പ്രിയദര്‍ശന്റെ മരക്കാറില്‍ കുട്ട്യാലി മരക്കാറായി ഫാസില്‍! ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

By Midhun Raj

ഒടിയനു ശേഷം മോഹന്‍ലാല്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമ ബിഗ് ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അടുത്ത വര്‍ഷം പകുതിയോടെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സംവിധായകന്‍ ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിലെ ഫാസിലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പ്രിയദര്‍ശന്‍ പുറത്തുവിട്ടിരുന്നു.

fazil,

സിനിമയില്‍ അഭിനയിച്ചതിന് ഫാസിലിന് നന്ദി പറഞ്ഞുകൊണ്ടാണ് പ്രിയദര്‍ശന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഒപ്പത്തിനു ശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒറ്റഷെഡ്യൂളുകളിലായിട്ടാണ് സിനിമ പൂര്‍ത്തിയാക്കുന്നത്.

ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ മരക്കാറിന്റെ കൗമാരക്കാലം അവതരിപ്പിക്കുന്നു, കീര്‍ത്തി സുരഷ്,കല്യാണി പ്രിയദര്‍ശന്‍,മഞ്ജു വാര്യര്‍,മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ആന്റണി പെരുമ്പാവൂര്‍,സിജെ റോയ്,സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X