മുടിവെട്ടി; ഫര്‍ഹാന്‍ ഫാസില്‍ സ്മാര്‍ട്ടായി
മലയാളചലച്ചിത്രലോകത്തെ പുത്തന്‍ താരോദയമാണ് സംവിധായകന്‍ ഫാസിലിന്റെ രണ്ടാമത്തെ മകനായ ഫര്‍ഹാന്‍ ഫാസില്‍. രാജീവ് രവി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിലൂടെയാണ് ഫര്‍ഹാന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.
ഫര്‍ഹാന്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഓര്‍മ്മവരുക ചുരുണ്ട മുടിയും ചബ്ബി മുഖവുമാണ്. ഫാസിലിന്റെയും ഫഹദ് ഫാസിലിന്റെയും കുടുംബഫോട്ടോകളിലും ഫേസ്ബുക്കിലും മറ്റും എല്ലാവരും കണ്ടുശീലിച്ചത് ഫര്‍ഹാന്റെ ഈ ലുക്കാണ്.

എന്നാല്‍ ഫര്‍ഹാനെ ഇപ്പോള്‍ കണ്ട് ഹേ, ഇത് ഫര്‍ഹാന്‍ തന്നെയോ എന്ന് ആരും ഒന്ന് അതിശയിച്ചുപോകും. ചുരുണ്ടമുടിയെല്ലാം വെട്ടിയൊതുക്കി, ചബ്ബി ലുക്കും മാറ്റി, ആകെ സ്മാര്‍ട്ടായിരിക്കുകയാണ് ഫര്‍ഹാന്‍ ഇപ്പോള്‍.
ഫേസ്ബുക്കിലൂടെയാണ് ഫര്‍ഹാന്‍ തന്റെ പുത്തന്‍ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. അമ്മ, സഹോദരി, പ്രിയ സുഹൃത്ത് എന്നിവരുടെ സ്ഥിരമായുള്ള ശല്യപ്പെടുത്തല്‍ നമ്മളെക്കൊണ്ട് മുടിവരെ വെട്ടിയ്ക്കും എന്ന് ഒരു സ്റ്റാറ്റസുമിട്ടാണ് ഫര്‍ഹാന്‍ പുത്തന്‍ ലുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്തായാലും ഫേസ്ബുക്കിലെ ഫര്‍ഹാന്റെ പുതിയ ചിത്രങ്ങള്‍ക്ക് വലിയ പിന്തുണ ലഭിയ്ക്കുന്നുണ്ട്. ഈ ലുക്കില്‍ ഫര്‍ഹാന്‍ മുമ്പത്തേതിലും സ്മാര്‍ട്ടായിരിക്കുന്നുവെന്നാണ് ഏവരും പറയുന്നത്.


Click it and Unblock the Notifications











