പൃഥ്വിയെ രഞ്ജിത്തിന് പരിചയപ്പെടുത്തിയത് ആര്?
സിനിമയില്‍ പൃഥ്വിരാജിന് ഏറ്റവും നല്ല ആത്മബന്ധമുള്ള സംവിധായകരില്‍ ഒരാളാണ് രഞ്ജിത്ത്. നന്ദനം എന്ന ചിത്രമാണ് എല്ലാത്തിനും തുടക്കം. നിമിത്തങ്ങളില്‍ വിശ്വസിക്കുന്നവരുണ്ടെങ്കില്‍ അങ്ങനെയും പറയാം, എല്ലാം ഒരു നിമിത്തം.
പക്ഷെ നന്ദനം എന്ന സിനിമയില്‍ പൃഥ്വിരാജ് എങ്ങനെ എത്തി?. സിനിമയില്‍ വന്നതിന് ശേഷമാണ് സുകുമാരന്റെ മകന്‍ പൃഥ്വിരാജിനെ കുറിച്ച് മലയാളികള്‍ അറിയുന്നത്. അതും നന്ദനം എന്ന സിനിമയ്ക്ക് ശേഷം.

നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജ കുമാരി എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അതിന് ശേഷം സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിലും വേഷമിട്ടു. നിര്‍ഭാഗ്യവശാല്‍ രണ്ട് ചിത്രങ്ങളും സുകുമാരന്റെ മകന് തുടക്കം കൊടുത്തില്ല.
അങ്ങനെ രഞ്ജിത്തിന്റെ നന്ദനം എത്തി. നന്ദനം എന്ന ചിത്രത്തില്‍ രഞ്ജിത്ത് പുതുമുഖങ്ങളെ തേടിയിരുന്നോ, അതോ കഥാപാത്രത്തിന് അനിയോജ്യമായ മുഖമോ, അറിയില്ല പക്ഷെ പൃഥ്വിരാജ് രഞ്ജിയെ സംബന്ധിച്ച് പുതുമുഖമായിരുന്നു.
ആ പുതുമുഖ നടനെ രഞ്ജിത്തിന് പരിചയപ്പെടുത്തി കൊടുത്തതാകട്ടെ സംവിധായകന്‍ ഫാസിലും. മുമ്പ് അനിയത്തിപ്രാവ് എന്ന ചിത്രത്തിന് വേണ്ടി ഫാസില്‍ പുതുമുഖങ്ങളെ തേടിയപ്പോള്‍ നായകനായി പൃഥ്വിയെയും നായികയായി അസിനിനെയും പരിഗണിച്ചിരുന്നെന്നും പിന്നീടെന്തോ കാരണത്താല്‍ അത് മാറി മറിയുകയുമായിരുന്നെന്നും കേട്ടിരുന്നു.


Click it and Unblock the Notifications