twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിച്ചിത്രത്താഴില്‍ സണ്ണിയായി മമ്മൂട്ടിയെ പരിഗണിച്ചിരുന്നോ? ഫാസിലിന്റെ മറുപടി ഇങ്ങനെ! കാണൂ!

    |

    ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് റിലീസ് ചെയ്തിട്ട് 25 വര്‍ഷം പിന്നിട്ടത് അടുത്തിടെയായിരുന്നു. മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമൊക്കെ ജീവിക്കുകയായിരുന്നു. മാടമ്പിള്ളിയും നാഗവല്ലിയും സണ്ണി ഡോക്ടറുമൊക്കെ ആരാധകമനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇപ്പോഴും. വളരെ മുന്‍പ് തന്നെ പ്ലാന്‍ ചെയ്‌തൊരുക്കിയ സിനിമയാണ് മണിച്ചിത്രത്താഴെന്ന് സംവിധായകന്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. നാല് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ സിനിമ ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ മനസ്സിലേക്കത്തിയ സിനിമയല്ല മണിച്ചിത്രത്താഴെന്ന് സംവിധായകന്‍ പറയുന്നു.

    മമ്മൂക്കയ്ക്ക് കൊച്ചുകുഞ്ഞിന്‍റെ മനസ്സാണ്! ലാലേട്ടന്‍ പക്വതയോടെയാണ് പെരുമാറുന്നതെന്നും ഉര്‍വശി!മമ്മൂക്കയ്ക്ക് കൊച്ചുകുഞ്ഞിന്‍റെ മനസ്സാണ്! ലാലേട്ടന്‍ പക്വതയോടെയാണ് പെരുമാറുന്നതെന്നും ഉര്‍വശി!

    പൃഥ്വിരാജ് ലണ്ടനില്‍! നീരജ് കൊളംബോയില്‍! ആശംസ നേര്‍ന്ന് താരങ്ങള്‍! ചിത്രങ്ങള്‍ വൈറല്‍! കാണൂ!പൃഥ്വിരാജ് ലണ്ടനില്‍! നീരജ് കൊളംബോയില്‍! ആശംസ നേര്‍ന്ന് താരങ്ങള്‍! ചിത്രങ്ങള്‍ വൈറല്‍! കാണൂ!

    മൂന്നര വര്‍ഷത്തോളം സമയമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. കൃത്യതയാര്‍ന്ന തിരക്കഥയുമായാണ് മധുമുട്ടമെത്തിയത്. 25 വര്‍ഷത്തിന് ശേഷവും സിനിമ സംസാരവിഷയമായി മാറുമെന്ന് താനൊരിക്കലും കരുതിയിരുന്നിലെന്നും അദ്ദേഹം പറയുന്നു. ചിത്രത്തില്‍ സണ്ണിയെ അവതരിപ്പിക്കുന്നതിനായി ആദ്യം മനസ്സില്‍ക്കരുതിയിരുനനത് മമ്മൂട്ടിയെ ആണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് തെറ്റാണെന്നും മോഹന്‍ലാല്‍ തന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ നിശ്ചയിച്ചതാണെന്നും അദ്ദേഹം പറയുന്നു.

    Mammootty

    തിരക്കഥ മുഴുവനും മോഹന്‍ലാലിന് വായിച്ച് കേള്‍പ്പിക്കുകയായിരുന്നുവെന്നും സിനിമ വിജയിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനും ഉണ്ടായിരുന്നതായും ഫാസില്‍ ഓര്‍ത്തെടുക്കുന്നു. തിരക്കഥ പൂര്‍ത്തിയാക്കിയ ഉടനെത്തന്നെ താരനിര്‍ണ്ണയെക്കുറിച്ച് തീരുമാനിച്ചതായും സംവിധായകന്‍ പറയുന്നു.

    English summary
    Fazil talking about Manichithrathazhu casting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X