ഫര്‍ഹാന്‍ ഒരു നല്ല അഭിനേതാവാണ്: അഹാന

By Aswathi

മലയാള സിനിമയില്‍ ഇത് മക്കള്‍ വാഴ്ചയാണ്. ഒടുവില്‍ ഈ നിരയില്‍ വെള്ളിത്തിരയില്‍ ജോഡി ചേരുകയാണ് സംവിധായകന്‍ ഫാസിലിന്റെ മകന്‍ വാച്ചു ഫാസില്‍ എന്ന ഫര്‍ഹാന്‍ ഫാസിലും നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ അഹാനയും. അന്നയും റസൂലും എന്ന ചിത്രം സംവിധാനം ചെയ്ത രാജീവ് രവി ഒരുക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലൂടെയാണ് ഇരുവരും വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

പഠനത്തിന് മാത്രം പ്രധാന്യം നല്‍കുന്ന അഹാന വെള്ളിത്തിരയില്‍ എത്താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്തായാലും സിനിമയിലെത്തി. ആദ്യ ചിത്രത്തിന്റെ ചിത്രീകരണവും പൂര്‍ത്തിയായി. വലിയ പരിചയ സമ്പന്നതയൊന്നുമില്ലെങ്കിലും ഷൂട്ടിങ് പൂര്‍ത്തിയായപ്പോള്‍ അഹാനയെ ആദ്യം അഭിനന്ദിച്ചത് നായകന്‍ ഫര്‍ഹാന്‍ ഫാസില്‍ തന്നെയായിരുന്നു. വാച്ചു അരികില്‍ വന്ന് നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നിയെന്ന് അഹാന പറയുന്നു.

ahana

ഫര്‍ഹാന്‍ എന്ന അഭിനേതാവിനെ കുറിച്ച ചോദിക്കുമ്പോള്‍ അഹാന പറയും അദ്ദേഹം ഒരു നല്ല അഭിനേതാവാണെന്ന്. ഫര്‍ഹാന്റെ സൗണ്ട് മൊഡുലേഷന്‍ വളരെ പെര്‍ഫക്ടാണ്. രണ്ടു മൂന്ന് ദിവസത്തിന് ശേഷമാണ് ഞങ്ങള്‍ ശരിക്കും അടുത്തു തുടങ്ങിയത്. എന്റെ എല്ലാ സീനുകളും ഫര്‍ഹാനൊപ്പമായിരുന്നു- അഹാന പറഞ്ഞു.

ഇപ്പോള്‍ എം ഒ പി വൈഷണവ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ അഹാന 'വേദിക' സാരീസിന്റെ പരസ്യത്തിന് മോഡലിങായി നേരത്തെ ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സംവിധായകന്‍ ഫാസിലിന്റെ മകനും വെള്ളിത്തിരയില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്ന താരം ഫഹദ് ഫാസിലിന്റെ അനുജനുമായ ഫര്‍ഹാന്‍ ഫാസില്‍ അക്ടിങ് സ്‌കൂളില്‍ പഠിച്ചിട്ടാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X