മമ്മൂട്ടിക്കല്ല ഫഹദിനാണ് ആ ഭാഗ്യം! അടുത്ത സിനിമ മകനൊപ്പം! പ്രചരിച്ച വാര്‍ത്ത തെറ്റാണെന്ന് ഫാസില്‍!

സിനിമാലോകലും ആരാധകരും കാത്തിരിക്കുന്ന തരത്തിലുള്ള കൂടിച്ചേരലുകളിലൊന്നായിരുന്നു ഫാസില്‍-മമ്മൂട്ടി ടീമിന്റേത്. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് ഇരുവരും സിനിമയുമായി എത്തുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സംവിധായകനായ സിദ്ദിഖ് ചിത്രത്തിന് കഥയൊരുക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇപ്പോഴിതാ അക്കാര്യത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഫാസില്‍.

സംവിധായകനായി മാത്രമല്ല അഭിനേതാവെന്ന നിലയിലും മികച്ച പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. നല്ലൊരു അഭിനേതാവ് അദ്ദേഹത്തില്‍ ഒളിഞ്ഞ് കിടക്കുന്നുണ്ടെന്ന് വ്യക്തമാക്കി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറില്‍ പ്രധാനപ്പെട്ട വേഷത്തിലാണ് അദ്ദേഹം എത്തിയത്. ഫാദര്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ഫാസില്‍ അവതരിപ്പിച്ചത്. ഫോണിലൂടെ പറഞ്ഞാല്‍ അദ്ദേഹം നോ പറഞ്ഞാലോ എന്ന് കരുതി നേരിട്ട് പറയുകയായിരുന്നു അദ്ദേഹത്തോടെന്നും ശരിക്കും ട്രാപ്പിലാക്കിയാണ് അദ്ദേഹത്തെ സിനിമയിലേക്കെത്തിച്ചതെന്ന് വ്യക്തമാക്കി പൃഥ്വിരാജ് എത്തിയത്. പ്രിയദര്‍ശന്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും ഫാസില്‍ അഭിനയിക്കുന്നുണ്ട്.

Fasil

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇങ്ങനെയൊരു സിനിമയെക്കുറിച്ച് തനിക്ക് യാതൊരറിവുമില്ലെന്നും ഫാസില്‍ പറയുന്നു. മകനായ ഫഹദ് ഫാസിലിനെ നായകനാക്കി സിനിമയൊരുക്കാനുള്ള ആലോചനയിലാണ് താനെന്ന് അദ്ദേഹം പറയുന്നു. ഫഹദിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യാനിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നതും അദ്ദേഹമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X