»   » അച്ഛന്റെയും മകന്റെയും കഥപറഞ്ഞ ചിത്രങ്ങള്‍

അച്ഛന്റെയും മകന്റെയും കഥപറഞ്ഞ ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

പ്രണയ കഥള്‍ മാത്രമല്ല വ്യത്യസ്തമായ പിതൃ-പുതൃ ബന്ധങ്ങള്‍ പറഞ്ഞ മികച്ച ചിത്രങ്ങളും മലയാളത്തിലുണ്ട്. കുടുംബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന മലയാളി പ്രേക്ഷകര്‍ അത്തരത്തിലുള്ള ചിത്രങ്ങളെ ഇരു കൈകളും നീട്ടി സ്വീകരിച്ചു.

ന്യൂ ജനറേഷന്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ചിത്രങ്ങളില്‍ പലതും തിയേറ്ററില്‍ കുടുംബത്തോടൊപ്പം പോയിരുന്ന് കാണാന്‍ കഴിയില്ലെന്ന അവസ്ഥയാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, മെമ്മറീസ്, തുടങ്ങി വിരലിലെണ്ണാവുന്ന ചിത്രങ്ങളൊഴിച്ചാല്‍ ബാക്കിയെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള പ്രണയങ്ങളും കാമ മോഹങ്ങളും മാത്രമാണ് പറയുന്നത്.

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഇറങ്ങിയ അച്ഛന്റെയും മകന്റെയും കഥ പറഞ്ഞ ചില നല്ല ചിത്രങ്ങളിലൂടെ

അച്ഛന്റെയും മകന്റെയും കഥപറഞ്ഞ ചിത്രങ്ങള്‍

അച്ഛന്‍- മകന്‍ ബന്ധത്തിലുള്ള സിനിമകളുടെ കഥ പറയുമ്പോള്‍ തീര്‍ച്ചയായും ആ പട്ടികയില്‍ ആദ്യം ഇടം നേടുന്നത് സ്പടികം തന്നെ. 1995ല്‍ പുറത്തിറങ്ങിയ ഇ ചിത്രത്തില്‍ അച്ഛനായി തിലകനും മകനായി മോഹന്‍ ലാലും അഭിനയിച്ചു കരയിപ്പിച്ചത് മറക്കാന്‍ കഴിയുമോ? എക്കാലത്തെയും മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ഭര്‍തന്‍ തന്നെയാണ് ഈ ചിത്രവും ഒരുക്കിയത്.

അച്ഛന്റെയും മകന്റെയും കഥപറഞ്ഞ ചിത്രങ്ങള്‍

അച്ഛനാണ് മകന്റെ ഏറ്റവും വലിയ സുഹൃത്താകാന്‍ കഴിയുക എന്ന് ഈ ചിത്രത്തിലൂടെ ബ്ലസി പറഞ്ഞു. 2005ല്‍ ഇറങ്ങിയ ഈ ചിത്രത്തിലെ അച്ഛന്‍ മോഹന്‍ ലാലും മകനായി എത്തിയത് അര്‍ജുന്‍ ലാലുമായിരുന്നു

അച്ഛന്റെയും മകന്റെയും കഥപറഞ്ഞ ചിത്രങ്ങള്‍

അച്ഛനും മകനുമായി സ്പടികത്തിന് മുമ്പ് തിലകനും മോഹന്‍ ലാലും അഭിനയിച്ചത് കിരീടത്തിന് വേണ്ടിയായിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങഇയത് 1989ലാണ്.

അച്ഛന്റെയും മകന്റെയും കഥപറഞ്ഞ ചിത്രങ്ങള്‍

ആഷിഖ് അബു സംവിധാനം ചെയ്ത ഈ ചിത്രത്തിലും പറഞ്ഞത് അച്ഛന്റെയും മകന്റെയും കഥ. മമ്മൂട്ടിയും ആഷിഷ് വിദ്യാര്‍ത്തിയും വേഷമിട്ടു. 2009ലാണ് ചിത്രം പുറത്തിറങ്ങിയത്.

അച്ഛന്റെയും മകന്റെയും കഥപറഞ്ഞ ചിത്രങ്ങള്‍

മോഹന്‍ ലാല്‍, തിലകന്‍, ശ്രീവിദ്യ, ശ്രീനിവാസന്‍, വിന്ദുജ മേനോന്‍, ശോഭന തുടങ്ങിയവര്‍ വേഷമിട്ട ഈ ചിത്രത്തില്‍ വാര്‍ധക്യത്തിലേക്ക് കടക്കുന്ന അമ്മ പ്രസവിക്കുകയും അതോടെ മരിച്ചു പോകുകയും ചെയ്യുന്നതുമാണ് കഥ. പിന്നീട് ആ കുട്ടിയുടെ അച്ഛനും അമ്മയും ചേട്ടനാകുന്നു. അച്ഛനായി തിലകനും അമ്മയായി ശ്രീവിദ്യയും ജ്യേഷ്ടനായി മോഹന്‍ ലാലും വേഷമിട്ടു. വിന്ദുജ കുഞ്ഞനയിത്തിയും.

അച്ഛന്റെയും മകന്റെയും കഥപറഞ്ഞ ചിത്രങ്ങള്‍

ഭരതന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഡബ്ള്‍ റോളിലെത്തിയ മോഹന്‍ ലാല്‍ തന്നെയാണ് അച്ഛന്റെയും മകന്റെയും വേഷം കെട്ടിയത്. മനോജ് കെ ജയന്‍, കലാഭവന്‍ മണി തുടങ്ങിയവരും അഭിനയിച്ചു.

അച്ഛന്റെയും മകന്റെയും കഥപറഞ്ഞ ചിത്രങ്ങള്‍

തിലകന്‍ അച്ഛനായി വേഷമിട്ടപ്പോള്‍ ശ്രീനിവാസനും ബാല ചന്ദ്രമേനോനും മകകളായെത്തി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച ഒരു കുടുംബംകഥയാണ് പറഞ്ഞത്.

അച്ഛന്റെയും മകന്റെയും കഥപറഞ്ഞ ചിത്രങ്ങള്‍

മമ്മൂട്ടിയും സുരേഷ് ഗോപിയും വേഷമിട്ട ഈ ചിത്രത്തിലും അച്ഛന്റെയും മകന്റെയും കഥയാണ് പറഞ്ഞത്

അച്ഛന്റെയും മകന്റെയും കഥപറഞ്ഞ ചിത്രങ്ങള്‍

ബാലചന്ദ്ര മേനോന്‍ തന്നെയാണ് ഈ ചിത്രത്തിലെ അച്ഛനും മകനും സംവിധായകനും

അച്ഛന്റെയും മകന്റെയും കഥപറഞ്ഞ ചിത്രങ്ങള്‍

അച്ഛന്‍ മകന്‍ ബന്ധം പറഞ്ഞ മറ്റൊരു മോഹന്‍ ലാല്‍ ചിത്രം. 1885 ല്‍ പുറത്തിറങ്ങി.

അച്ഛന്റെയും മകന്റെയും കഥപറഞ്ഞ ചിത്രങ്ങള്‍

യഥാര്‍ത്ഥത്തെയും സങ്കല്‍പങ്ങളെയും കൂട്ടിച്ചേര്‍ത്ത ചിത്രമായിരുന്നു മകന്റെ അച്ഛന്‍. ശ്രീനിവാസനും വിനീത് ശ്രീനിവാസനും അച്ഛനും മകനുമായെത്തി

അച്ഛന്റെയും മകന്റെയും കഥപറഞ്ഞ ചിത്രങ്ങള്‍

അമ്മ മരിച്ചിട്ടും മകന് വേണ്ടി ജീവിക്കുന്ന അച്ഛന്‍. മമ്മൂട്ടിയും ശോഭനയും താര ജോഡികളായ ചിത്രത്തില്‍ മകനായി മാസറ്റര്‍ ബാദുഷയുമെത്തി. 1992ലാണ് ചിത്രം പുറത്തിറങ്ങിയത്.

English summary
Most Popular Father Son Relationship Malayalam Films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam