കുമ്പളങ്ങിക്ക് പിന്നാലെ പുതിയ ചിത്രം? ചര്‍ച്ചയില്‍ മുഴുകി ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും
മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത കൂട്ടുകെട്ടാണ് ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. തുടര്‍ന്ന് മഹേഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഇവര്‍ ഒന്നിച്ചു. എറ്റവുമൊടുവിലായി പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു.

കുമ്പളങ്ങിക്ക് പിന്നാലെ ഫഹദും ശ്യാം പുഷ്‌കരനും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം ഫഹദിന്റെ അനിയന്‍ ഫര്‍ഹാന്‍ ഫാസില്‍ പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം ചിത്രം ശ്രദ്ധേയമായി മാറിയിരുന്നു. ശ്യാം പുഷ്‌കരനും ഫഹദും ഒന്നിച്ച് നിന്ന് സംസാരിക്കുന്നതിന്റെ ചിത്രമാണ് ഫര്‍ഹാന്‍ ഫാസില്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രം കണ്ട് അടുത്ത കുമ്പളങ്ങിക്ക് വേണ്ടിയുളള ആലോചനയിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കൂടുതല്‍പേരും ഇക്കാര്യം ചോദിച്ചുകൊണ്ടാണ് എത്തിയിരിക്കുന്നത്. അതേസമയം അടുത്തിടെ ശ്യം പുഷ്‌കരന്റെ തിരക്കഥയില്‍ ഫഹദ് നായകനാവുന്ന ഒരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തങ്കം എന്നാണ് ചിത്രത്തിന് പേരിട്ടിരുന്നത്. നവാഗതനായ സഹീദ് അറാഫത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഫഹദിനൊപ്പം ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.


Click it and Unblock the Notifications











