»   » പ്രേമം വിഷയത്തില്‍ കമലിനെ വിമര്‍ശിച്ചതില്‍ ഫാസിലിന് വിഷമം

പ്രേമം വിഷയത്തില്‍ കമലിനെ വിമര്‍ശിച്ചതില്‍ ഫാസിലിന് വിഷമം

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തെ സംബന്ധിച്ച് കമലിനെ വിമര്‍ശിച്ചതില്‍ സംവിധായകന്‍ ഫാസിലിന് വിഷമമായി. കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഉട്ടോപ്യയിലെ രാജാവിന്റെ ഓഡിയോ ലോഞ്ച് പരിപാടിയില്‍ ആലപ്പി അഷറഫാണ് വിഷയത്തില്‍ ഫാസില്‍ പിന്നീട് ഖേദിച്ചു എന്ന് പറഞ്ഞത്.

വാസ്തവത്തില്‍ കമല്‍ പറഞ്ഞ കാര്യങ്ങളല്ല മാധ്യമങ്ങളില്‍ വന്നതെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു. ഇക്കാര്യം പിന്നീട് അറിഞ്ഞപ്പോഴാണ് ഫാസില്‍ വിഷമിച്ചത്. പ്രേമം കുട്ടികളെ വഴിതെറ്റിക്കുന്നതാണെന്നും വ്യാജപതിപ്പ് ചരിത്ര സംഭവമായി കാണേണ്ടതില്ലെന്നുമാണത്രെ കമല്‍ പറഞ്ഞത്.


premam-controversy-fazil-critiizes-kamal

ആലപ്പുഴ റോട്ടറി ക്ലബിന്റെ പരിപാടയില്‍ പങ്കെടുത്തുകൊണ്ടാണ് കമല്‍ പ്രസംഗിച്ചത്. മറ്റു പ്രധാനവിഷയങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നതിനെടെയായിരുന്നു പ്രേമത്തെകുറിച്ചുള്ള പരാമര്‍ശം വന്നത്.


പ്രേമം ഒരു മോശം സിനിമയാണെന്ന് കമല്‍ പറഞ്ഞിട്ടില്ല. ഇക്കാര്യം ഫാസിലിനോട് താന്‍ സംസാരിച്ചിരുന്നെന്നും, അപ്പോള്‍ പറഞ്ഞതോര്‍ത്ത് ഫാസില്‍ വിഷമിച്ചെന്നും അഷ്‌റഫ് പറഞ്ഞു. വിവാദം കഴിഞ്ഞല്ലോ, അന്ന് താന്‍ പറഞ്ഞില്ലെങ്കില്‍ മറ്റാരെങ്കിലും പറയുമായിരുന്നല്ലോ എന്ന് ഫാസില്‍ പറയുകയും ചെയ്തത്ര. അതുകൊണ്ടാണ് അദ്ദേഹം പരസ്യമായി ക്ഷമാപണം നടത്താതിരുന്നതെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.

English summary
Fazil feels regret after criticised Kamal on Premam issue says Alappy Ashraff

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam