»   » സിനിമ കാണുന്നവര്‍ വിഡ്ഡികളല്ല: പ്രേമത്തെ വിമര്‍ശിച്ച കമലിന് ഫാസിലിന്റെ മറുപടി

സിനിമ കാണുന്നവര്‍ വിഡ്ഡികളല്ല: പ്രേമത്തെ വിമര്‍ശിച്ച കമലിന് ഫാസിലിന്റെ മറുപടി

Posted By:
Subscribe to Filmibeat Malayalam

പ്രേമം സിനിമ യുവതലമുറയെ വഴിതെറ്റിയ്ക്കും എന്ന പറഞ്ഞ സംവിധായകന്‍ കമല്‍ ആകെ വെട്ടിലായിരിക്കുകയാണ്. മഴയെത്തും മുമ്പേ എന്ന കമലിന്റെ സിനിമയില്‍ വിദ്യാര്‍ത്ഥി അദ്ധ്യാപകനെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് ശരിയാണോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.

സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, സിനിമയ്ക്കകത്തുള്ളവര്‍ക്കും കമലിന്റെ അഭിപ്രായത്തോട് വിരുദ്ധാഭിപ്രായമുണ്ട്. ഇത്രയേറെ കഴിവുള്ള പുതുതലമുറയിലെ സംവിധായകരെ നിരുത്സാഹപ്പെടുത്തുന്നതാണ് കമലിന്റെ അഭിപ്രായമെന്ന് സംവിധായകന്‍ ഫാസില്‍ പറഞ്ഞു. സിനിമ കാണുന്നവരെല്ലാം വിഡ്ഡികളല്ലെന്നും കമലിന് ഫാസിലിന്റെ മറുപടി. തുടര്‍ന്ന് വായിക്കൂ...

സിനിമ കാണുന്നവര്‍ വിഡ്ഡികളല്ല: പ്രേമത്തെ വിമര്‍ശിച്ച കമലിന് ഫാസിലിന്റെ മറുപടി

പ്രേമം സിനിമ തെറ്റായ സന്ദേശം നല്‍കുന്നുവെന്ന സംവിധായകന്‍ കമലിന്റെ വിമര്‍ശനത്തിന് ഫാസിലിന്റെ മറുപടി. സിനിമ കാണുന്നവര്‍ വിഡ്ഡികളല്ലെന്ന് അദ്ദേഹം പറഞ്ഞു.

സിനിമ കാണുന്നവര്‍ വിഡ്ഡികളല്ല: പ്രേമത്തെ വിമര്‍ശിച്ച കമലിന് ഫാസിലിന്റെ മറുപടി

ഇത്രയേറെ കഴിവുകളുള്ള പുതുതലമുറയിലെ സംവിധായകരെ നിരുത്സാഹപ്പെടുത്തുകയാണ് കമല്‍ തന്റെ അഭിപ്രായത്തിലൂടെ ചെയ്തതെന്ന് ഫാസില്‍ പറഞ്ഞു.

സിനിമ കാണുന്നവര്‍ വിഡ്ഡികളല്ല: പ്രേമത്തെ വിമര്‍ശിച്ച കമലിന് ഫാസിലിന്റെ മറുപടി

കമല്‍ പറഞ്ഞ രണ്ട് കാര്യങ്ങളോട് ഒരു തരത്തിലും യോജിക്കാനാകില്ലെന്ന് ഫാസില്‍ പറഞ്ഞു. ക്ലാസ് മുറിയില്‍ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കുമെന്ന് എന്ത് അര്‍ത്ഥത്തിലാണ് കമല്‍ പറയുന്നത്. പിന്നെ അവര്‍ എങ്ങനെ സിനിമ എടുക്കണമെന്ന് കൂടി കമല്‍ പറയണമെന്നും ഫാസില്‍ പറഞ്ഞു.

സിനിമ കാണുന്നവര്‍ വിഡ്ഡികളല്ല: പ്രേമത്തെ വിമര്‍ശിച്ച കമലിന് ഫാസിലിന്റെ മറുപടി

പ്രേമം ഞാനും കണ്ടിരുന്നു. എന്നാല്‍ എന്റെ കണ്ണ് വിമര്‍ശനങ്ങളിലേക്കല്ല പോയത്. മറിച്ച് ആ സിനിമുടെ ദൃശ്യഭംഗിയിലേക്കാണ് പോയത്. മനോഹരമായ നിരവധി സിനിമാറ്റിക് നിമിഷങ്ങള്‍ നിറഞ്ഞ സിനിമയാണ് പ്രേമം.

സിനിമ കാണുന്നവര്‍ വിഡ്ഡികളല്ല: പ്രേമത്തെ വിമര്‍ശിച്ച കമലിന് ഫാസിലിന്റെ മറുപടി

അല്‍ഫോണ്‍സ് എന്ന ചെറുപ്പക്കാരന്റെ തിരക്കഥ, സംവിധാനം, അത് ആവിഷ്‌കരിച്ച രീതി എല്ലാം അതിമനോഹരം. അല്‍ഫോണ്‍സിനെ പ്രശംസിക്കാതെ വയ്യെന്നും ഫാസില്‍ പറഞ്ഞു.

സിനിമ കാണുന്നവര്‍ വിഡ്ഡികളല്ല: പ്രേമത്തെ വിമര്‍ശിച്ച കമലിന് ഫാസിലിന്റെ മറുപടി

എന്റെ സൂര്യപുത്രിക്ക് എന്ന സിനിമ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി എടുത്ത ചിത്രമാണ്. അക്കാലത്ത് കോളജ് പെണ്‍കുട്ടികളില്‍ ഉണ്ടായ സംഭവം തന്നെയാണ് ചിത്രത്തിന് ആധാരം. അതിനെതിരെ അന്ന് വിമര്‍ശനമുയര്‍ന്നു. സമീപകാലത്ത് ഇറങ്ങിയ ദൃശ്യം എന്ന ചിത്രത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. ടി.പി സെന്‍കുമാര്‍ അടക്കമുള്ളവര്‍ ദൃശ്യത്തിനെതിരെ രംഗത്ത് വന്നു. അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ട്. അദ്ദേഹമൊരു പോലീസ് ഉദ്യോഗസ്ഥനാണ്. യോജിച്ച ആളുകള്‍ സിനിമയെ വിമര്‍ശിക്കട്ടെയെന്നും ഫാസില്‍ പറഞ്ഞു.

സിനിമ കാണുന്നവര്‍ വിഡ്ഡികളല്ല: പ്രേമത്തെ വിമര്‍ശിച്ച കമലിന് ഫാസിലിന്റെ മറുപടി

സിനിമയുടെ വ്യാജ സിഡി ഇറങ്ങുന്നത് ആദ്യമായല്ലെന്ന കമലിന്റെ പ്രസ്താവനയ്‌ക്കെതിരെയും ഫാസില്‍ വിമര്‍ശനം ഉന്നയിച്ചു. കമലിന്റെ പ്രസ്താവന തികച്ചും വേദനാജനകമാണ്. സര്‍ക്കാരിനും പൊലീസിനും ഇത് അപമാനമുണ്ടാക്കി. പ്രതികളെ പിടിക്കാന്‍ ആന്റി പൈറസി സെല്‍ എത്രത്തോളം ബുദ്ധിമുട്ടിയെന്ന് നാമല്ലാവരും കണ്ടതാണ്. പ്രേമത്തിന്റെ കാര്യത്തില്‍ അതൊരു ദേശീയദുരന്തമായി കാണണ്ട എന്നാണ് കമലിന്റെ നിലപാട്. ഒരു സിനിമാപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കമലിന്റെ അഭിപ്രായങ്ങളോട് ഒരിക്കലും യോജിക്കാനാകില്ലെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു.

English summary
Director Kamal seems to be drawing a lots of criticism as his comment about Premam film was not accepted well by social media as well as people from film fraternity. Now director Fazil had come out against Kamal’s comments about Premam today.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam