മരുമകളുടെ ആശ്രിത നിയമനം തടയാന്‍ കുബുദ്ധി! വിവാഹ ഫോട്ടോയില്‍ സല്‍മാന്‍ ഖാനെ കണ്ട് ഞെട്ടി കോടതി

By Midhun Raj

മരുമകളുടെ ആശ്രിത നിയമനം തടയാന്‍ ഭര്‍ത്തൃ പിതാവ് കോടതിയില്‍ സമര്‍പ്പിച്ചത് സല്‍മാന്‍ ഖാനുമൊത്തുളള വിവാഹ ഫോട്ടോ. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയിലെ ബൈകുണ്ഡ്പൂര്‍ കുടുംബ കോടതിയിലാണ് ഈ രംഗങ്ങള്‍ അരങ്ങേറിയത്. മകന്റെ മരണത്തിന് ശേഷം ജോലി മരുമകള്‍ക്ക് പകരം ഇളയ മകന് ലഭിക്കാനുളള പിതാവിന്റെ തന്ത്രമാണ് പാളിയത്.

salman khan

ഭര്‍ത്താവ് ബസന്ത് ലാലിന്റെ മരണത്തെ തുടര്‍ന്ന് ഭാര്യ റാണി ദേവിയാണ് ആശ്രിത നിയമനത്തിന് അപേക്ഷിച്ചിരുന്നത്. അടുത്തുളള ഒരു ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ നിന്നാണ് ഭര്‍ത്തൃ പിതാവ് കൃതിമ വിവാഹ ഫോട്ടോ സംഘടിപ്പിച്ചത്. ബസന്ത് ലാലിന്റെയും റാണിയുടെയും ഫോട്ടോ നല്‍കിയ ശേഷം അതില്‍ നിന്നും മകന്റെ ചിത്രം മാറ്റി മറ്റാരുടെയെങ്കിലും ഫോട്ടോ വെച്ച് നല്‍കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സ്റ്റുഡിയോക്കാരന്‍ സല്‍മാന്‍ ഖാന്റെ ചിത്രമാണ് ഇതില്‍ ചേര്‍ത്തത്.

തുടര്‍ന്ന് ഫോട്ടോ കൃത്രിമമാണെന്ന് കണ്ടെത്തിയ കോടതി റാണി ദേവിക്ക് അനൂകുലമായി വിധി പ്രസ്താവിക്കുകയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനമായ സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സിലെ ഗുമസ്തനായിരുന്നു ബസന്ത് ലാല്‍. ബസന്ത് ലാലിന്റെ മരണത്തോടെ സ്വഭാവികമായും ഈ ജോലി കിട്ടാനുളള അവകാശം റാണി ദേവിക്കുണ്ട്. എന്നാല്‍ ഇത് മരുമകള്‍ക്ക് കിട്ടാതെ ഇളയമകന് ലഭിക്കാനായി ഭര്‍ത്തൃ പിതാവ് ശ്രമം നടത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X