പ്രണവും ദുല്‍ഖറുമെല്ലാം മാറി നില്‍ക്കൂ! ഇത് ഫഹദിന്റെ സമയമാണ്! വാപ്പച്ചിക്കൊപ്പം താരപുത്രനെത്തുന്നു!
Recommended Video

ഒരുകാലത്ത് അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് പിന്തള്ളിയവര്‍ പിന്നീട് നായകനായും സൂപ്പര്‍ താരമായും മാറിയ ചരിത്രങ്ങളുണ്ട്. അത്തരത്തിലുള്ള ശക്തമായൊരു തിരിച്ചുവരവിലൂടെ ഞെട്ടിച്ച താരപുത്രനാണ് ഫഹദ് ഫാസില്‍. സംവിധായകനായ ഫാസിലിന്റെ മൂത്ത പുത്രനിപ്പോള്‍ മലയാളത്തിന്റെ എല്ലാമെല്ലാമാണ്. ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെയായിരുന്നു ഫഹദ് അരങ്ങേറിയത്. മമ്മൂട്ടി അതിഥി താരമായെത്തിയ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല, എന്നാല്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. 19മാത്തെ വയസ്സിലായിരുന്നു ഫഹദ് സിനിമയില്‍ തുടക്കം കുറിച്ചത്. അത് കഴിഞ്ഞ് 6 വര്‍ഷത്തിന് ശേഷം അഭിനയം പഠിച്ചൊരു വരവുണ്ടായിരുന്നു. വിമര്‍ശകര്‍ പോലും താരപുത്രന് കൈയ്യടിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.
ചാപ്പാകുരിശ്, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ്, ആമേന്‍, ആര്‍ടിസ്റ്റ്, തുടങ്ങി ഞാന്‍ പ്രകാശനിലെത്തി നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം. സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമ.്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പഴയ മോഹന്‍ലാലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് താരപുത്രന്റെ അഭിനയമെന്നായിരുന്നു സംവിധായകനും സിനിമാപ്രേമികളും പറഞ്ഞത്. വര്‍ഷങ്ങള്‍ നീണ്ട ിടവേളയ്ക്ക് ശേഷം ഫാസിലും പഹദും ഒരുമിച്ചെത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ഫാസിലാണ്.

സംവിധാത്തിന് പുറമേ അഭിനേതാവായും നിര്‍മ്മാതാവായും ഫാസിലെത്തിയിരുന്നു. പൃഥ്വിരാജ് ചിത്രമായ ലൂസിഫറില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് അദ്ദേഹമിപ്പോള്‍. പ്രിയദര്‍ശനോട് ഒഴിവ് കഴിവുകള്‍ നിരത്തിയിരുന്നുവെങ്കിലും അതൊന്നും വിലപ്പോയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവും മകനും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











