»   » മോഹന്‍ലാല്‍ ഓക്കെ; മമ്മൂട്ടിയെ കാത്ത് ഫാസില്‍

മോഹന്‍ലാല്‍ ഓക്കെ; മമ്മൂട്ടിയെ കാത്ത് ഫാസില്‍

Posted By:
Subscribe to Filmibeat Malayalam
Fazil
ഒരു ഗംഭീര തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് മോളിവുഡിലെ സീനിയര്‍ സംവിധായകന്‍ ഫാസില്‍. ശിഷ്യനായ സിദ്ദിഖിന്റെ തിരക്കഥയില്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളെയും യുവനടന്മാരെയും അണിനിരത്തി ഒരു മെഗാസിനിമയുടെ അണിയറയിലാണ് സംവിധയാകന്‍.

മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല മകന്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ വെള്ളിത്തിരയില്‍ ഒന്നിപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് സിദ്ദിഖും ഫാസിലും. ചിത്രത്തിന്റെ അനൗണ്‍സ് വൈകിപ്പിയ്ക്കുന്നത് മമ്മൂട്ടിയുടെ തിരക്കാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

മമ്മൂട്ടിയുടെ ഡേറ്റ് കൂടി ശരിയായാലുടന്‍ സിനിമയുടെ ഷൂട്ടിങ് വൈകാതെ ആരംഭിയ്ക്കാന്‍ കഴിയുമെന്നാണ് ഫാസിലിന്റെ പ്രതീക്ഷ. മമ്മൂട്ടി തന്നെ നിര്‍മിയ്ക്കുന്ന ജവാന്‍ ഓഫ് വെള്ളിമലയ്ക്ക് ശേഷം ലാല്‍ജോസ്, രഞ്ജിത്ത് ചിത്രങ്ങളാണ് മമ്മൂട്ടി കമ്മിറ്റ് ചെയ്തിരിയ്ക്കുന്നത്. ഇതിനൊപ്പം ഫാസില്‍ സിനിമയ്ക്ക കൂടി മമ്മൂട്ടി സമയം കണ്ടെത്തുമെന്നാണ് കരുതപ്പെടുന്നത്.

1999ല്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകരാക്കി ഫാസില്‍ ഹരികൃഷ്ണന്‍സ് ഒരുക്കിയത്. ഫാസിലിന്റെ അവസാനത്തെ സൂപ്പര്‍ഹിറ്റ് സിനിമയും അതായിരുന്നു. ഇതിന് ശേഷം മോഹന്‍ലാലും ദിലീപ്, ഫഹദ് ഫാസില്‍ എന്നിവരെയൊക്കെ നായകരാക്കി സിനിമകളെടുത്തെങ്കിലും പരാജയമായിരുന്നു ഫലം. തിരക്കഥ പാളിയതായിരുന്നു ഈ സിനിമകള്‍ക്കെല്ലാം തിരിച്ചടിയായത്.

ഒരു കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ഗുരുവിനായി സിദ്ദിഖ് ഒരുക്കിയിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മമ്മൂട്ടിയ്ക്കും ലാലിനും നായികമാരുണ്ടാവില്ലെന്നും സൂചനകളുണ്ട്.

English summary
Fazil is eagerly waiting for the confirmation of the dates of Mega star Mammootty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam