»   » പ്രേക്ഷകരെ പേടിച്ചിട്ടാണ് മമ്മൂട്ടിയെ മാറ്റിയത്,പക്ഷേ ലാല്‍ സംവിധായകനെ ഞെട്ടിച്ചു!!

പ്രേക്ഷകരെ പേടിച്ചിട്ടാണ് മമ്മൂട്ടിയെ മാറ്റിയത്,പക്ഷേ ലാല്‍ സംവിധായകനെ ഞെട്ടിച്ചു!!

Posted By: Sanviya
Subscribe to Filmibeat Malayalam

1993ല്‍ ഫാസില്‍ സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. ചിത്രത്തെ കുറിച്ചുള്ള ഒത്തിരി പിന്നാമ്പുറ കഥകള്‍ പ്രേക്ഷകര്‍ കേട്ടിട്ടുണ്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ. സണ്ണിയെ അവതരിപ്പിക്കാന്‍ ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ സണ്ണിയിലെ കോമാളിത്തരങ്ങള്‍ മമ്മൂട്ടി അവതരിപ്പിച്ചാല്‍ പ്രേക്ഷകര്‍ എത്രമാത്രം സ്വീകരിക്കുമെന്നുള്ള പേടിയായിരുന്നു ചിത്രത്തിലേക്ക് മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള ഒരു കാരണമായി പറയുന്നത്.

ഫാസില്‍ ചിത്രത്തിന്റെ ഒഡീഷനില്‍ പങ്കെടുത്തതുകൊണ്ട് മോഹന്‍ലാലിന് നഷ്ടമായത്

എന്നാല്‍ ചിത്രത്തിലെ ഡയലോഗുകള്‍ ലാലിന് യോജിച്ചതാകുമോ എന്ന ആശങ്കയും ഫാസിലിനുണ്ടായിരുന്നു. മോഹന്‍ലാലിനോട് കഥ പറയുന്ന സമയത്ത് ഫാസില്‍ തന്റെ ആശങ്ക പങ്കു വയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ ചിത്രീകരണ സമയത്ത് സംവിധായകന്‍ ഫാസില്‍ അമ്പരിപ്പിച്ച മോഹന്‍ലാലിന്റെ രണ്ട് പ്രകടനങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വായിക്കൂ..

മണിച്ചിത്രത്താഴിനെ കുറിച്ച്

1993ല്‍ സംവിധാനം ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രം. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ടതായിരുന്നു ചിത്രം. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കഥ കേട്ടപ്പോള്‍ തന്നെ മോഹന്‍ലാലിന് ഇഷ്ടപ്പെട്ടു

മണിച്ചിത്രത്താഴിന്റെ കഥ കേട്ടപ്പോള്‍ തന്നെ മോഹന്‍ലാലിന് ഇഷ്ടപ്പെട്ടു. എന്നാല്‍ സംവിധായകന്‍ ഫാസിലിന്റെ മനസില്‍ ഒരു ആശങ്കയുണ്ടായിരുന്നു. ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രം മാനസികരോഗിയാണെന്ന് വിശദീകരിക്കുന്നിടത്തൊക്കെ നീണ്ട ഡയലോഗുകളായിരുന്നു. എന്നാല്‍ ഈ ഡയലോഗുകള്‍ ലാലിനെകൊണ്ട് കഴിയുമൊ എന്ന ആശങ്കയായിരുന്നു സംവിധായകന്‍ ഫാസിലിന്റെ മനസില്‍.

ഡയലോഗില്‍ ഗ്യാപ് വരുന്നുണ്ടോ

ചിത്രീകരണ സമയത്ത് ലാലിന്റെ ഡയലോഗില്‍ ഗ്യാപ് വരുന്നുണ്ടോ എന്ന് തോന്നിയിരുന്നു. പക്ഷേ എഡിറ്റിങ് ഡസ്‌കില്‍ എത്തിയപ്പോള്‍ അതില്‍ ഒരു സീന്‍ പോലും മോശമുള്ളതായി തോന്നിയിരുന്നില്ലെന്ന് സംവിധായകന്‍ ഫാസില്‍.

തിലകന്റെ ഇന്‍ഡ്രോഡക്ഷന്‍ സീന്‍

തിലകന്റെ ഇന്‍ഡ്രോഡക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നു. തിലകനെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് കുറച്ച് നേരം നോക്കി നില്‍ക്കാന്‍ മാത്രമാണ് താന്‍ ലാലിനോട് പറഞ്ഞത്. പക്ഷേ രണ്ട് ചുണ്ടുകളും അകത്തേക്ക് പിടിച്ചുക്കൊണ്ടൊരു നില്‍പ്പായിരുന്നു ലാല്‍. കാണുന്നവര്‍ക്ക് അവര്‍ പരിചയക്കാരാണെന്നും തെളിഞ്ഞു വരുന്നു. ഇതെ കുറിച്ച് ലാലിനോട് മുന്‍കൂട്ടി പറഞ്ഞിരുന്നില്ലെന്നാണ് സംവിധായകന്‍ ഫാസില്‍ പറയുന്നത്.

English summary
Fazil about Manichithrathazhu Malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam