മലയാളസിനിമ ശ്രദ്ധിക്കുന്നത് മമ്മൂട്ടിഎന്ന നടനിലൂടെ

By Aswathi

മോളിവുഡ് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെ പുകഴ്ത്ത് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍. മലയാള സിനിമ ശ്രദ്ധിക്കുന്നതു തന്നെ മമ്മൂട്ടി എന്ന നടനിലൂടെയാണെന്ന് ബോളിവുഡ് നടനും സംവിധായകനും ഗായകനുമായ ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്ന സിനിമാ മേഖല മലയാളമാണെന്ന് ഫര്‍ഹാന്‍ പറഞ്ഞു. മലയാളത്തില്‍ ഒരുപാട് യുവ പ്രതിഭകളുണ്ട്. സംവിധാന മേഖലയായാലും അഭിനയ മേഖലയായാലും മലയാള സിനിമയുവാക്കളെകൊണ്ട് അനുഗ്രഹീതരമാണ്. വ്യത്യസ്തമായും തന്മയത്തത്തോടയും അവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നു-ഫര്‍ഹാന്‍ പറഞ്ഞു.

farhan-akhtar-mammootty

കേരളീയരെയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞത്. കേരളത്തിന്റെ ഭംഗിയും ഭക്ഷണവും തനിക്ക് ഇഷ്മാണെന്നും ഫര്‍ഹാന്‍ പറഞ്ഞു.

ഇപ്പോള്‍ ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഫര്‍ഹാന്‍. ദില്‍ ചാഹ്ത്താഹേ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ബോളിവുഡ് സിനിമാ ലേകത്തേയ്ക്ക് പ്രവേശിച്ച ഫര്‍ഹാന്‍ പിന്നീട് ഡോണ്‍, ഡോണ്‍ 2 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. റോക്ക് ഓണ്‍, സിന്ദഹി നഹീ ദോ ബാര്‍ എന്നീ ചിത്രങ്ങളിലൂടെ അഭിനയത്തിലും വക്തിമുദ്രപതിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഭാഗ് മില്‍ഖാ ഭാഗ് വമ്പിച്ച വിജമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X