»   » ആ നടനെ കണ്ടു പഠിക്കാന്‍ ഫാസില്‍ ഫഹദിനോട് പറഞ്ഞു, ഏത് നടന്‍ ? മമ്മൂട്ടിയോ മോഹന്‍ലാലോ ..?

ആ നടനെ കണ്ടു പഠിക്കാന്‍ ഫാസില്‍ ഫഹദിനോട് പറഞ്ഞു, ഏത് നടന്‍ ? മമ്മൂട്ടിയോ മോഹന്‍ലാലോ ..?

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ സ്വാഭാവികാഭിനയത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയ നടനാണ് ഫഹദ് ഫാസില്‍. മഹേഷിന്റെ പ്രതികാരവും ടേക്ക് ഓഫുമൊക്കെ കാണുമ്പോള്‍ പ്രേക്ഷകര്‍ അടിവരയിട്ട് അക്കാര്യം ഉറപ്പിയ്ക്കുന്നു...

കമ്മട്ടിപ്പാടത്തിലെ കൃഷ്ണനാകാന്‍ ആദ്യം വിളിച്ചത് തന്നെയാണെന്ന് ഫഹദ്, എന്തുകൊണ്ട് ഉപേക്ഷിച്ചു ?

ഒരു ആക്ടിങ് സ്‌കൂളിലും പോയി പഠിക്കാത്ത ഫഹദ് ഫാസില്‍ എങ്ങിനെ ഇങ്ങനെ സ്വാഭാവികാഭിനയം കാഴ്ച വയ്ക്കുന്നു. പിതാവും സംവിധായകനുമായ ഫാസില്‍ പറഞ്ഞുകൊടുത്തതാവുമോ.... ഫഹദ് സിനിമയിലേക്ക് വരുമ്പോള്‍ ഒരേ ഒരു ഉപദേശം മാത്രമേ ഫാസില്‍ നല്‍കിയിട്ടുള്ളൂ...

ഫാസില്‍ പറഞ്ഞത്

എന്‍ജിനിറങ് പഠനം പാതി വഴിയില്‍ പൂര്‍ത്തിയാക്കി, സൈക്കോളജി പഠിച്ച് അഭിനയ മോഹവുമായി ഫഹദ് വന്നപ്പോള്‍ ഒരു ഒരു ഉപദേശം മാത്രമേ ഫാസില്‍ പറഞ്ഞിരുന്നുള്ളൂ.. നീ നടന്‍ ദിലീപ് കുമാറിനെ കണ്ട് പഠിക്കണം എന്ന്

ദിലീപ് കുമാറിനെ കാണിച്ചുകൊടുത്തു

ഇന്ത്യന്‍ സിനിമയിലെ അത്യുജ്ജല നടനാണ് ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍. കിട്ടിയ സമയങ്ങളിലെല്ലാം ഫാസില്‍ മകന് ദിലീപ് കുമാര്‍ അഭിനയിച്ച സിനിമകളിലെ അദ്ദേഹത്തിന്റെ സ്വാഭാവികാഭിനയം കാണിച്ചുകൊടുത്തു. അദ്ദേഹത്തിന്റെ സൂക്ഷമമായ ചലനവും നോട്ടവും ഭാവവുമൊക്കെ ഫഹദിനോട് ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശിച്ചു.

ദിലീപ് കുമാറിനെ കുറിച്ച്

അഭിനയ കലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മഹാ പ്രസ്താനം. സെന്‍സിബിള്‍ ആക്ടര്‍, ഇതിഹാസം.. എന്നൊക്കെയാണ് ഫഹദിനോട് ഫാസില്‍ ദിലീപ് കുമാറിനെ കുറിച്ച് പറഞ്ഞുകൊടുത്തത്.

ഫഹദ് സിനിമയില്‍

കൈ എത്തും ദൂരത്ത് എന്ന ഫാസില്‍ ചിത്രത്തിലൂടെ 2002 ലാണ് ഫഹദ് സിനിമാ ലോകത്ത് എത്തിയത്. എന്നാല്‍ ആ ചിത്രം എട്ട് നിലയില്‍ പൊട്ടി. പിന്നീട് 2011 ല്‍ ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയ ഫഹദ് ഇപ്പോള്‍ എതിരാളികളില്ലാതെ ജ്വലിച്ച് നില്‍ക്കുകയാണ് മലയാളത്തില്‍.

English summary
Fazil Advised Fahadh Faasil To Learn From That Lead Actor
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam