ദിലീപ്‌ ഇനി ഫാസിലിനൊപ്പം

By Staff

കുടുംബ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ഫാസില്‍ ഒരു നീണ്ട ഇടവേളയ്‌ക്കു ശേഷം തിരിച്ചെത്തുന്നു.

ദീലിപിനെ നായകനാക്കി ഒരുക്കുന്ന മൗസെസ്‌ ബി സാമുവല്‍ എന്ന സിനിമയിലൂടെയാണ്‌ മലയാളിയുടെ പ്രിയപ്പെട്ട സംവിധായകന്‍ മടങ്ങിയെത്തുന്നത്‌.

ചലച്ചിത്ര ലോകത്ത്‌ എത്തിപ്പെട്ട്‌ വര്‍ഷങ്ങളായെങ്കിലും ആദ്യമായാണ്‌ ദിലീപ്‌ ഒരു ഫാസില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്‌.

മറ്റാര്‍ക്കും അനുകരിയ്‌ക്കാനാകാത്ത ഹാസ്യ മുഹൂര്‍ത്തങ്ങളും ഹൃദയ സ്‌പൃക്കായ രംഗങ്ങളും ഒരുക്കി പ്രേക്ഷകരെ കൈയിലെടുക്കുന്ന ഫാസില്‍ ശൈലി സാമുവലിലൂടെ വീണ്ടും മലയാളിയ്‌ക്ക്‌ കാണാനാകും.

നാദിയാ മൊയ്‌തു, ശാലീനി, നിഖിത, എന്നിങ്ങനെ ഒരു പിടി താരങ്ങളെ വെള്ളിത്തിരയ്‌ക്ക്‌ സംഭാവന ചെയ്‌ത ഈ സംവിധായകന്‍ ഒരു പുതുമുഖ നടിയെ തന്നെയാണ്‌ ചിത്രത്തില്‍ നായികയായി അവതരിപ്പിയ്‌ക്കുന്നത്‌.

ജഗദീഷ്‌, ഇന്നസെന്റ്‌, ഹരിശ്രീ അശോകന്‍, സലീം കുമാര്‍, ബേബി നിവേദിത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. സെപ്‌റ്റംബറില്‍ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കുന്ന ചിത്രം ക്രിസ്‌തുമസിന്‌ തിയറ്ററുകളിലെത്തിയ്‌ക്കാനാണ്‌ പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X