ചരിത്ര റിലീസിന് ഒരുങ്ങി മമ്മൂട്ടിയുടെ മാമാങ്കം! ഓവര്‍സീസ് വിതരണാവകാശം ഫാര്‍സ് ഫിലിംസിന്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം വമ്പന്‍ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. മമ്മൂക്കയുടെ കരിയറിലെ എറ്റവും വലിയ സിനിമയായ ബ്രഹ്മാണ്ഡ ചിത്രം എം പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി നവംബര്‍ 21നാണ് സിനിമ റിലീസ് ചെയ്യുന്നത്. അമ്പത് കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് നിര്‍മ്മിക്കുന്നത്.

മലയാളം പതിപ്പിനൊപ്പം തന്നെ തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം വിറ്റുപോയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, ഫാര്‍സ് ഫിലിംസാണ് മാമാങ്കത്തിന്റെ ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് മാമാങ്കത്തിന്റെ അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടന്ന മാമാങ്കം പ്രമേയമാക്കികൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്. പ്രാചി ടെഹ്ലന്‍,അനു സിത്താര,ഇനിയ,കനിഹ തുടങ്ങിയവര്‍ നായികമാരാകുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


Click it and Unblock the Notifications