»   »  ഓര്‍ക്കുന്നുണ്ടോ ലവ് ആന്റ് ലവ് ഓണ്‍ലി ?

ഓര്‍ക്കുന്നുണ്ടോ ലവ് ആന്റ് ലവ് ഓണ്‍ലി ?

Posted By:
Subscribe to Filmibeat Malayalam

ലവ് ആന്റ് ലവ് ഓണ്‍ലി എന്നുകേള്‍ക്കുമ്പോള്‍ അനിയത്തി പ്രാവ് എന്ന ചിത്രം ഓര്‍ത്തുപോകാത്തവര്‍ ചുരുക്കമായിരക്കും നായികയും നായകനും കോളെജ് ലൈബ്രറിയില്‍ നിന്നും എടുക്കുന്ന പുസ്തകത്തിന്റെ പുറംചട്ടയുടെ രൂപം പോലുമുണ്ടാകും ചിലരുടെ മനസില്‍. കുഞ്ചാക്കോ ബോബനെയും ശാലിനിയെയും നായികാനായകന്മാരാക്കി ഫാസില്‍ ഒരുക്കിയ അനിയത്തിപ്രാവില്‍ ഒരു കഥാപാത്രം പോലെതന്നെയായിരുന്നു ആ പുസ്തകവും.

ഇപ്പോഴിതാ ആ പുസ്തകത്തിന്റെ പേരില്‍ മലയാളത്തില്‍ ഒരു ചിത്രമൊരുങ്ങുകയാണ്. മനു കണ്ണന്താനമാണ് ലവ് ആന്റ് ലവ് ഓണ്‍ലി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. അനിയത്തിപ്രാവിലെ ആ പുസ്തകം തന്നെയാണ് മനുവിന് തന്റെ ചിത്രത്തിന്റെ പേരിടാന്‍ ഇന്‍സ്പിരേഷന്‍ ആയത്. ഈ പേര് സിനിമയിക്കിടുമ്പോള്‍ കോപ്പി റൈറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് കരുതി താന്‍ ഇന്റര്‍നെറ്റില്‍ പുസ്തകത്തിന്റെ രചയിതാവിന് വേണ്ടി അന്വേഷണം നടത്തിയെന്ന് മനു പറയുന്നു.

AniyathiPravu

പക്ഷേ അങ്ങനെയൊരു പുസ്തകമോ അതിന്റെ രചയിതാവിനേയോ കണ്ടെത്താന്‍ മനുവിന് കഴിഞ്ഞില്ല. ഒടുവില്‍ സംശയം തീര്‍ക്കാനായി ഫാസിലിനോട് ചോദിച്ചപ്പോഴാണ് അത് ഈ ചിത്രത്തിന് വേണ്ടിമാത്രമുണ്ടാക്കിയ പുസ്തകമായിരുന്നുവെന്ന് മനു മനസിലാക്കിയത്. അങ്ങനെ ഫാസിലിന്റെ സമ്മതത്തോടെ പുസ്തകത്തിന്റെ പേര് സിനിമയ്ക്കിട്ടു. അതുമാത്രമല്ല ചിത്രത്തിന്റെ ഇന്‍ട്രൊഡക്ഷനില്‍ അഭിനയിക്കാമെന്ന് മനു ഫാസിലിനെക്കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തു.

ചിത്രത്തിന്റെ തുടക്കത്തില്‍ ആ പുസ്തകത്തെക്കുറിച്ച് കുറച്ച് വാക്കുകള്‍ പറയാമെന്ന് ഫാസില്‍ സാര്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തില്‍ നിന്നും പൂര്‍ണമായൊരു വാക്കിനായി കാത്തിരിക്കുകയാണെന്നും മനു പറയുന്നു.

ഒരു കൗമാരപ്രണയകഥയാണ് ലവ് ആന്റ് ലവ് ഓണ്‍ലി. സാധാരണ നമ്മള്‍ കാണുന്ന കാമ്പസ് പ്രണയകഥ പോലെയൊന്നല്ല ഇത്- മനു പറയുന്നു.

മഖ്ബൂല്‍ സല്‍മാനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ദുബയില്‍ നിന്നുള്ള ഇരട്ട സഹോദരിമാരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഐഡന്റിറ്റിക്കല്‍ ട്വിന്‍സായ അയ്മയും അയ്‌നയുമാണ് ചിത്രത്തില്‍ നായികമാരാകുന്നത്.

English summary
Director Fazil may act in Manu Kannanthanam's new film Love and Love Only.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam