയം തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് നേരത്തെ പ്രണവ് വ്യക്തമാക്കിയിരുന്നു. ആദിക്കാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ തന്നെ തേടിയെത്തുന്ന അവസരങ്ങളെക്കുറിച്ചൊന്നും പ്രണവ് മറുപടി നല്‍കിയിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X