ഫര്‍ഹാന്‍ എന്നെപ്പോലെ; മില്‍ഖാ സിംഗ്
മുംബൈ: ജീവിത്തിലെ മില്‍ഖ സിംഗിനെ സ്‌ക്രീനില്‍ അതുപോലെ തന്നെ അവതരിപ്പിച്ച ഫര്‍ഹാന്‍ അക്തറിനെ എത്ര പ്രശംസിച്ചാലും മില്‍ക്കാ സിംഗിന് മതിയാകുന്നില്ല. മില്‍ഖാ സിംഗ് ആയി സ്‌ക്രീനില്‍ എത്താന്‍ ഏറ്റവും അനുയോജ്യന്‍ ഫര്‍ഹാന്‍ തന്നെ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. കഠിനപ്രയത്‌നം കൊണ്ട് മാത്രമാണ് ഫര്‍ഹാന്‍ അക്തറിന് മില്‍ഖയുടെ ശരീര പ്രകൃതിയും മറ്റും അനുകരിയ്ക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം.ഫര്‍ഹാനെ ഇത്തരത്തില്‍ പ്രാപ്തനാക്കിയത് ചിത്രത്തിന്റെ സംവിധായകന്‍ രാകേയ്ഷ് മെഹ്‌റയാണെന്നും മില്‍ഖാസിംഗ് പറഞ്ഞു.തന്റെ സഹോദരിയുടെ വേഷത്തില്‍ അഭിനയിച്ച ദിവ്യ ദത്തയും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും മില്‍ഖാ സിംഗ് പറഞ്ഞു.
ഒരിയ്ക്കല്‍ ട്രാക്കിലൂടെയാണ് മില്‍ക്ക പറന്നതെങ്കില്‍ ഇപ്പോള്‍ ബോക്‌സോഫീസില്‍ നിന്ന് ജനങ്ങളുടെ ഹൃദയത്തിലേക്ക് പറക്കുന്നു എന്ന് മാത്രം. സിനിമ റിലീസ് ആയ നാള്‍ മുതല്‍ അദ്ദേഹത്തിന്റെ ഫോണിലേക്ക് ഒട്ടേറെ കോളുകളാണ് വരുന്നത്. എല്ലാവര്‍ക്കരം ചിത്രത്തെപ്പറ്റി വളരെ നല്ല അഭിപ്രായം മാത്രം. അമേരിക്കയുടെ സ്വന്തം ഓട്ടക്കാരനായിരുന്ന കാള്‍ ലൂയിസ് 'ഭാഗ് മില്‍ഖ ഭാഗ് ' കണ്ടതിന് ശേഷം മില്‍ഖാ സിംഗിനെ വിളിച്ചിരുന്നു. ചിത്രം ഹിന്ദി ആയതിനാല്‍ ഒരു ഇന്ത്യന്‍ സുഹൃത്തിനൊപ്പമാണ് താന്‍ ചിത്രം കണ്ടതെന്നും മില്‍ഖയുടെ ജീവിതത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞത് തന്ന അദ്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മില്‍ഖാസിംഗിന്റെ ജീവിതം പറയുന്ന ചിത്രം മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്.


Click it and Unblock the Notifications












