ഫര്‍ഹാന്‍ ഫാസിലിനെ പ്രശംസിച്ച് ശ്വേത മേനോന്‍
സംവിധായകന്‍ രാജീവ് രവിയുടെ രണ്ടാമത്തെ ചിത്രമായ ഞാന്‍ സ്റ്റീവ് ലോപ്പസ് മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. ചലച്ചിത്രമേഖലയിലുള്ളവരും സ്റ്റീവ് ലോപ്പസിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്.
താരങ്ങളുടെ കൂട്ടത്തില്‍ ചിത്രം കണ്ട ശ്വേത മേനോന്‍ സ്റ്റീവ് ലോപ്പസിനെക്കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്. തന്റെ സോഷ്യല്‍ നെറ്റ് വര്‍ക്ക് പേജിലൂടെ ചിത്രത്തിലെ നായകന്‍ ഫര്‍ഹാന്‍ ഫാസിലിനെ ശ്വേത അഭിനന്ദിച്ചിരിക്കുകയാണ്.

മികച്ച രീതിയില്‍ ക്രാഫ്റ്റ് ചെയ്യപ്പെട്ട ലോകസിനിമയോട് കിടപിടിക്കുന്ന ചിത്രമാണ് സ്റ്റീവ് ലോപ്പസ് എന്നാണ് തന്റെ അഭിപ്രായമെന്ന് ശ്വേത പറയുന്നു. ചിത്രത്തിലെ ഓരോ ഭാഗങ്ങളും ഞാന്‍ ഏറെ ആസ്വദിച്ചു. വളരെ മികച്ച രീതിയില്‍ കഥപറയാനറിയുന്ന വളരെ മെച്വേര്‍ഡ് ആയ ചലച്ചിത്രകാരനാണ് രാജീവ് രവി. താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. പ്രത്യേകിച്ചും ഫര്‍ഹാന്‍ ഫാസില്‍. മികച്ച തുടക്കമാണ് ഫര്‍ഹാന് ലഭിച്ചിരിക്കുന്നത്. ഫര്‍ഹാന്റെ പ്രതികരണങ്ങളും കണ്ണുകളിലൂടെയുള്ള അഭിനയവും എടുത്തുപറയേണ്ടതാണ്- ശ്വേത പറയുന്നു.
farhan fazil njan steve lopez swetha menon rajeev ravi ഫര്ഹാന് ഫാസില്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് ശ്വേത മേനോന്‍ രാജീവ് രവി


Click it and Unblock the Notifications