twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചലച്ചിത്ര മേളയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ മുഖം

    By Sruthi K M
    |

    ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഒരു താരത്തെ ആരും കണ്ടില്ല. ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലെ ഫര്‍ഹാന്‍ ഫാസില്‍ മേളയില്‍ ഒറ്റപ്പെട്ടു. താന്‍ അഭിനയിച്ച സിനിമ കണ്ടിറങ്ങിയപ്പോഴാണ് താരത്തെ എല്ലാവരും ശ്രദ്ധിച്ചത്. ഇന്ത്യന്‍ പനോരമ വിഭാഗത്തിലായിരുന്നു ഞാന്‍ സ്റ്റീവ് ലോപസ് പ്രദര്‍ശിപ്പിച്ചത്. ഫാസിലിനോടും സഹോദരന്‍ ഫഹദിനോടും ആരാധന ഉള്ള സ്‌നേഹിതന്‍മാര്‍ നായകനോട് വിശേഷങ്ങള്‍ ആരാഞ്ഞു. അപ്പോഴാണ് താരത്തിന് ആശ്വാസമായത്.

    അങ്ങനെ ചലച്ചിത്ര മേളയില്‍ എത്തിയതിന്റെ അമ്പരപ്പ് മാറി. ഫര്‍ഹാന്‍ ഭാവി പ്രതീക്ഷകളെക്കുറിച്ച് മനസ്സ് തുറന്നു. അച്ഛന്റെയും സഹോദരന്റെയും വഴിയില്‍ നിന്നും മാറി പുതു വഴി തേടി അലയുകയാണെന്ന് ഫര്‍ഹാന്‍ പറഞ്ഞു. സിനിമയില്‍ പുതിയ ഇടം കണ്ടെത്താന്‍ ആണ് എന്റെ ശ്രമം എന്നും ഫര്‍ഹാന്‍ പറഞ്ഞു.

    vachu-fazil

    താരത്തിന്റെ ആഗ്രഹം ചെറുതൊന്നും അല്ല. സ്വന്തമായി സിനിമാ കമ്പനി തുടങ്ങി സംവിധാനത്തിലേയ്ക്ക് ചുവടുവയ്ക്കുകയാണ് ലക്ഷ്യം. അഭിനയ രംഗത്തു തന്നെ നില്‍ക്കണമെന്ന മോഹമൊന്നും ഇല്ലെന്നും താരം പറഞ്ഞു. സംവിധാനം ഇഷ്ടം ആണ്. സിനിമയുടെ മറ്റ് മേഖലകളിലേയ്ക്ക് ആണ് എന്റെ കൂടുതല്‍ ശ്രദ്ധ. സ്റ്റീവ് ലോപ്പസിന്റെ സംവിധായകന്‍ രാജീവേട്ടന്റെ അടുത്ത സിനിമയില്‍ അസിസ്റ്റ് ആകാന്‍ പോകുമെന്നും ഫര്‍ഹാന്‍ പറഞ്ഞു.

    സിനിമ പഠിക്കണം എന്നാണ് താരത്തിന്റെ ആഗ്രഹം. അഭിനയിക്കാന്‍ പലരില്‍ നിന്നും ക്ഷണമുണ്ടെന്നും ഒന്നും തീരുമാനിച്ചിട്ടില്ലെന്നും ഫര്‍ഹാന്‍ ഫാസില്‍ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എത്തിയ സുഹൃത്തുക്കളോട് പറഞ്ഞു.

    English summary
    Malayalam actor Farhan Fazil inactive face in Goa film festival
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X