»   » ലേഡീസ് കുടയും പിടിച്ച് തോളിലൊരു സഞ്ചിയുമായി കുണുങ്ങി കുണുങ്ങി വന്ന മോഹന്‍ലാല്‍

ലേഡീസ് കുടയും പിടിച്ച് തോളിലൊരു സഞ്ചിയുമായി കുണുങ്ങി കുണുങ്ങി വന്ന മോഹന്‍ലാല്‍

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ എന്ന നടന്‍ മലയാള സിനിമയിലേക്ക് വന്നത് അങ്ങനെയാണ്, മഞ്ഞില്‍ വരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന് വേണ്ടിയുള്ള ഓഡിഷന്‍ നടന്നുകൊണ്ടിരിയ്ക്കുമ്പോഴായിരുന്നു ആ വരവ്, ലേഡിസ് കുടയും പിടിച്ച് തോളില്‍ ഒരു സഞ്ചിയും തൂക്കി കുണുങ്ങി കുണുങ്ങി വന്ന മോഹന്‍ലാല്‍.

വ്യാജ വാര്‍ത്തകള്‍ക്കെതിരെ കാവ്യ മാധവന്റെ സഹോദരന്‍; നാദിര്‍ഷയും ദിലീപും രംഗത്ത് വരും

ലാലിനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഫാസില്‍ തന്നെയാണ് അദ്ദേഹത്തെ കുറിച്ച് പറയുന്നത്. ആ വരവിനും പിന്നെയുള്ള പ്രകടനത്തിനും ഫാസില്‍ ലാലിന് നൂറില്‍ 90 മാര്‍ക്ക് കൊടുത്തു.

നാണം കുണുങ്ങിയായ ലാല്‍

ഒരു നാണം കുണുങ്ങിയുടെ എല്ലാ ഭാവത്തോടെയുമാണ് ലാലിനെ ദൈവം സൃഷ്ടിച്ചത് എന്ന് ഫാസില്‍ പറയുന്നു. അതൊരു നിമിത്തമാണ്. കാരണം മഞ്ഞില്‍ വരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിന് നാണം കുണുങ്ങിയ ഒരു വില്ലനെയായിരുന്നു ഞങ്ങള്‍ക്കാവശ്യം. ഓഡിഷന് വേണ്ടി ലാല്‍ വന്നത് ലേഡിസ് കുടയും പിടിച്ച് തോളില്‍ ഒരു സഞ്ചിയും തൂക്കി കുണുങ്ങി കുണുങ്ങിയാണ്. അപ്പോള്‍ തന്നെ എനിക്കെന്റെ വില്ലനെ കിട്ടിയിരുന്നു.

ലാലിനൊപ്പമുള്ള സിനിമകള്‍

ലാലിനെ വച്ച് ഞാന്‍ ഒമ്പത് ചിത്രങ്ങളേ ചെയ്തിട്ടുള്ളൂ. അത് എണ്ണത്തില്‍ തുച്ഛമാണ്. എന്നാല്‍ മലയാളത്തിലാകെ ഇരുപത് സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. അങ്ങനെ നോക്കിയാല്‍ എന്റെ പകുതിയോളം സിനിമകളില്‍ ലാല്‍ അഭിനയിച്ചിട്ടുണ്ടെന്ന് കാണാം. അത് ഞങ്ങളുടെ ആത്മബന്ധത്തിന്റെ നിദര്‍ശനം കൂടിയാണ് എന്ന് ഫാസില്‍ പറഞ്ഞു

നടന്റെ സിദ്ധികള്‍

ഒരഭിനേതാവ് എന്നുള്ളത് വളരെയേറെ സിദ്ധികള്‍ വേണ്ട ഒരാളാണ്. ഒരു സാധാരണ മനുഷ്യന് വേണ്ട എല്ലാ നന്മകളും അത്യാവശ്യം തിന്മകളും വേണ്ട ഒരാള്‍. നന്മകളെന്നു പറഞ്ഞാല്‍ അയാള്‍ ബുദ്ധിമാനായിരിക്കണം. അര്‍പ്പണമനോഭാവവും കഠിനാദ്ധ്വാനിയുമായിരിക്കണം. നല്ല വിനയമുള്ള ആളായിരിക്കണം. സൗഹൃദം സൂക്ഷിക്കുന്നവനായിരിക്കണം. കവിഹൃദയമുള്ളവനായിരിക്കണം. സംഗീതത്തെ സ്‌നേഹിക്കുന്നവനായിരിക്കണം. മനുഷ്യനോടുള്ള സമീപനത്തില്‍ നന്മ മാത്രം തിരിച്ചറിയുവാന്‍ പാകതയുള്ളവനായിരിക്കണം. ഇനി തിന്മയെക്കുറിച്ചാണെങ്കില്‍ ചുരുങ്ങിയപക്ഷം കള്ളനെ കള്ളനായി കാണാനും, അയാളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാനുള്ള തന്ത്രജ്ഞത എങ്കിലും ഉണ്ടാകണം. ഈ സിദ്ധികള്‍ മുഴുവനും ഒത്തുചേര്‍ന്ന ഒരു അഭിനേതാവേ നമുക്കുള്ളൂ, അത് മോഹന്‍ലാലാണ്.

ദൈവത്തിന്റെ വരദാനം

ഈ സിദ്ധിവിശേഷങ്ങളില്‍ നിന്നാണ് ലാലെന്ന നടനുണ്ടായിരിക്കുന്നത്. അത് ദൈവത്തിന്റെ വരദാനമാണ്. ഇങ്ങനെ ദൈവസ്പര്‍ശമുള്ള അനവധി നടന്മാര്‍ നമുക്കുണ്ട്. അവരില്‍നിന്നൊക്കെ ലാല്‍ വ്യത്യാസപ്പെടുന്നത് ഈ സിദ്ധിവൈശിഷ്ട്യങ്ങളിലെ ആധിക്യം തന്നെയാണ്- ഫാസില്‍ പറഞ്ഞു.

English summary
Fazil about Mohanlal's entry to film industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam