»   » മോഹന്‍ലാലിന്റെ അച്ഛന്റെ കൈയ്യിലിരിക്കുന്ന കുഞ്ഞു പ്രണവ്, ഫാദേഴ്‌സ് ദിനത്തിലെ ആശംസ

മോഹന്‍ലാലിന്റെ അച്ഛന്റെ കൈയ്യിലിരിക്കുന്ന കുഞ്ഞു പ്രണവ്, ഫാദേഴ്‌സ് ദിനത്തിലെ ആശംസ

Posted By:
Subscribe to Filmibeat Malayalam

ഓരോ ദിവസത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. അച്ഛന്‍ ദിനവും അമ്മ ദിനവും സൗഹൃദ ദിനവും ചില ഉദാഹരണം മാത്രം. ഫാദേഴ്‌സ് ദിനമായ ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ ശരിക്കും അച്ഛന്‍മാരാണ് താരം. അച്ഛനോടുള്ള സ്‌നേഹത്തെക്കുറിച്ചും അച്ഛനൊപ്പമുള്ള ഫോട്ടോയുമാണ് താരങ്ങളടക്കമുള്ളവര്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. വിശേഷപ്പെട്ട ദിനങ്ങളിലെല്ലാം ആശംസയുമായി താരങ്ങള്‍ എത്താറുണ്ട്. മോഹന്‍ലാല്‍ ആശംസ അറിയിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.

പ്രണവിനെയും എടുത്തു നില്‍ക്കുന്ന അച്ഛന്റെ ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനോടകം തന്നെ നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്തു കഴിഞ്ഞു. നിരവധി പേര്‍ തിരിച്ച് താരത്തിനും ആശംസ നേര്‍ന്നിട്ടുണ്ട്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ഇരുപതിനായിരത്തോളം പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്.

lal

പ്രണവിന്റെ കുഞ്ഞുന്നാളിലത്തെ ഫോട്ടോയും ഇപ്പോഴത്തെ രൂപവും കാണുമ്പോള്‍ താരപുത്രനെ മനസ്സിലാവാന്‍ പാടാണ്. അത്രയ്ക്കധികം മാറിയിട്ടുണ്ട് പ്രണവ്. വളരെ ക്യൂട്ടായിട്ടുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റായ ദി കംപ്ലീറ്റ് ആക്ടര്‍ പേജിലും ചിത്രം പോസ്റ്റ് ചെയതിട്ടുണ്ട്.

English summary
Mohanlal facebook post

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam