മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ്, പ്രണവ്, ഈ വര്‍ഷം ഹിറ്റാക്കിയത് ഇവരാണ്! ഹിറ്റ് മാത്രമല്ല കോടികളുമുണ്ട്!

Recommended Video

കൊച്ചി മൾട്ടിപ്ലെക്സിൽ ഒരുകോടി വാരിയ 2018 ചിത്രങ്ങൾ | filmibeat Malayalam

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ഈ വര്‍ഷം ഹിറ്റ് സിനിമകളുടെ എണ്ണം വളരെ കുറവാണ്. നിരവധി താരപുത്രന്മാരുടെ അരങ്ങേറ്റ സിനിമകള്‍ ഈ വര്‍ഷമായിരുന്നു റിലീസിനെത്തിയത്. പ്രണവ് മോഹന്‍ലാലിന്റെ ആദിയായിരുന്നു ഈ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ മൂവി. പിന്നീട് കാര്യമായ ഹിറ്റ് സിനിമകളൊന്നും എത്തിയിരുന്നില്ല.

ജൂണോട് കൂടി അക്കാര്യത്തില്‍ മാറ്റം വന്നിരുന്നു. മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളില്‍ ഹിറ്റായിരുന്നു. പുറകെ പൃഥ്വിരാജ് ചിത്രവും നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. സെപ്റ്റംബറിലെത്തിയ ടൊവിനോ തോമസിന്റെ തീവണ്ടിയും ഫഹദ് ഫാസിലിന്റെ വരത്തനുമാണ് തിയറ്ററുകള്‍ കൈയടിക്കി യാത്ര തുടരുന്നത്. 2018 ല്‍ അതിവേഗം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി നേടിയ ചിത്രങ്ങള്‍ ഇവയാണ്.

 ആദി ആദി

താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയായിരുന്നു ആദി. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ബസ്റ്റര്‍ മൂവിയായിരുന്നു ആദി. ജനുവരി 26 ന് റിലീസിനെത്തിയ ചിത്രം തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും സിനിമ ഒരു കോടി ക്ലബ്ബിലെത്തിയിരുന്നു. റിലീസ് ചെയ്ത് വെറും 21 ദിവസം കൊണ്ടായിരുന്നു ആദി ആ നേട്ടത്തിലേക്കെത്തിയത്. 2018 ല്‍ ആദ്യം 1 കോടി നേടിയ സിനിമയും ആദിയായിരുന്നു. ടോട്ടല്‍ 50 കോടിയോളം സ്വന്തമാക്കിയാണ് ആദി പ്രദര്‍ശനം അവസാനിപ്പിച്ചിരുന്നത്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടുകളിലാണ് ഈ കണക്കുള്‍ വ്യക്തമാക്കിയിട്ടുള്ളത്.

 സുഡാനി ഫ്രം നൈജീരിയ

സുഡാനി ഫ്രം നൈജീരിയ

സൗബിന്‍ ഷാഹിര്‍ നായകനായി അരങ്ങേറ്റം നടത്തിയ സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 23 നായിരുന്നു റിലീസിനെത്തിയത്. മലപ്പുറത്തെ സെവന്‍സ് ഫുട്ബോള്‍ പശ്ചാതലമാക്കി നടക്കുന്ന സംഭവങ്ങളായിരുന്നു സിനിമയുടെ ഇതിവൃത്തം. വേറിട്ട പ്രമേയം ആയതിനാല്‍ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കേരള ബോക്‌സോഫീസില്‍ മാത്രമല്ല കൊച്ചി മള്‍ട്ടിപ്ലെക്‌സിലും വലിയ റെക്കോര്‍ഡുകളായിരുന്നു സുഡാനി സ്വന്തമാക്കിയത്. 44 ദിവസത്തിനുള്ളില്‍ 1.44 കോടി രൂപയായിരുന്നു ചിത്രം നേടിയത്.

 അബ്രഹാമിന്റെ സന്തതികള്‍

അബ്രഹാമിന്റെ സന്തതികള്‍

മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ജൂണ്‍ 16 ന് റിലീസിനെത്തിയ ചിത്രം തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലഭിനയിച്ച ചിത്രത്തിന് പ്രേക്ഷകരുടെ വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അതിവേഗം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി ക്ലബ്ബിലെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. കേരള ബോക്‌സോഫീസിലും വിദേശത്തുമടക്കം സിനിമ വലിയ വിജയമായിരുന്നു. ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ടില്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍മാണം.

കൂടെ

കൂടെ

ബാംഗ്ലൂര്‍ ഡേയിസിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ ജൂലൈയിലായിരുന്നു റിലീസിനെത്തിയത്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. കുടുംബചിത്രമായി ഒരുക്കിയിരിക്കുന്ന സിനിമ തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. 25 ദിവസങ്ങള്‍ കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടിയിലെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. അബ്രഹാമിന്റെ സന്തതികളെക്കാള്‍ അതിവേഗത്തിലായിരുന്നു സിനിമയുടെ യാത്ര. കേരളത്തില്‍ മാത്രമല്ല വിദേശത്ത് നിന്നും നല്ല പ്രതികരണങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.

 തീവണ്ടി

തീവണ്ടി

കേരളത്തിലുണ്ടായ പ്രളയത്തിന് ശേഷം തിയറ്ററുകളില്‍ എത്തിയ സിനിമയായിരുന്നു തീവണ്ടി. ടൊവിനോ തോമസ് നായകനായി അഭിനയിച്ച സിനിമ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും തരംഗമായിരുന്നു. 18 ദിവസം കൊണ്ടായിരുന്നു തീവണ്ടിയുടെ ഈ റെക്കോര്‍ഡ്. ഫെല്ലിനി ടിപി സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും മോശമില്ലാത്ത രീതിയില്‍ പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

വരത്തന്‍

വരത്തന്‍

ഈ വര്‍ഷം കളക്ഷനില്‍ അതിവേഗം ഉയരത്തിലെത്തിയ സിനിമയായിരുന്നു വരത്തന്‍. കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും 13 ദിവസം കൊണ്ട് 99.20 ലക്ഷത്തിലെത്തിയ സിനിമ 14 -ാം ദിവസം ആദ്യ പ്രദര്‍ശനങ്ങളില്‍ നിന്ന് തന്നെ ഒരു കോടി മറികടന്നിരുന്നു. കേരളത്തില്‍ മാത്രമല്ല ബാംഗ്ലൂര്‍ സെന്ററിലും വരത്തന്‍ ഒരു കോടി നേടിയിരുന്നു. ഈ വര്‍ഷം ബാംഗ്ലൂരില്‍ നിന്നും ഒരു കോടി നേടുന്ന സിനിമയെന്ന പ്രത്യേകതയും വരത്തനുണ്ട്. മുന്‍പ് ദൃശ്യം, പ്രേമം, ബാംഗ്ലൂര്‍ ഡേയ്സ്, പുലിമുരുകന്‍ എന്നീ സിനിമകളാണ് ബാംഗ്ലൂരില്‍ നിന്നും ഒരു കോടിയ്ക്ക് മുകളില്‍ നേടിയ സിനിമകള്‍. റിലീസിനെത്തി 13 ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ അപൂര്‍വ്വ നേട്ടം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X