മോഹന്‍ലാലിനെ ഒരു നോക്ക് കാണാനായി എത്തിയ ജനസാഗരം! വൈറല്‍ വീഡിയോ കാണാം
മലയാളത്തിന്‌റെ മഹാനടന്‍ മോഹന്‍ലാലിനെ ഒരു നോക്ക് കാണാനായി ആഗ്രഹിക്കുന്നവരാണ് പലരും. ഇതിനായി നടന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളിലും വീടിന്റെ പരിസരങ്ങളിലുമായെല്ലാം എല്ലാവരും എത്താറുണ്ട്. തന്നെ കാണാനായി എത്തുന്നവര്‍ക്കൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് ലാലേട്ടന്‍ അവരെ പറഞ്ഞുവിടാറുളളത്. കരുനാഗപ്പളളിയില്‍ ഒരു ഷോറും ഉദ്ഘാടനത്തിനായി നടന്‍ എത്തിയപ്പോള്‍ വലിയ ജനക്കൂട്ടമായിരുന്നു താരത്തെ കാണാനായി തടിച്ചുകൂടിയത്.

കരുനാഗപ്പളളിയില്‍ ഒരു വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു നടന്‍. കാണാനെത്തിയവരുടെ തിരക്കിനെ തുടര്‍ന്ന് മണിക്കുറുകളോളമാണ് നഗരത്തില്‍ ഗതാഗതം സ്തംഭിച്ചത്. വേദിയിലെത്തിയ മോഹന്‍ലാലിനെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മാലയിട്ടുകൊണ്ടാണ് സ്വീകരിച്ചത്.
മണിക്കൂറുകളായി കാത്തുനിന്ന ആരാധകര്‍ക്കായി ബിഗ് സ്‌ക്രീനുകളില്‍ മോഹന്‍ലാലിന്റെ സിനിമകളുടെ ഭാഗങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്.
അതേസമയം ഇട്ടിമാണി മേഡ് ഇന്‍ ചൈനയാണ് ലാലേട്ടന്റെതായി വരാനിരിക്കുന്ന അടുത്ത ചിത്രം. ഓണം റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ടീസറിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications