തുടര്‍ച്ചയായി പരാജയങ്ങള്‍
മലയാളത്തിലെ ഹിറ്റ് മേക്കറായിരുന്ന ഫാസിലിന് ഇപ്പോള്‍ നല്ല സമയമല്ല. മണിച്ചിത്രത്താഴും അനിയത്തിപ്രാവും പോലുള്ള സൂപ്പര്‍ഹിറ്റുകളൊരുക്കിയ ഫാസില്‍ ഒരുക്കിയ ഒടുവിലത്തെ നാല് സിനിമകളും വന്‍പരാജയങ്ങളായി.
ഫാസില്‍ ഒടുവില്‍ ഒരുക്കിയ മൂന്ന് മലയാള ചിത്രങ്ങളില്‍ രണ്ടും മോഹന്‍ലാല്‍ ചിത്രങ്ങളാണ്. രണ്ടും പരാജയമായി. മണിച്ചിത്രത്താഴിനു ശേഷം മോഹന്‍ലാലുമായി ഒന്നിച്ചു ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ പരാജയത്തിനു ശേഷമാണ് കൈയെത്തും ദൂരത്ത് ഒരുക്കിയത്. മകന്‍ ഷാനുവിനെ തന്നെ നായകനാക്കി അനിയത്തിപ്രാവിലെ പുതുമുഖം+പ്രണയം എന്ന ഫോര്‍മുല വീണ്ടും പരീക്ഷിച്ചപ്പോള്‍ വന്‍പരാജയമാണ് ഫാസിലിന് നേരിടേണ്ടിവന്നത്.
മണിച്ചിത്രത്താഴിന്റെ ഹാങോവറില്‍ ഒരു ഫാന്റസി ചെയ്താല്‍ വിജയിക്കുമെന്ന വിശ്വാസത്തോടെയാണ് ഫാസില്‍ വിസ്മയത്തുമ്പത്ത് ഒരുക്കിയത്. ആ ചിത്രവും പരാജയത്തിലേക്ക് കൂപ്പുകുത്തി. ഈ മൂന്നു ചിത്രങ്ങളും പരാജയപ്പെട്ടതിനു ശേഷം വിജയം ലക്ഷ്യമാക്കിയാണ് തമിഴില്‍ ഒരു ചിത്രം സംവിധാനം ചെയ്തത്. ആ ചിത്രവും വിജയിച്ചില്ല.
തുടര്‍ച്ചയായി നാല് ചിത്രങ്ങളുടെ പരാജയത്തോടെ കൈപൊള്ളിയ ഫാസില്‍ ഉടനൊരു ചിത്രം ചെയ്യാന്‍ മടിച്ചു. ജയറാമിനെ നായകനാക്കി ഒരു ചിത്രം അനൗണ്‍സ് ചെയ്തെങ്കിലും ജയറാമിന്റെ ഇപ്പോഴത്തെ മാര്‍ക്കറ്റ് നില കണ്ട് ആ പ്രൊജക്ട് ഉപേക്ഷിക്കേണ്ടി വന്നു.
അടുത്ത പേജ്-


Click it and Unblock the Notifications