»   » ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം മമ്മൂട്ടി പിടിച്ചു നിന്നു: ഫാസില്‍

ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം മമ്മൂട്ടി പിടിച്ചു നിന്നു: ഫാസില്‍

Posted By:
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്നും മലയാളി പ്രേക്ഷകര്‍ പുതിയൊരു ഫ്രഷനസോടെ കണ്ടിരിയ്ക്കുന്ന ചിത്രമാണ് ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സ്. ഒരേ സമയം ഒരു ത്രികോണ പ്രണയവും ഒരു ക്രൈം അന്വേഷണവുമായ ചിത്രത്തില്‍ സന്ദര്‍ഭോചിതമായ ഹാസ്യങ്ങളും കടന്നു വരുന്നു.

ചിത്രത്തിന് പിന്നിലെ ചില രസകരമായ കാര്യങ്ങള്‍ പല അവസരത്തിലും ഫാസില്‍ പറഞ്ഞിട്ടുള്ളതാണ്. നാനയിലെ മോഹനം ലാസ്യം മനോഹരം എന്ന പക്തിയ്ക്ക് വേണ്ടി ഫാസില്‍ വീണ്ടും പറയുന്നു, ഹരികൃഷ്ണന്‍സിന്റെ വിശേഷം.

തന്റെ സിനിമാജീവിതത്തിലാദ്യമായി നടന്മാര്‍ക്കുവേണ്ടി സൃഷ്ടിച്ച ആദ്യത്തെ തിരക്കഥയാണ് ഹരികൃഷ്ണന്‍സ് എന്ന് ഫാസില്‍ പറയുന്നു. മറ്റെല്ലാ സന്ദര്‍ഭങ്ങളും കഥയ്ക്കുവേണ്ടിയുള്ള താരങ്ങളെയേ ഞാന്‍ തെരഞ്ഞെടുത്തിട്ടുള്ളൂ. അതിന് ഒരപവാദം എന്നുപറയാവുന്നത് നാഗവല്ലിയാണ്. മണിച്ചിത്രത്താഴിലെ നാഗവല്ലിയായി ആദ്യം മുതല്‍ ശോഭന മാത്രമേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ.

ലാലിനും മമ്മൂട്ടിയ്ക്കും തുല്യപ്രാധാന്യമുള്ള ഒരു സിനിമയായിരുന്നു ഹരികൃഷ്ണന്‍സ്. പ്രകടനപരമായി മമ്മൂട്ടിക്കൊപ്പമാണ് എന്റെ മനസ്സ്. അതിനര്‍ത്ഥം ലാല്‍ മോശമായെന്നല്ല. ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം തന്നെ മമ്മൂട്ടി പിടിച്ചുനിന്നു എന്നതാണ് അതിന്റെ പ്രസക്തി. സാധാരണ അത്തരം വേഷങ്ങള്‍ മമ്മൂട്ടി ചെയ്തു നാം കണ്ടിട്ടില്ല. അതേറ്റവും ഗംഭീരമായി മമ്മൂട്ടിയ്ക്ക് അവതരിപ്പിക്കാനും കഴിഞ്ഞു- ഫാസില്‍ പറഞ്ഞു.

ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം മമ്മൂട്ടി പിടിച്ചു നിന്നു: ഫാസില്‍

തന്റെ സിനിമാജീവിതത്തിലാദ്യമായി നടന്മാര്‍ക്കുവേണ്ടി സൃഷ്ടിച്ച ആദ്യത്തെ തിരക്കഥയാണ് ഹരികൃഷ്ണന്‍സ് എന്ന് ഫാസില്‍ പറയുന്നു. മറ്റെല്ലാ സന്ദര്‍ഭങ്ങളും കഥയ്ക്കുവേണ്ടിയുള്ള താരങ്ങളെയേ ഞാന്‍ തെരഞ്ഞെടുത്തിട്ടുള്ളൂ.

ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം മമ്മൂട്ടി പിടിച്ചു നിന്നു: ഫാസില്‍

പക്ഷെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന് വേണ്ടി ആദ്യം മുതല്‍ ശോഭന മാത്രമേ തന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. ശോഭനയ്ക്ക് വേണ്ടി സൃഷ്ടിച്ചതല്ല, പക്ഷെ ആ കഥാപാത്രമാകാന്‍ ശോഭനയെ മാത്രമേ പരിഗണിച്ചുള്ളൂ

ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം മമ്മൂട്ടി പിടിച്ചു നിന്നു: ഫാസില്‍

ലാലിനും മമ്മൂട്ടിയ്ക്കും തുല്യപ്രാധാന്യമുള്ള ഒരു സിനിമയായിരുന്നു ഹരികൃഷ്ണന്‍സ്.

ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം മമ്മൂട്ടി പിടിച്ചു നിന്നു: ഫാസില്‍

പ്രകടനപരമായി മമ്മൂട്ടിക്കൊപ്പമാണ് എന്റെ മനസ്സ്. അതിനര്‍ത്ഥം ലാല്‍ മോശമായെന്നല്ല. ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം തന്നെ മമ്മൂട്ടി പിടിച്ചുനിന്നു എന്നതാണ് അതിന്റെ പ്രസക്തി.

ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം മമ്മൂട്ടി പിടിച്ചു നിന്നു: ഫാസില്‍

സാധാരണ അത്തരം വേഷങ്ങള്‍ മമ്മൂട്ടി ചെയ്തു നാം കണ്ടിട്ടില്ല. അതേറ്റവും ഗംഭീരമായി മമ്മൂട്ടിയ്ക്ക് അവതരിപ്പിക്കാനും കഴിഞ്ഞു- ഫാസില്‍ പറഞ്ഞു.

English summary
Fazil about working experience with Mohanlal and Mammootty in Harikrishnans

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam