»   » മമ്മൂട്ടി ഇങ്ങനെ കോമഡി ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല എന്ന് ഫാസില്‍, ഞെട്ടിച്ച പ്രകടനം

മമ്മൂട്ടി ഇങ്ങനെ കോമഡി ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല എന്ന് ഫാസില്‍, ഞെട്ടിച്ച പ്രകടനം

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ എക്കാലത്തെയും മികച്ച മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് ഇന്നും ഹരികൃഷ്ണന്‍സ്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രം 1998 ലാണ് തിയേറ്ററിലെത്തിയത്. പ്രണവം ആര്‍ട്‌സിന് വേണ്ടി മോഹന്‍ലാലും ഭാര്യ സുചിത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

ബോളിവുഡ് താരം ജൂഹി ചൗളയുടെ ആദ്യ മലയാള സിനിമയാണ് ഹരികൃഷ്ണന്‍സ്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒന്നിപ്പിച്ച് ഒരു ചത്രം എടുത്ത അനുഭവത്തെ കുറിച്ച് ഗ്രഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഫാസില്‍ സംസാരിക്കുകയുണ്ടായി.

ഇടവേളകള്‍ക്ക് ശേഷം

തുടക്കകാലത്ത് മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച് ഒത്തിരി ചിത്രങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ ഇരുവരും തുല്യ ശക്തികളായി വളര്‍ന്ന ശേഷം ചെയ്ത ചിത്രമെന്ന പ്രത്യേകത ഫാസിലിന്റെ ഹരികൃഷ്ണന്‍സിനുള്ളതാണ്.

വെല്ലുവിളി

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒരുമിപ്പിക്കുന്ന സിനിമ എന്ന നിലയില്‍ ഹരികൃഷ്ണന്‍സ് തനിക്ക് വലിയ വെല്ലുവിളിയായിരുന്നു എന്ന് ഫാസില്‍ പറയുന്നു.

മമ്മൂട്ടിയുടെ മാറ്റം

മോഹന്‍ലാല്‍ അതുവരെ ചെയ്തുവന്നിരുന്നതിന്റെ തുടര്‍ച്ച മാത്രമായിരുന്നു ഹരികൃഷ്ണന്‍സ്. കോമഡിയും പാട്ടും എല്ലാം. എന്നാല്‍ മമ്മൂട്ടിക്ക് അത് അങ്ങനെയായിരുന്നില്ല. പുള്ളിക്ക് അതൊരു മാറ്റം തന്നെയായിരുന്നു. സീരിയസ് കഥാപാത്രങ്ങളില്‍ നിന്നുള്ള മാറ്റം.

മമ്മൂട്ടിയില്‍ നിന്ന് പ്രതീക്ഷിച്ചില്ല

മമ്മൂട്ടി ഇങ്ങനെ കോമഡി ചെയ്യുമെന്നോ ഡാന്‍സ് ചെയ്യുമെന്നോ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് ഫാസില്‍ പറഞ്ഞത്. അതുവരെ സീരിയസ് റോളുകളില്‍ തഴയപ്പെട്ട നടനായിരുന്നു മമ്മൂട്ടി.

മത്സരമായിരുന്നു

ഹരികൃഷ്ണന്‍സില്‍ മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. മോഹന്‍ലാല്‍ കോമഡി ചെയ്യുമ്പോള്‍ അതിനൊപ്പം തന്നെ മമ്മൂട്ടിയും മത്സരിച്ചു ചെയ്തു.

കോംപ്ലക്‌സ് ഉണ്ടായിരുന്നെങ്കില്‍

സോംഗ് സീക്വന്‍സില്‍ രണ്ടുപേരും കട്ടയ്ക്ക് കട്ടയ്ക്ക് നിന്നു. ഒരാള്‍ എന്തെങ്കിലും കോംപ്ലക്‌സ് അടിച്ച് പിന്നോട്ടുപോയിരുന്നെങ്കില്‍ ഞാന്‍ പാടുപെടുമായിരുന്നു എന്നാണ് ഫാസില്‍ പറയുന്നത്. അതുണ്ടായില്ല.

English summary
Fasil about how Mammootty handled comedy in Harikrishnans

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam