»   » ഈ കുടുംബത്തെ വെറുതെ വിട്ടു കൂടെ, വ്യാജ വാര്‍ത്തയ്‌ക്കെതിരേ കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫസീല

ഈ കുടുംബത്തെ വെറുതെ വിട്ടു കൂടെ, വ്യാജ വാര്‍ത്തയ്‌ക്കെതിരേ കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫസീല

Posted By:
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫാസില. താനും മക്കളും വാടക വീട്ടില്‍ തനിച്ചാണെന്നും, കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ചെലവ് പോലും വഹിക്കാനാവാതെ ഫസീല കഷ്ടപ്പെടുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നത് എന്തിനാണെന്ന് തനിയ്ക്ക് മനസിലാകുന്നില്ലെന്ന് ഫസീല പറയുന്നു.

താന്‍ വാടക വീട്ടിലേക്ക് മാറിയത് ദാരിദ്രം കൊണ്ടല്ല. പക്ഷേ വീട് മാറി താമസിക്കുന്നത് വാസ്തു സംബന്ധിച്ച ചില പ്രശ്‌നങ്ങള്‍ കാരണമാണ്. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസം കൂടി കണക്കിലെടുത്തുക്കൊണ്ടാണെന്ന് ഫസീല പറയുന്നു. തുടര്‍ന്ന് വായിക്കൂ...

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതൊന്നും സത്യമല്ല, കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫാസില

ഹനീഫ മരിച്ച സമയത്ത് കുടുംബത്തെ സഹായിക്കാമെന്ന് പല സിനിമാ താരങ്ങളും പറഞ്ഞിരുന്നു. എന്നാല്‍ ആരും ഇപ്പോള്‍ ഹനീഫയുടെ കുടുംബത്തെ തിരിഞ്ഞ് നോക്കുന്നില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതൊന്നും സത്യമല്ല, കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫാസില

ആരും തിരിഞ്ഞ് നോക്കുന്നില്ല എന്ന് പറയുന്നതും ശരിയല്ല. കാരണം എന്ത് പ്രശ്‌നമുണ്ടായാലും ദിലീപ് ഓടി എത്തുകെയും വേണ്ട സഹായം ചെയ്യുകെയും ചെയ്യും-ഫാസില

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതൊന്നും സത്യമല്ല, കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫാസില

താര സംഘടനയായ അമ്മയില്‍ നിന്ന് കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമുള്ള തുക ലഭിക്കുന്നുണ്ട്- ഫാസില

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതൊന്നും സത്യമല്ല, കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫാസില

ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍ എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ഫാസില പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതൊന്നും സത്യമല്ല, കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫാസില

വാടക വീട്ടില്‍ ആണെന്നുള്ള കാര്യം സത്യമാണ്. വാസ്തു സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താന്‍ വാടക വീട്ടിലേക്ക് മാറിയത്. ഒപ്പം കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളും നോക്കണം.

English summary
Fasila Haneefa about her family.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam