»   » പ്രണയചിത്രങ്ങളുടെ അമരക്കാര്‍ വീണ്ടുമെത്തുമ്പോള്‍

പ്രണയചിത്രങ്ങളുടെ അമരക്കാര്‍ വീണ്ടുമെത്തുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam
Fazil-Kamal
ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന സംവിധായകരായിരുന്നു കമലും ഫാസിലും. രണ്ടുപേരും പ്രണയചിത്രങ്ങളുടെ അമരക്കാര്‍. എന്നാല്‍ പുത്തന്‍ചിത്രങ്ങളുടെ കുത്തൊഴുക്കില്‍ ഫാസിലിന് കാലിടറി. അടുത്തിടെ ചെയ്ത ചിത്രങ്ങളെല്ലാം വന്‍പരാജയമേറ്റുവാങ്ങിയപ്പോള്‍ ഫാസില്‍ നിശബ്ദനായിരിക്കുകയായിരുന്നു.

എന്നാല്‍ സിനിമയുടെ ട്രെന്‍ഡ് മാറുമ്പോള്‍ അല്പം ശ്രദ്ധയോടെ മുന്നേറുകയായിരുന്നു കമല്‍. ഒടുവില്‍ സംവിധാനം ചെയ്ത സ്വപ്‌നസഞ്ചാരി സാമ്പത്തികമായി വിജയിച്ചെങ്കിലും പുതിയ ചിത്രമൊന്നും തുടങ്ങിയിരുന്നില്ല. മലയാളത്തില്‍ ന്യൂജനറേഷന്‍ ചിത്രങ്ങളുടെ കാലം വന്നതോടെ കമലും ആ ട്രെന്‍ഡിലേക്കു മാറുകയാണ്. ന്യൂജനറേഷന്‍ ചിത്രങ്ങളുടെ വിജയനായകന്‍ ഫഹദ് ഫാസിലിനെയാണ് കമല്‍ ഇപ്പോള്‍ കൂട്ടുപിടിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെയൊന്നും തീരുമാനിച്ചില്ലെങ്കിലും ഡിസംബറോടെ ചിത്രീകരണം തുടങ്ങാനാണ് പഌന്‍ ചെയ്തിരിക്കുന്നത്.

പൃഥ്വിരാജിനെ നായകനാക്കി പുതിയ ചിത്രമൊരുക്കാനായിരുന്നു കമലിന്റെ ആദ്യ തീരുമാനം. ജേസി ഡാനിയലിന്റെ ജീവിതം സിനിമയാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പക്ഷേ അതേക്കുറിച്ച് പിന്നീടൊന്നും കേട്ടില്ല. എന്നും സിനിമയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സന്മനസ്സു കാണിച്ചിരുന്ന സംവിധായകനായിരുന്നു കമല്‍. പ്രണയചിത്രങ്ങളും തമാശചിത്രങ്ങളും ക്യാംപസ് ചിത്രങ്ങളും വിജയിപ്പിക്കാന്‍ കഴിയുമെന്നു തെളിയിച്ച അദ്ദേഹം ന്യൂജനറേഷന്‍ ചിത്രങ്ങളും തനിക്കു സാധിക്കുമെന്ന് ഫഹദ് ചിത്രത്തിലൂടെ തെളിയിക്കാന്‍ പോകുകയാണ്.

എന്നാല്‍ ഫാസില്‍ തന്റെ സ്ഥിരം ശൈലിയില്‍ തന്നെ പുതിയ ചിത്രമൊരുക്കാനുള്ള തീരുമാനത്തിലാണ്. സിദ്ദീഖ് കഥയെഴുതി മോഹന്‍ലാല്‍-മമ്മൂട്ടി സൂപ്പര്‌സ്്റ്റാറുകളെ കൊണ്ട് ചിത്രം ചെയ്യിക്കാനാണ് ഫാസിലിന്റെ തീരുമാനം. മലയാളത്തിലെ യുവതാരനിരയും ചിത്രത്തില്‍ അണിനിരക്കും. മോഹന്‍ലാലും മമ്മൂട്ടിയും നായകരായ ഹരികൃഷ്ണന്‍സിനു ശേഷം ഫാസിലിന് ഹിറ്റ് ഒരുക്കാന്‍ സാധിച്ചിട്ടില്ല. താന്‍ സിനിമയിലേക്കു കൊണ്ടുവന്ന മകന്‍ ഫഹദ് ന്യൂജനറേഷന്‍ ചിത്രങ്ങളുടെ നായകനായി വന്‍ തിരിച്ചുവരവു നടത്തിയിട്ടും അവനെ വച്ചൊരു ചിത്രവും ഫാസില്‍ പഌന്‍ ചെയ്യുന്നില്ലെന്നതും അത്ഭുതമാണ്.

English summary
The romantic directors, fazil and Kamal coming back. Kamal with a new trend cinema, but fazil in his same old style with mammootty and mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam